2025 ഡിസംബർ 20 ന് പൂരാടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ക്രിസ്തുമസ്, വാരാഹി പഞ്ചമി, ഷഷ്ഠി വ്രതം, ശബരിമല മണ്ഡല പൂജ, ഗുരുവായൂർ കളഭാട്ടം എന്നിവയാണ്. ക്രിസ്തുദേവന്റെ തിരുപ്പിറവി ലോകമെങ്ങും ആഘോഷിക്കുക വ്യാഴാഴ്ചയാണ്. അന്ന് തന്നെയാണ് വാരാഹി പഞ്ചമിയും. 26 ന് വെള്ളിയാഴ്ച വൃശ്ചികത്തിലെ ഷഷ്ഠി വ്രതമാണ്. പിറ്റേന്ന് 27 ശനിയാഴ്ച 41 ദിവസത്തെ മണ്ഡല കാലത്തിന് സമാപനം കുറിച്ച് ശബരിമല മണ്ഡലപൂജ നടക്കും. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ച 450 പവനുള്ള തങ്കഅങ്കി അയ്യപ്പ സ്വാമിക്ക് ചാര്‍ത്തി അന്ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ . അന്ന് തന്നെയാണ് ഗുരുവായൂർ കളഭാട്ടവും. മണ്ഡലകാല സമാപനമായി ഗുരുവായൂരപ്പന് നടത്തുന്ന വിശേഷപൂജയാണ് കളഭാട്ടം. ഡിസംബർ 27 ന് രേവതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി കാർത്തിക 1 )
പ്രതിസന്ധികൾ ബുദ്ധിപൂർവം തരണം ചെയ്യാൻ കഴിയും. ചങ്ങാതിമാരും അടുത്ത ബന്ധുക്കളും പിന്തുണയ്ക്കും. എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ജോലിക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പുരോഗതി കൈവരിക്കും. പരിശ്രമങ്ങൾക്ക് പൂർണമായ ഫലം ലഭിക്കും. കച്ചവടത്തിൽ നല്ല ലാഭം ഉണ്ടാവും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കർമ്മരംഗത്ത് ചില ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ് രംഗത്ത് വഴിത്തിരിവ് ഉണ്ടാവും . കുടുംബ സമ്മേതം ദൂരയാത്രകൾ ചെയ്യും. ഓം ശരവണ ഭവഃ ദിവസവും 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
സാമ്പത്തികരംഗത്ത് ഉയർച്ച ഉണ്ടാകും.
ആത്മവിശ്വാസവും ധൈര്യവും
വർദ്ധിക്കും. സമ്പാദ്യം നല്ല പദ്ധതിയിൽ നിക്ഷേപിക്കാൻ തീരുമാനിക്കും. പുതിയ വീട് വാങ്ങാൻ ശ്രമിക്കും. അല്ലെങ്കിൽ പഴയ വീട് അറ്റകുറ്റപണി നടത്തും. ജോലിസ്ഥലത്ത് കാര്യങ്ങൾ അനുകൂലമാകും. എല്ലാം ഭാഗ്യം എന്ന് കരുതി അലസരാകാതെ അവസരങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുക. ഉദ്യോഗസ്ഥർക്ക് നല്ല സമയം. പ്രശസ്തിയും പ്രശംസയും നേടും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ശാരീരിക ക്ലേശം ഇല്ലാതാകും. തുടങ്ങിവച്ച കാര്യങ്ങൾക്ക് പൂർണഫലം ലഭിക്കും. വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കും. ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം1,2,3)
ഭൂമി ഇടപാടിൽ നേരിട്ട തടസ്സം നീങ്ങും കിട്ടാക്കടം തിരിച്ചു കിട്ടും. പണം ശരിയായി വിനിയോഗിക്കും. വിവേകത്തോടെ മികച്ച നിക്ഷേപങ്ങൾ നടത്തും. വിശ്വസ്തർ സഹായിക്കും. ഊർജ്ജസ്വലവും ഊഷ്മളവുമായ പെരുമാറ്റം ചുറ്റുമുള്ളവർക്ക് സന്തോഷം നൽകും. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലഭിക്കും. നിർത്തിവച്ച ജോലി പുനരാരംഭിക്കാൻ സമയം അനുകൂലമല്ല. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഇല്ലാതാവും. വിദേശത്ത് ഉന്നത പഠനത്തിന് അവസരം ലഭിക്കും. പതിയ ജോലിക്ക് ശ്രമിച്ചാൽ ലഭിക്കും. എല്ലാ ദിവസവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കുടുംബജീവിതത്തിലെ സമ്മർദ്ദങ്ങൾ ശല്യം ചെയ്യും. ശാരീരികമായ ക്ഷീണം അനുഭവപ്പെടാം.കൂടുതൽ വിശ്രമിക്കണം. പ്രതികൂല സാഹചര്യങ്ങൾ സമർത്ഥമായി തരണം ചെയ്യും. കഠിനാദ്ധ്വാനം തീർച്ചയായും ഫലം നൽകും. ഉദ്യോഗക്കയറ്റം ലഭിക്കും. ബന്ധുവിൻ്റെ ആരോഗ്യകാര്യത്തിലെ ആശങ്ക ഒഴിയും. കാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധിക്കപ്പെടും. സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. യാത്രകൾ ഗുണം ചെയ്യും തൊഴിൽ രംഗത്ത് അംഗീകാരം ലഭിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സ്വജനങ്ങളുമായി ഒത്തുചേരും. കർമ്മരംഗത്ത് അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരും. വിദ്യാർത്ഥികൾക്ക് സമയം ശുഭകരമായിരിക്കും. ഓം ഹം ഹനുമതേ നമഃ ജപിക്കുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ആരോഗ്യപരമായി വളരെ നല്ല സമയമാണ്. എല്ലാ ജോലികളും ഭംഗിയായി ചെയ്യാൻ കഴിയും. സ്വത്തുതർക്കം പരിഹരിക്കപ്പെടും. വീട്ടിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും.
പുതിയ സംരഭം തുടങ്ങുന്നത് ലാഭകരമാകും. പണം വിവേകത്തോടെ നിക്ഷേപിക്കും. കർമ്മരംഗത്ത് വ്യത്യസ്ത അനുഭവങ്ങളിൽ നിന്ന് പുതിയ തന്ത്രങ്ങളും പദ്ധതികളും ആവിഷ്കരിക്കും. വിഷമാവസ്ഥയിൽ നിന്നും മോചിതരാകും. കുടുംബാംഗങ്ങളുടെ സഹായത്തോടെ ഇഷ്ട വിവാഹം നടക്കും. അപ്രതീക്ഷിതമായി ചില തടസ്സങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്നും ഗുണാനുഭവങ്ങൾ വർദ്ധിക്കും. പല രീതിയിലും ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകും.
ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
സർഗ്ഗാത്മകമായ കഴിവുകൾ വർദ്ധിക്കും. ഇടപാടുകളിൽ നല്ല ലാഭം നേടാൻ കഴിയും. പണം സമ്പാദിക്കാൻ പുതിയ അവസരങ്ങൾ കണ്ടെത്തും. കോപം വർദ്ധിക്കും. ഇച്ഛാശക്തി ശക്തമാകും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഭാഗ്യം പല രീതിയിലും തുണയാവും. സാമ്പത്തികമായി നല്ല കാലമാണ്. സന്തോഷം തരുന്ന വാർത്തകൾ കേൾക്കും. ചിലർക്ക് പുതിയ ജോലി ലഭിക്കും. വിവാഹതടസ്സം മാറും ആഗ്രഹിച്ച കാര്യങ്ങൾ നേടും.
കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥത ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കഴിയും. ഓം നമോ നാരായണായ ദിവസവും 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
കർമ്മരംഗത്തെ ആശങ്കകൾ ഒഴിയും.
ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ, അസ്വസ്ഥതകൾ അപ്രത്യക്ഷമാകും, സാമ്പത്തിക അച്ചടക്കം ജീവിതത്തിൽ നല്ല മാറ്റം വരുത്തും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, ആഗ്രഹിച്ച സ്ഥാനമാറ്റം എന്നിവ ലഭിക്കാം. തീർത്ഥാടനത്തിന് യോഗമുണ്ട്. ബിസിനസിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ വീട്, സ്ഥലം, വാഹനം ഇവയ്ക്കു യോഗം കാണുന്നു. വായ്പ നൽകിയ പണം തിരികെ കിട്ടും. ചിലർക്ക് സർക്കാർ ജോലി കിട്ടാൻ സാധ്യതയുണ്ട്. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. അവർക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. കൂട്ടുകെട്ടിൽ മാറ്റം
വരുത്തിയാൽ നല്ലത്. നിത്യവും ഓം ദും
ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക’
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കൃഷിയിൽ നിന്നും
കച്ചവടത്തിൽ നിന്നും കൂടുതൽ ലാഭം പ്രതീക്ഷിക്കാം. മക്കളുടെ വിദ്യാഭ്യാസത്തിന് ധാരാളം പണം ചിലവഴിക്കേണ്ടിവരും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവിത പങ്കാളിയുമായി ഉള്ളു തുറന്നു സംസാരിക്കും. മാതാപിതാക്കളുടെ അഭിമാനത്തിന് പാത്രീഭവിക്കും. പ്രണയകാര്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ എടുക്കും. ജോലി മാറുകയോ തൊഴിലുമായി ബന്ധപ്പെട്ടോ സുപ്രധാന തീരുമാനം എടുക്കും. വിദൂരയാത്രകൾ നടത്തും. വിവേകപൂർവ്വം തീരുമാനം എടുക്കാൻ കഴിയും. സാമ്പത്തികമായി കൂടുതൽ ശ്രദ്ധിക്കുന്നത് പുരോഗതി നൽകും. കലാരംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കും. ലളിതാ സഹസ്രനാമം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
പുതിയ സംരഭങ്ങൾക്ക് തുടക്കം കുറിക്കും. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം രമ്യമായി പരിഹരിക്കും. ഈശ്വരചിന്ത വർദ്ധിക്കും.
മനസ്സിന് ശാന്തിയും സമാധാനവും കിട്ടും. ജോലിഭാരം വർദ്ധിക്കും. സ്വത്തുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പൂർത്തിയാകാൻ സാദ്ധ്യതയുണ്ട്. ഭാവി സുരക്ഷിതമാക്കുന്ന നിക്ഷേപം നടത്തും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. കുട്ടികളുമായി യാത്ര പോകും. ജോലി സംബന്ധമായി സമയം ശുഭകരമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ ലക്ഷ്യബോധം കാട്ടും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. കഠിനാദ്ധ്വാനം വഴി പല നേട്ടങ്ങളും ഉണ്ടാക്കും. കർമ്മരംഗത്ത് കാര്യക്ഷമത വദ്ധിക്കും. ഓം ഭദ്രകാള്യൈ നമഃ 108 തവണ എന്നും ജപിക്കുക.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
സ്വജനങ്ങളുമായി സൗഹാർദ്ദപരമായി
വർത്തിക്കും. സന്താനത്തിൻ്റെ വിവാഹം
തീരുമാനിക്കും. തൊഴിൽരംഗത്ത്
കൂടുതൽ ഉയർച്ചയുണ്ടാകും. ആരോഗ്യ സ്ഥിതി മെച്ചമാകും. ആശങ്ക അകലും.
ശമ്പളം വർദ്ധിക്കും. കുടുംബകാര്യങ്ങൾ ഏറ്റെടുക്കും.സർഗ്ഗാത്മകമായ കഴിവുകൾ വർദ്ധിക്കും. കൂടുതൽ പണം നേടാൻ പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും. കരാർ ഒപ്പിടും മുമ്പ് അത് ശാന്തമായി വായിച്ചു നോക്കണം. കുടുംബജീവിതത്തിൽ സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ, കൂടുതൽ വഷളാക്കുന്നതിനു പകരം, കുറച്ചു സമയം ക്ഷമയോടെ കാത്തിരിക്കണം. ദിനചര്യയിൽ മാറ്റം വരുത്തുന്നത് പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും.
വിദേശയാത്രാ തടസ്സം മാറും. ചെലവ് നിയന്ത്രിക്കും. പേരും പ്രശസ്‌തിയും
ഉണ്ടാകും കാരുണ്യ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകും. ഓം നമോ നാരായണായ ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3 , 4 , ചതയം, പുരുരുട്ടാതി 1, 2, 3 )
കുടുംബപ്രശ്‌നങ്ങൾ രമ്യമായി തീർക്കും
കച്ചവടത്തിൽ പുരോഗതി കൈവരിക്കും. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ക്ഷമ ഗുണം ചെയ്യും. അമിത ചിന്ത ഒഴിവാക്കണം. ഒഴിവു സമയങ്ങളിൽ കൂടുതൽ ചിന്തിക്കുന്നതിനുപകരം, എന്തെങ്കിലും ജോലി ചെയ്യുക. പുതിയ ഉറവിടങ്ങളിൽ നിന്ന് പെട്ടെന്ന് പണം ലഭിക്കും. ശുഭാപ്തി വിശ്വാസം വർദ്ധിപ്പിക്കും. ഗൃഹോപകരണത്തിൻ്റെ അല്ലെങ്കിൽ
വാഹനത്തിന്റെ തകരാർ മൂലം സാമ്പത്തിക നഷ്ടം സംഭവിക്കാം. പ്രമുഖ വ്യക്തിയെ കണ്ടുമുട്ടാനുള്ള അവസരം നഷ്ടപ്പെടുത്തും. ഇച്ഛാശക്തി ശക്തമാകും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. മത്സരപരീക്ഷയിൽ വിജയം ലഭിക്കും. ഓം ഗം ഗണപതയേ നമഃ ദിവസവും 108 തവണ ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പൂർവികസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനുകൂലമായി കലാശിക്കും. കരാർ ഇടപാടുകളിൽ വിജയിക്കും. തെറ്റിദ്ധാരണകളും തർക്കങ്ങളും കൂടിയാലോചനകളിലൂടെ പരിഹരിക്കാൻ കഴിയും. മത്സരങ്ങളിൽ മികച്ച വിജയം ലഭിക്കും. ആത്മവിശ്വാസവും അനുഭവപ്പെടും, ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. എല്ലാ ജീവിത പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടും. കച്ചവടക്കാർക്ക് വലിയ ലാഭമുണ്ടാകും. മറ്റുള്ളവർക്ക് പ്രേരണയും പ്രോത്സാഹനവും നൽകും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, പ്രശംസയും പുരോഗതിയും ലഭിക്കും. ഭാഗ്യം അനുകൂലമാകും.
തീരുമാനം ആരിലും അടിച്ചേൽപ്പിക്കരുത്. പുതിയ പദ്ധതികളും സംരംഭങ്ങളും ആലോചിക്കും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പുനരുജ്ജീവിപ്പിക്കും.
കുടുംബപരമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. എന്നും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
ക്രിസ്തുമസ്, വാരാഹി പഞ്ചമി
ഡിസംബർ 25 വ്യാഴാഴ്ച
ഡിസംബർ 26 വെള്ളിയാഴ്ച
ധനുവിലെ ഷഷ്ഠി വ്രതം
ശബരിമല മണ്ഡല പൂജയും ഗുരുവായൂർ
കളഭാട്ടവും ഡിസംബർ 27 ന്
(നേരം ഓൺലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500. ആത്മീയ ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )
Copyright 2025 NeramOnline.com . All rights reserved