സ്വർഗ്ഗവാതിൽ ഏകാദശി, 2026 പുതുവത്സരപ്പിറവി, പ്രദോഷവ്രതം, മന്നത്തു പദ്മനാഭ ജയന്തി, പൗർണ്ണമി, ധനുമാസ തിരുവാതിര തിരുവൈരാണിക്കുളം നടതുറപ്പ് എന്നിവയാണ് 2025 ഡിസംബർ 28 മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ. ഡിസംബർ 31 നാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഏകാദശികളിൽ ഏറെ ശ്രേഷ്ഠമായ ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി, വൈകുണ്o ഏകാദശി, മോക്ഷദാഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി തുടങ്ങിയ പലനാമങ്ങളിൽ അറിയപ്പെടുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുക, വിഷ്ണു ക്ഷേത്രദർശനം നടത്തുക എന്നിവയൊക്കെ അതീവ ശ്രേഷ്ഠമാണ്. ഈ ദിവസം വ്രതമെടുത്ത് വിഷ്ണുക്ഷേത്രത്തിന്റെ ഒരു നടയിലൂടെ പ്രവേശിച്ചുള്ള ഭഗവദ്ദർശനം, സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലം നൽകും എന്നാണ് വിശ്വാസം. പുതുവത്സരപ്പിറവിയും ശിവപാർവതി പ്രീതികരമായ പ്രദോഷ വ്രതവും 2026 ജനുവരി 1 വ്യാഴാഴ്ചയാണ്. ജനുവരി 2 വെള്ളിയാഴ്ച സമുദായാചാര്യൻ മന്നത്തുപദ്മനാഭന്റെ ജയന്തി ആഘോഷവും തിരുവാതിര അനുഷ്ഠാനത്തിലെ സുപ്രധാന ചടങ്ങായ എട്ടങ്ങാടി നിവേദ്യവും നടക്കും. വർഷത്തിൽ ഒരിക്കൽ 12 ദിവസം മാത്രം തുറക്കുന്ന ശ്രീപാർവതി സന്നിധിയായ തിരുവൈരാണിക്കുളം നടതുറപ്പും അന്നാണ്. ജനുവരി 3 നാണ് ശ്രീമഹാദേവന്റെ തിരുനാളായ ധനുവിലെ തിരുവാതിര. ഉമാമഹേശ്വര പ്രീതിയാൽ ദാമ്പത്യ ഭദ്രത, ഇഷ്ടവിവാഹം, നെടുമാംഗല്യം, അഭീഷ്ട സിദ്ധി എന്നിവ തിരുവാതിര വ്രതം അനുഷ്ഠിച്ചാൽ ലഭിക്കും. തിരുവാതിരയ്ക്ക് അശ്വതി നാൾ മുതലും രോഹിണി നാൾ മുതലും തിരുവാതിര നാളിൽ മാത്രവും വ്രതമെടുക്കാം. ധനുവിലെ പൗർണ്ണമിയും അന്നാണ്. അന്ന് മിഥുനക്കൂറിൽ പുണർതം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
കഠിനാദ്ധ്വാനം ശ്രദ്ധിക്കപ്പെടും. ഇത് വഴി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നേതൃപാടവം പ്രകടമാകും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ബന്ധങ്ങളിൽ ദൃഢത, പെട്ടന്നുള്ള യാത്രകൾ എന്നിവയ്ക്ക് സാധ്യത കാണുന്നു. ഔദ്യോഗിക കാര്യങ്ങളിൽ മികച്ച ഫലങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ശമ്പള വർദ്ധനവ് നേടാൻ സാധിക്കും. ആരോഗ്യം തൃപ്തികരം ആയിരിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കളെ അനായാസം ജയിക്കാൻ കഴിയും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ സ്നേഹവാൽസല്യം അനുഭവിക്കും.
ഓം നമോ നാരായണായ എന്നും 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2,3,4 രോഹിണി, മകയിരം 1,2)
സാമ്പത്തികസ്ഥിരതയും ആത്മവിശ്വാസവും ഉണ്ടാകും. ദീർഘകാല നിക്ഷേപങ്ങൾക്ക് സമയം അനുകൂലമാണ്. ആരോഗ്യം മികച്ചതായിരിക്കും. ക്ഷമയും പ്രായോഗിക ബുദ്ധിയും ഗുണം ചെയ്യും. ഭൂമി, പൂർവ്വിക സ്വത്ത് എന്നിവ വഴി വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. പുതിയ കാറോ, ബൈക്കോ വാങ്ങാം. ആത്മവിശ്വാസവും ധൈര്യവും ഗണ്യമായി വർദ്ധിക്കും. പൂർത്തിയാകാത്ത ജോലി തീർത്ത് മേലുദ്യോഗസ്ഥരെ സന്തോഷിപ്പിക്കും. ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് പരസ്പരം സംസാരിച്ച് പരിഹരിക്കാൻ കഴിയും. നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചെലവുകൾ കാര്യമായി നിയന്ത്രിക്കേണ്ടതാണ്. മോശം പെരുമാറ്റം കാരണം ഉറ്റ ചങ്ങാതിയോ കുടുംബമോ അകന്നു മാറും. ഇത് കുടുംബജീവിതത്തെ നേരിട്ട് തന്നെ ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ, വാക്കുകൾ
നിയന്ത്രിക്കാൻ ശ്രമിക്കണം. കഴിയുന്നതും തർക്കങ്ങൾ ഒഴിവാക്കുക. ജോലിയിൽ മികച്ച പ്രകടനം നടത്താൻ കഴിയും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് നല്ലതാണ്. നവസാങ്കേതിക വിദ്യയും സാമൂഹ്യ മാധ്യമവും ഗുണം ചെയ്യും. എല്ലാ കാര്യങ്ങളിലും കുടുംബത്തിന്റെ പൂർണ്ണമായ പിന്തുണ സഹായകമാകും. നിനച്ചിരിക്കാതെ ചില കാര്യങ്ങളിൽ തടസ്സം ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് മികച്ച വിജയം പ്രതീക്ഷിക്കാം. അന്ധവിശ്വാസം ദോഷം ചെയ്യും. നാരായണീയം ദിവസവും ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ആരോഗ്യം വളരെ മികച്ചതായിരിക്കും. വിവിധ ഉറവിടങ്ങളിൽ നിന്നും സമ്പർക്കങ്ങളിൽ നിന്നും പണം സമ്പാദിക്കും. എന്നാൽ വീട്ടുചെലവിലെ വർദ്ധനവ് ബുദ്ധിമുട്ടുണ്ടാക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബത്തിൽ സന്തോഷകരമായ അവസരങ്ങൾ സംജാതമാകും. സന്താനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കും. സ്വപ്നങ്ങൾ പൂവണിയും. ജോലിസ്ഥലത്തെ കൂടുതൽ ഉത്തരവാദിത്തങ്ങൾ കാരണം മാനസിക സമ്മർദ്ദത്തിലാകും. ചിലപ്പോൾ ഇത് നിരാശയ്ക്ക് കാരണമാകും. കർമ്മശേഷി ബോദ്ധ്യമായി മേലുദ്യോഗസ്ഥർ പ്രശംസിക്കും. അഹംഭാവം പാടില്ല. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ വീതം ജപിക്കുന്നത് ഉത്തമമാണ്.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ദീർഘകാല പദ്ധതികളിൽ ശ്രദ്ധിക്കും. സ്ഥിരമായ പ്രയത്നം അംഗീകാരങ്ങൾ നേടാൻ സഹായിക്കും. കർമ്മരംഗത്ത് വ്യക്തിത്വം സ്ഥാപിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. പുതിയ സംരംഭങ്ങൾക്ക് ശ്രമം തുടങ്ങും. കൃത്യമായ നിലപാടുകൾ പിൻതുടരും. ചിരകാല അഭിലാഷം സാക്ഷാത്കരിക്കും. സന്തോഷവും മന:ശാന്തിയുമുണ്ടാകും. ദൂരയാത്രകൾ പ്രയോജനം ചെയ്യും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ വായ്പ ലഭിക്കും. വിദേശ ബന്ധങ്ങൾ ഗുണം ചെയ്യും. സന്താനങ്ങൾ കാരണം അഭിമാനിക്കുന്ന സന്ദർഭങ്ങൾ
ഉണ്ടാകും. ആരോഗ്യസംബന്ധമായ വിഷമതകൾക്ക് സാധ്യതയില്ല. ലളിതാ സഹസ്രനാമം ജപം പതിവാക്കുക.
ALSO READ
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തികമായ കാര്യങ്ങളിൽ മികച്ച നേട്ടമുണ്ടാകും, കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. രോഗമുക്തി പ്രതീക്ഷിക്കാം. കുടുങ്ങിക്കിടന്ന പണം ലഭിക്കും. അസ്ഥിരമായ സ്വഭാവം ചില മാറ്റങ്ങളുണ്ടാക്കും. തൽഫലമായി കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. പെരുമാറ്റത്തിൽ മാന്യത പാലിക്കുകയും മനസ്സ് തുറന്ന് സംസാരിക്കുകയും വേണം. എതിരാളികൾക്ക് സമയം അത്ര നല്ലതല്ല. പക്ഷേ അവർ സജീവമായിരിക്കും. എല്ലാ തീരുമാനങ്ങളും ക്ഷമാപൂർവ്വം ശ്രദ്ധിച്ച് എടുക്കണം. ഓം നമോ ഭഗവതേ വാസുദേവായ എന്ന് ദിവസവും 108 തവണ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സമ്പത്ത് എല്ലാവിധത്തിലും സൂക്ഷിക്കാൻ കഴിയും. വികാരങ്ങൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ ശ്രദ്ധിക്കുക. തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്. മാനസികമായ എല്ലാ അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കും. ജോലികൾ യഥാസമയം പൂർത്തിയാക്കാനാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തൊഴിൽ രംഗത്ത് പുതിയ ആശയങ്ങൾ നടപ്പിലാക്കും. ആത്മവിശ്വാസം വർദ്ധിക്കും. സഹോദരങ്ങൾ സഹായിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. മാതൃകാപരമായ പെരുമാറ്റത്തിലൂടെ ആദരവിന് പാത്രമാകും. ദിവസവും ലളിതാ സഹസ്രനാമം ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
കഠിനാദ്ധ്വാനത്തിന് അനുകൂല ഫലങ്ങൾ നേടാൻ കഴിയും. അതിന്റെ ഗുണവശങ്ങൾ എല്ലാ രീതിയിലും പ്രയോജപ്പെടുത്താൻ ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവർ കരുതലോടെ നീങ്ങണം. നഷ്ടത്തിന് സാധ്യത കൂടുതലുണ്ട്. ചങ്ങാതിമാരും അടുത്ത ബന്ധുക്കളും, എല്ലാ ഘട്ടത്തിലും പിന്തുണയ്ക്കും. എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ കഴിയും. വിനോദയാത്രയ്‌ക്ക് പോകുന്നതിന് നല്ല സമയമാണ്. സ്വജന ബന്ധങ്ങൾ ദൃഢമാകും. പ്രതിസന്ധി ഘട്ടങ്ങൾ മറികടക്കാൻ കഴിയും. പുതിയ വരുമാന മാർഗ്ഗങ്ങൾ ഫലപ്രദമാക്കാൻ കഴിയും. പ്രശസ്തി വർദ്ധിക്കും. ആഗ്രഹിച്ച സ്ഥലംമാറ്റം കിട്ടും. ചുറുചുറുക്കും കാര്യക്ഷമതയും വർദ്ധിക്കും. ഓം ശരവണ ഭവഃ എന്നും ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
കർമ്മരംഗത്ത് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. സ്വജനങ്ങളുമായി ഒത്തുചേരും. ആരെയും അന്ധമായി വിശ്വസിക്കരുത്. സമൂഹത്തിലെ ചില പ്രമുഖരുമായി പരിചയപ്പെടാൻ കഴിയും. യാത്രകൾ ഗുണം ചെയ്യും. വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കഴിയുന്നിടത്തോളം, ജാഗ്രത പാലിക്കുക. സ്ഥാനമാനങ്ങൾ ലഭിക്കും. ഒപ്പം കുടുംബത്തിൽ ബഹുമാനവും അന്തസ്സും ഉയരും . പഴയകാല ബന്ധങ്ങൾ ദൃഢമാകും. മത്സരങ്ങളിൽ വിജയിക്കും. വീട് പുതുക്കിപ്പണിയും. ആഗ്രഹങ്ങൾ സഫലമാകും. ജോലിയിലെ നേട്ടങ്ങളും മറ്റൊരും തട്ടിയെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദിവസവും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം1, 2 )
മാനസിക പ്രയാസങ്ങൾ കുറയും. കൂടുതൽ ക്ഷീണിപ്പിക്കുന്ന ജോലികളിൽ നിന്ന് അകന്നു നിൽക്കുന്നത് നന്നായിരിക്കും. അപ്രതീക്ഷിതമായി ചില സന്തോഷാനുഭവങ്ങൾ ഉണ്ടാകും. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. പണച്ചെലവും കുടുംബപരമായ ഉത്തരവാദിത്തങ്ങളും വർദ്ധിക്കും. ജോലിസ്ഥലത്ത് എന്തെങ്കിലും തെറ്റ് ചെയ്യുകയോ പറ്റിപ്പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അംഗീകരിച്ചാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാം. കലാരംഗത്ത് വിജയിക്കും. ആഗ്രഹിച്ച തൊഴിൽ മാറ്റത്തിന് സാധ്യത കൂടുതലാണ്. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനം ഗുണം ചെയ്യും. ദിവസവും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം , പുരുരുട്ടാതി 1, 2 , 3 )
ദീർഘകാല നിക്ഷേപങ്ങൾ നടത്തുകയാണെങ്കിൽ, നല്ല വരുമാനം ലഭിക്കും. വീട്ടുപകരണങ്ങളുടെയോ വാഹനത്തിന്റെയോ തകരാറുമൂലം സാമ്പത്തിക നഷ്ടം നേരിടാം. വാഹനമോടിക്കുമ്പോൾ വേഗത നിയന്ത്രിക്കുക. ഔദ്യോഗിക കാര്യങ്ങൾക്ക് സമയം അനുകൂലമായിരിക്കും. ഭാഗ്യം പൂർണ്ണമായും കൂടെ ഉണ്ടാകും. ഏത് ജോലിയും ഒരു തടസ്സവുമില്ലാതെ പൂർത്തിയാക്കാൻ കഴിയും. ഒരവസരവും കയ്യിൽ നിന്ന് തെന്നിമാറാൻ അനുവദിക്കരുത്. ജോലിയിൽ ഉറപ്പായും മുന്നേറും. കലാപരമായ കഴിവുകൾ വികസിപ്പിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും. വിദൂര യാത്രകൾ ഗുണം ചെയ്യും. വസ്തു ഇടപാടിൽ നേട്ടം കൈവരിക്കും. ഓം നമഃ ശിവായ ജപിക്കണം.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കൂടുതൽ ഊർജ്ജസ്വലത അനുഭവപ്പെടും. ജോലിയിൽ പുതുമ സൃഷ്ടിക്കാൻ കഴിയും. അമിത ജോലിയിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കലാപരമായ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വളരെ ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടത്തിൽ നല്ല ലാഭം ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതാകും. ക്ഷമ കുറവായിരിക്കും. അതിനാൽ ജോലിസ്ഥലത്ത് നിരവധി ആളുകളെ എതിരാകും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. ഐ ടി
രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ദാമ്പത്യത്തിൽ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരും. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക്ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.