2026 ജനുവരി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ സുഹൃദ് ബന്ധങ്ങൾ വന്നു ചേരും. വീടിൻ്റെ പുനുരുദ്ധാരണ ജോലികൾ നടക്കും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം കുടുംബാന്തരീക്ഷം സമാധാനപരമാകും. കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും. വയോജനങ്ങൾക്ക് വാതം, സന്ധിസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽ ആയാസം വർദ്ധിക്കും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. വിചാരിക്കുന്ന കാര്യം നടക്കാൻ കാലതാമസം നേരിടും. സഹോദരൻ മാരുമായി കലഹത്തിന് സാധ്യത. വർഷങ്ങൾക്ക് ശേഷമുള്ള ബന്ധുസമാഗമം പൂർവ്വകാല സ്മരണയ്ക്ക് വഴിയൊരുക്കും. അവസരങ്ങൾ വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും. അശ്രദ്ധയോടു കൂടി ജലാശയങ്ങളിൽ ഇറങ്ങാൻ ഇടവരരുത് വാഹനയാത്രകൾ ശ്രദ്ധിക്കണം.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
വ്യവഹാരങ്ങളിൽ പ്രതികൂലാവസ്ഥ വരാവുന്നതുകൊണ്ട് കരുതൽ വേണം. സാമ്പത്തിക ക്രയവിക്രയം ശ്രദ്ധിച്ചു ചെയ്യുക. പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. ഏഷണി ശ്രദ്ധിക്കരുത്. അതിൽ വീണ് മനോസുഖം നഷ്ടപ്പെടുത്താതിരിക്കുക. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുക. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യഘട്ടത്തിൽ ഉപകരിക്കും ഭാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യുക.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം )
ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. തടഞ്ഞു വച്ച ആനുകൂല്യങ്ങൾ കിട്ടി തുടങ്ങും. വരവിനേക്കാൾ ചെലവ് അധികരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം കിട്ടും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. അറിവുള്ളവരെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വാഹനം മാറ്റി വാങ്ങാനിടവരും
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1/4 )
ഈശ്വരപ്രാർത്ഥകളാലും ഏകാഗ്ര ചിന്തകളാലും ഉപരിപഠന വിജയം ഉണ്ടാകും. തൊഴിൽ സ്ഥാപനത്തിൻ്റെ നിലനില്പിനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. ശത്രു ദോഷം കുറയുമെങ്കിലും അന്യരുടെ കാര്യത്തിൽ ഇടപ്പെട്ട് ശത്രുത സമ്പാദിക്കാൻ ഇടയുണ്ട്. സുതാര്യതയുള്ള സമീപനത്താൽ അപമാനത്തെ അജീവിക്കാൻ കഴിയും. ആശ്രിതരോട് സ്നേഹത്തോടു കൂടി പെരുമാറുന്നതാണ്. ഗുണനിലവാരമില്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കളിൽ നിന്നും ത്വക് രോഗം പിടിപ്പെടാൻ സാധ്യത.
ALSO READ
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം, ചിത്തിര 1/2)
തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ വന്നു ചേരും. ചില മാനസിക പ്രയാസങ്ങളിലൂടെ കടന്നു പോകും മക്കളുടെ കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകും. അശുഭചിന്തകളും സംശയങ്ങളും ഒഴിവാക്കണം.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )
അർത്ഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും പ്രവർത്തനങ്ങളും പുതിയ തൊഴിൽ മേഖലകൾക്ക് വഴിയൊരുക്കും. വിദഗ്ദ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും. വിവാഹാലോചന തകൃതിയായി നടക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ആത്മസംതൃപ്തി ഉണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച്
സ്വയംപര്യാപ്തത ആർജിക്കും
വശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും ലക്ഷ്യബോധത്തോടെ പെരുമാറും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും. പിതൃസ്വത്തിൻ്റെ അവകാശം നേടിയെടുക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധവേണം. ഗർഭിണികൾക്ക് പൂർണ്ണ വിശ്രമം വേണ്ടി വരും. സാമ്പത്തിക പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്തും. ഈശ്വര പ്രാർത്ഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4 )
വരവ് ചെലവ് കണക്കുകൾ പൊരുത്തപ്പെടുത്തി മുന്നോട്ടു പോകുവാൻ നന്നെ പ്രയാസപ്പെടും. കോപം നിയന്ത്രണവിധേയമാക്കണം ആരോഗ്യ നില പൂർണ്ണമായും തൃപ്തികരമായിരിക്കില്ല. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ഔദ്യോഗിക രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. വഞ്ചിതരാകാൻ ഇടയുള്ളതുകൊണ്ട് എല്ലാ കാര്യത്തിലും നല്ല ശ്രദ്ധ വേണം. യാത്രാ വേളകളിൽ പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കണം നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം കുടുംബാന്തരീക്ഷം കലുഷിതമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിസ്സാര കാര്യങ്ങൾക്കുപോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. അകാരണമായ ഭയം ഉണ്ടാകും. ഒന്നും ശരിയാകില്ല എന്ന തോന്നൽ ഉപേക്ഷിക്കണം. കർമ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകും. എങ്കിലും കരുതലോടെ മുന്നോട്ട് പോവണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോപം നിയന്ത്രണ വിധേയമാക്കണം ദാമ്പത്യ ജീവിതത്തിലെ അസ്ഥസ്ഥതകൾ വളരാൻ അനുവദിക്കരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും. വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ചു തീരുമാനങ്ങളെടുക്കുക. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്നതെല്ലാം വിജയിക്കും. ജോലിയിൽ മേലധികാരികളുടെ സഹായത്താൽ ഉയർച്ച ഉണ്ടാകും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
ജീവിത നിലവാരം മെച്ചപ്പെടും. വിദ്യാർത്ഥികൾ ആത്മാർത്ഥമായി പഠനകാര്യങ്ങളിൽ മുഴുകും. പ്രവർത്തന മേഖലകളിൽ ഉണർവുണ്ടാകും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറിക്കിട്ടുന്നതാണ്. പ്രതീക്ഷയോടെ കാത്തിരുന്ന ധനം തക്കസമയത്ത് ലഭിക്കും. ഉദ്ദേശശുദ്ധിയോടുകൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമാകും. ഉന്നത സ്ഥാനമാനങ്ങൾ കൈവശമാക്കുന്നതിൻ്റെ വ്യഗ്രതയിൽ ഉപകാരം ചെയ്തവരെ മറക്കരുത്
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256
Summary: Predictions: This Month 2026 January for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.