വിഷ്ണു സഹസ്രനാമം പതിവായി ജപിച്ചാൽ ഭൗതികവുമായ നേട്ടങ്ങൾ മാത്രമല്ല ആത്മീയമായ ഔന്നത്യവും തേടി വരും. കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിൽ ഉത്തരായണം കാത്തു കിടക്കുന്ന ഭീഷ്മപിതാമഹൻ യുധിഷ്ഠിരന് നൽകിയ ഉപദേശമായാണ് ഈ ശ്രേഷ്ഠ കൃതി അറിയപ്പെടുന്നത്. ഭഗവാൻ ശ്രീകൃഷ്ണനാണ് ധർമ്മപുത്രരോട് പിതാമഹനെ കാണാൻ ഉപദേശിച്ചത്. അങ്ങനെ എത്തിയ യുധിഷ്ഠിരന് ഭഗവാന്റെ സാന്നിദ്ധ്യത്തിൽ ഭീഷ്മർ ഉപദേശിച്ചതാണ് വിഷ്ണു സഹസ്രനാമം.
ഓരോ നാമത്തിലും വിഷ്ണു മഹിമ മഹാഭാരതത്തിലെ അനുശാസന പർവ്വത്തിലാണ് വിഷ്ണു സഹസ്രനാമം പരാമർശിക്കുന്നത്. ഭീഷ്മർക്ക് വിഷ്ണുസഹസ്രനാമം ലഭിച്ചത് സനത്കുമാരനിൽ നിന്നാണ്. പ്രപഞ്ചപാലകനായ മഹാവിഷ്ണുവിന്റെ സഹസ്രനാമങ്ങൾ ആരു ജപിച്ചാലും അവർ എല്ലാ പാപങ്ങളിൽ നിന്നും മുക്തരാകും എന്നാണ് ഭീഷ്മർ വിഷ്ണുസഹസ്രനാമത്തിൻ്റെ മാഹാത്മ്യമായി യുധിഷ്ഠരനോട് പറഞ്ഞത്. ശ്രീഹരി വിഷ്ണുവിൻ്റെ ആയിരംനാമം കോർത്തതാണ് വിഷ്ണു സഹസ്രനാമം ഒരുക്കിയിരിക്കുന്നത്. ഓരോ നാമത്തിലും വിഷ്ണു മഹിമ ആലേഖനം ചെയ്തിരിക്കുന്നു. ഇത് അർത്ഥം അറിയാതെ ചൊല്ലിയാൽ പോലും ഗുണഫലം ഉണ്ടെന്ന് പുരാണേതിഹാസങ്ങൾ പറയുന്നു. അർത്ഥമറിഞ്ഞ് ജപിക്കുന്നത് കൂടുതൽ നല്ലതെന്നേയുള്ളൂ. ഭക്തി, വിശ്വാസമാണ് മുഖ്യമായും വേണ്ടത്. മരണാസന്നരെ വിഷ്ണു സഹസ്രനാമം കേൾപ്പിക്കുന്ന ആചാരം പണ്ടു പണ്ടേ നിലവിലുണ്ട്.
ഒരിക്കലും അത്യാഹിതങ്ങൾ ഉണ്ടാകില്ല ഇതിൻ്റെ നിത്യജപം എല്ലാ പാപങ്ങളെയും നശിപ്പിക്കും. മാനസികവും ശാരീരികവുമായ ശുദ്ധീകരണം നടക്കും. ജീവിതത്തിൽ സമാധാനവും ഉണ്ടാകും. തടസ്സങ്ങൾ നീങ്ങും. സമ്പത്ത്, സമൃദ്ധി കൈവരിക്കാൻ സാധിക്കും. ഗ്രഹദോഷങ്ങളും ജാതക ദോഷങ്ങളും പരിഹരിക്കും. രോഗങ്ങൾ അകറ്റി ആരോഗ്യവും ദീർഘായുസ്സും നൽകും. ജനിമൃതികളിൽ നിന്ന് മോചനം നേടി മോക്ഷം സിദ്ധിക്കും. അതിനാൽ ജീവിതത്തിൽ ശ്രേയസും ഐഹികസുഖവും ആഗ്രഹിക്കുന്നവർ എല്ലാ ദിനവും വിഷ്ണു സഹസ്രനാമം ഭക്തിയോടും ശ്രദ്ധയോടും ജപിക്കണം. മഹാവിഷ്ണുവിനെ ഭജിക്കുന്നവർക്ക് ഒരിക്കലും അത്യാഹിതങ്ങൾ ഉണ്ടാകില്ല. എന്ന് മാത്രമല്ല അവരുടെ ജീവിതം ധന്യവും ഐശ്വര്യ പൂർണ്ണമാകും. വിഷ്ണു ഭഗവാനെ സ്തുതിക്കുന്നത് കൊണ്ട് മാത്രമേ ജന്മസാഫല്യം ലഭിക്കൂ. കർമ്മദോഷങ്ങളെല്ലാം വിഷ്ണു സ്മരണ കൊണ്ട് അകലും. വിഷ്ണു ഭഗവാനെ ഭക്തിയോടും ശ്രദ്ധയോടും കൂടി ഭജിക്കുന്ന ഏവർക്കും മോക്ഷം ലഭിക്കും.
വ്യാഴാഴ്ചയെങ്കിലും പാരായണം ചെയ്യണം എന്നും കാലത്തും വൈകിട്ടും ശരീരവും മനസും ശുദ്ധമാക്കി കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്ന് വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക. എന്നും സാധിക്കാത്തവർ മഹാവിഷ്ണു പ്രധാനമായ വ്യാഴാഴ്ച എങ്കിലും പാരായണം ചെയ്യുക. എല്ലാ ഐശ്വര്യങ്ങളും താനെ കൈവരും. ശ്രീഹരി ഭക്തിപ്രിയനാണ്. സർവ്വദു:ഖങ്ങളിൽ നിന്നും മോചനം നൽകുന്നവനാണ്.
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 9847118340
Summary: Significance and benefits of Chanting Vishnu Sahasranamam, the 1000 divine names of Lord Vishnu, regularly
ALSO READ
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved