ഇന്ന് അർദ്ധരാത്രിയിൽ പുതുവർഷം പിറക്കുകയാണ് – 2026. ശിവഭക്തരെ സംബന്ധിച്ച് ഈ പുതുവത്സരപ്പിറവിയുടെ ഏറ്റവും വലിയ പ്രത്യേകത ജനുവരി 1 വ്യാഴാഴ്ച പ്രദോഷം വരുന്നതാണ്; ധനു മാസത്തിലെ ശുക്ലപക്ഷ പ്രദോഷം.
2026 ആരംഭിച്ചു കഴിഞ്ഞാലുടൻ ത്രയോദശിയും തുടങ്ങും. രാത്രി 01.47 മുതലാണ് ത്രയോദശി തുടങ്ങുക. അത് വ്യാഴാഴ്ച രാത്രി 10.45 വരെ നീളും. അതായത് ജനുവരി 1 പകൽ മുഴുവൻ പുണ്യപ്രദമായ പ്രദോഷമാണെന്ന് ചുരുക്കം.
അതിനേക്കാൾ എടുത്തു പറയേണ്ട സവിശേഷത ജനുവരി 1 രാവിലെ 1.30 മുതൽ രാത്രി 10.50 വരെ രോഹിണി നക്ഷത്രമാണ് എന്നുള്ളതാണ്. ഒപ്പം വ്യാഴാഴ്ചയും. രോഹിണിയിലെ പ്രദോഷം സൗഭാഗ്യ പ്രദോഷം എന്നറിയപ്പെടുന്നു. ഇതൊരു അപൂർവം കാര്യമാണ്. അതിനാൽ എന്തുകൊണ്ടും പുതുവർഷം നമുക്ക് മഹാദേവനിൽ നിന്നും തുടങ്ങാം. അതുകൊണ്ട് ശിവ മാർഗ്ഗികൾ ഈ പ്രദോഷം ഒഴിവാക്കൻ പാടില്ല.
സന്ധ്യാവേളയിൽ ത്രയോദശി തിഥി വരുന്ന പ്രദോഷ ദിനത്തിൽ ജപിക്കുന്ന ഒരോ ശിവ മന്ത്രത്തിനും ഇരട്ടി ഫലം ലഭിക്കും. ശിവപാർവതീ പ്രീതിയാൽ ഐശ്വര്യം, ആയുരാരോഗ്യ വർദ്ധനവ്, സത്കീർത്തി, സന്താന ഭാഗ്യം, ദാരിദ്ര്യദുഃഖശമനം, പാപമുക്തി എന്നിവയെല്ലാം ലഭിക്കും. അന്ന് ശിവക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ കാര്യങ്ങളും ആഗ്രഹം പോലെ നടക്കും.
ധനു മാസത്തിലെ തിരുവാതിരയ്ക്ക് തൊട്ടുമുൻപ് വരുന്ന ഈ പ്രദോഷം നോൽക്കുന്നവർ ശങ്കരാചാര്യ വിരചിതമായ ഉമാമഹേശ്വര സ്തോത്രം ചൊല്ലി പാർവതീ പരമേശ്വരന്മാരെ ഭജിച്ചാൽ ദാമ്പത്യ ക്ലേശം അകലും. വിവാഹതടസ്സം മാറും; സന്താനങ്ങൾക്ക് നന്മയുണ്ടാകും. അഭീഷ്ടസിദ്ധി, മംഗളം, ദീർഘായുസ് എന്നിവ ലഭിക്കും.
ചുരുക്കത്തിൽ സർവസൗഭാഗ്യമാണ് ഈ സ്തോത്രം ജപിച്ചാൽ ഫലം. എന്നും സന്ധ്യയ്ക്ക് നെയ് വിളക്ക് കത്തിച്ച് ജപിച്ചാൽ കുടുംബത്തിൽ ഐശ്വര്യം, വിവാഹഭാഗ്യം എന്നിവ തീർച്ചയായും ഉണ്ടാകും. തിങ്കളാഴ്ചകളിൽ ഉമാമഹേശ്വര സ്തോത്രം ജപിച്ച് ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിച്ചാൽ രോഗശമനം ഫലം. തിങ്കളാഴ്ച, പ്രദോഷം, തിരുവാതിര, പൗർണ്ണമി ശിവരാത്രി, അക്ഷയ തൃതീയ എന്നീ ദിവസങ്ങളിൽ ഈ സ്തോത്രം ജപിച്ചാൽ അതിവേഗം ഫലം.
ALSO READ
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഉമാമഹേശ്വര സ്തോത്രം കേൾക്കാം:
ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)
Story Summary: Significance of Pradosha Vritham falling on New year day along with Rohini Nakshatra
Highlights
ശിവഭക്തരെ സംബന്ധിച്ച് 2026 പുതുവത്സര പിറവി എന്തു കൊണ്ടും സവിശേഷമാണ്
രോഹിണി നാളിലെ അപൂർവമായ പ്രദോഷം
സൗഭാഗ്യ പ്രദോഷം എന്നറിയപ്പെടുന്നു
തിരുവാതിരയ്ക്ക് മുൻപ് വരുന്ന ഈ പ്രദോഷം എടുക്കുന്നവർ ഉമാമഹേശ്വര സ്തോത്രം ജപിക്കണം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.