2026 ജനുവരി 4, ന് പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ ധനുമാസത്തിലെ ആയില്യം പൂജ, കൃഷ്ണപക്ഷ വാരാഹി പഞ്ചമി എന്നിവയാണ്. ആചാരപരമായി പ്രാധാന്യമുള്ള മറ്റ് വിശേഷങ്ങൾ ഒന്നും തന്നെ ഈ ആഴ്ച ഇല്ല. ജനുവരി 6 ചൊവ്വാഴ്ചയാണ് ആയില്യം പൂജ. ജനുവരി 7 ബുധനാഴ്ചയാണ് വാരാഹിദേവി ഭജനത്തിന് ഉത്തമമായ വാരാഹി പഞ്ചമി. അന്ന് രാവിലെ 6:59 ന് തുടങ്ങുന്ന പഞ്ചമി പിറ്റേന്ന് രാവിലെ 6:41 ന് തീരും. ജനുവരി 11 ന് ചിത്തിര നക്ഷത്രം മൂന്നാം പാദം തുലാക്കൂറിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
കാർഷികാദായം വർദ്ധിക്കാൻ സാധ്യതയുണ്ട്. കച്ചവടക്കാർക്ക് നല്ല സമയമാണ്.
എന്നാൽ ചിലർക്ക് സ്വജനങ്ങളിൽ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കില്ല. നല്ല പെരുമാറ്റം, കർമ്മശേഷി എന്നിവ വഴി സഹപ്രവർത്തകരുടെ പിൻതുണ നേടും. പേരും പ്രശസ്തിയും നേടാൻ നിരവധി അവസരങ്ങൾ തുറന്നു കിട്ടും. പൂർവിക സ്വത്ത് കൈവശം വരും. അപ്രതീക്ഷിതമായി സമ്മാനങ്ങൾ ലഭിക്കും. വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിന് നല്ല
ഫലം കിട്ടും. വിദേശ യാത്രയ്ക്ക് അവസരം ഒത്തുവരും. ദിവസവും നരസിംഹമൂർത്തിയെ ഭജിക്കുക.
ഇടവക്കൂറ്
( കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തിക ഇടപാടുകളിൽ കഴിയുന്നത്ര ജാഗ്രത പാലിക്കുക. ശ്രദ്ധിച്ചാൽ പ്രതികൂല സാഹചര്യങ്ങൾ അനുകൂലമായി മാറും. വാക്കുകൾ നിയന്ത്രിക്കണം. അല്ലെങ്കിൽ ഒരു കുടുംബാഗവുമായുളള സംസാരം, വഷളാകും. തെറ്റിദ്ധാരണകൾ ഉണ്ടാകും. ഔദ്യോഗിക കാര്യങ്ങളുമായി സമയം വളരെ നല്ലതായിരിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. മത്സരപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അശുഭ ചിന്തകൾ മനസ്സിനെ സ്വാധീനിക്കാൻ അനുവദിക്കരുത്. നെഗറ്റീവ് സമീപനം കാരണം നല്ല നിരവധി അവസരങ്ങൾ നഷ്ടപ്പെടാം. ഓം ശരവണ ഭവ : ദിവസവും
108 തവണ ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ജോലിഭാരം വർദ്ധിക്കാം. ഓഹരി വിപണി, ചിട്ടി , ഭാഗ്യക്കുറി എന്നിവയിലൂടെ നേട്ടം കൈവരിക്കും. എന്നാൽ കൂടുതൽ ലാഭം ആഗ്രഹിച്ച് വലിയ നിക്ഷേപം നടത്തരുത്. കുടുംബ പ്രശ്‌നങ്ങളിൽ, പുറത്തുനിന്നുള്ളവരുടെ അനാവശ്യ ഇടപെടൽ പിരിമുറുക്കത്തിന് കാരണമാകും. വാക്കുകൾ സൂക്ഷിക്കേണ്ടതാണ്. ഔദ്യോഗിക മേഖലയിൽ, ധാരാളം തടസ്സങ്ങൾ നേരിടും. ശാന്തമായി എല്ലാ സാഹചര്യങ്ങളെയും അഭിമുഖീകരിക്കുക. യാത്ര ഗുണം ചെയ്യും. ശത്രുക്കളുടെ മേൽ വിജയം
നേടും. കാർഷിക രംഗത്ത് ആദായം വർദ്ധിക്കും. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കും. അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ അനുരഞ്ജനത്തിൻ്റെ വഴി തേടുകയും അതിൽ വിജയിക്കുകയും ചെയ്യും. പെട്ടെന്ന് പണം സമ്പാദിക്കാൻ കുറുക്കുവഴി
നോക്കരുത്. മന:സമാധാനം കുറയും. അമിത ജോലിഭാരം കാര്യക്ഷമതയെ ബാധിക്കും.
വ്യവഹാരങ്ങൾ കാരണം പണ നഷ്ടവും സമയ നഷ്ടവും നേരിടേണ്ടിവരും. മത്സരപരീക്ഷയിൽ മികച്ച വിജയം ലഭിക്കും. സർക്കാർ ആനുകൂല്യം ലഭിക്കും. വിവാഹ തടസ്സം മാറും. കലാരംഗത്ത് നേട്ടം. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108
തവണ ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
നിക്ഷേപങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കണം. വിവേകപൂർണ്ണമായ നിക്ഷേപങ്ങൾ മാത്രമേ ഫലപ്രദമാകൂ എന്ന് മനസ്സിലാക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. സഹോദരങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കപ്പെടും. കോപം നിയന്ത്രിക്കണം. ചതിയിൽ പെടാതെ നോക്കണം. കലഹം ഒഴിവാക്കണം. അപകീർത്തിക്ക് സാധ്യതയുണ്ട്. അഹങ്കാരം പ്രിയപ്പെട്ടവരുമായി ഒരു അകലം സൃഷ്ടിക്കാൻ കാരണമാകാം. വിദ്യാർത്ഥികൾ അലസത ഒഴിവാക്കായില്ലെങ്കിൽ പരീക്ഷയിൽ പ്രതികൂലമായി ബാധിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.
ALSO READ
കന്നിക്കൂറ്
( ഉത്രം 2, 3, 4 , അത്തം, ചിത്തിര 1 , 2 )
കുടുംബാന്തരീക്ഷം ശാന്താമാകും. എങ്കിലും അജ്ഞാത കാരണങ്ങളാൽ മനസ്സ് വിഷാദത്തിലാകാം. കർമ്മരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ശരിയായ പദ്ധതികൾ ആസൂത്രണം ചെയ്യും. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർ എല്ലാത്തരം മുൻകാല നഷ്ടങ്ങളും മറികടക്കും. ശാരീരികക്ഷമത നിലനിറുത്താൻ ശ്രമിക്കണം. തീരുമാനങ്ങൾ എടുക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. രേഖകൾ ക്ഷമയോടെ വായിച്ചു നോക്കണം. അലർജി മൂലമുള്ള രോഗങ്ങൾ ശല്യം ചെയ്യും. വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തും. വിദ്യാർത്ഥികൾക്ക് സമയം നല്ലതാണ്
പതിവായി വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആരോഗ്യം മെച്ചപ്പെടും. ധാരാളം പണം ലഭിക്കും. പക്ഷേ അതുപോലെ തന്നെ
ചെലവും വരും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബത്തിനും സന്തോഷകരമായ സന്ദർഭങ്ങൾക്ക് സാദ്ധ്യതയുണ്ട്. ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. സന്താനങ്ങൾ പ്രതീക്ഷയ്ക്ക് അനുസൃതമായി ജീവിക്കും. ദേഷ്യവും അമിതമായി ചിന്തിക്കുന്നതും ഒഴിവാക്കണം. ചില നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തേണ്ടി വരാം. വികാരങ്ങൾ നിയന്ത്രിക്കണം. ഓം ഗം ഗണപതയേ നമഃ നിത്യവും 108 തവണ ജപിക്കണം.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണം. പണത്തിന്റെ കുറവ് അനുഭവപ്പെടും. ഈശ്വരാനുഗ്രഹവും ഭാഗ്യവും പിൻതുണയ്ക്കും. ആരോഗ്യം മെച്ചപ്പെടും. ചില നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. സുപ്രധാന തീരുമാനം എടുക്കും. അതിൽ ഉറച്ചു നിൽക്കും. ഏകാന്തത അനുഭവപ്പെടും. അശ്രദ്ധ കാരണം ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടും. വിദേശത്ത് ജോലി ലഭിക്കാൻ
സാധ്യതയുണ്ട്. കുടുംബപരമായ ചില ഉത്തരവാദിത്തങ്ങൾ കൈമാറും. വിദ്യാർത്ഥികൾ സമയം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.
ദിവസവും ഓം ഹം ഹനുമതേ നമഃ
ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഔദ്യോഗിക ജോലികളിൽ അനാവശ്യ കാലതാമസം ഒഴിവാക്കണം. കുടുംബപരമായ കാര്യങ്ങളിൽ വിവേകപൂർവം തീരുമാനങ്ങളെടുക്കണം. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. വീട് പണി വീണ്ടും തുടങ്ങും. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യം അനുകൂലമായിരിക്കും. കലാരംഗത്ത് ശോഭിക്കും. അമിതാവേശം ദോഷം ചെയ്യും. സ്വത്ത് തർക്കം പരിഹരിക്കാൻ കഴിയും. തൊഴിൽ മാറ്റം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ അലസത വെടിയണം. ഓം നമോ നാരായണായ ദിവസവും 108 തവണ ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സന്താനങ്ങൾക്ക് നല്ല സമയമാണ്.
ജീവിതത്തിൽ ചില വഴിത്തിരിവുകൾ
ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ശ്രമിക്കും. പുതിയ
ആശയങ്ങൾ നടപ്പിലാക്കും. പണച്ചെലവ് നിയന്ത്രിക്കും. മാതാവിൻ്റെ ആരോഗ്യം
മെച്ചപ്പെടും. സ്ഥലം മാറ്റം ലഭിക്കും.
ഔദ്യോഗിക രംഗത്ത് കാര്യക്ഷമത
വർദ്ധിപ്പിക്കാൻ കഴിയും. വീട് പുതുക്കി
പണിയാൻ ധാരാളം പണം ചിലവാകും.
പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർ
നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും 108 തവണ ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 ഉദര സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തികമായി സമയം നല്ലതാണ്. സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. കൂട്ടായ ശ്രമങ്ങളിൽ വിജയം പ്രതീക്ഷിക്കാം. സങ്കീർണ്ണമായ പ്രശ്‌നങ്ങളിൽ നിന്നും കരകയറ്റാൻ കഴിയും. കുടുംബത്തിൽ ബഹുമാനം വർദ്ധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ക്ഷമ അത്യാവശ്യമാണ്. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. ഓം നമോവെങ്കടേശായ ദിവസവും 108 തവണ ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിലെ പുരോഗതി കാരണം സഹപ്രവർത്തകർ അസൂയപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.
മത്സരങ്ങളിൽ വിജയിക്കും. വിമർശനങ്ങൾ അവഗണിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കും. ആഗ്രഹിച്ച യാത്രകൾ നടത്തും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. പേരും പ്രശസ്തിയും ലഭിക്കും. സ്വത്ത് തർക്കം പരിഹരിക്കാൻ കഴിയും. കലാരംഗത്ത് ശോഭിക്കും. ബന്ധുക്കൾ സഹായിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.