മഹാവിഷ്ണുവിന്റെ സംഹാരഭാവമാണ് നരസിംഹമൂർത്തി. എല്ലാത്തരം ശത്രുദോഷങ്ങൾക്കും പരിഹാരമാണ് നരസിംഹ മൂർത്തിയെ ഭജിക്കുന്നത്. ബുധൻ, വ്യാഴം, ചോതി നക്ഷത്രം എന്നീ ദിവസങ്ങളാണ് നരസിംഹ മൂർത്തിയെ ഭജിക്കാൻ പ്രധാനം.
ഭക്തൻ്റെ രക്ഷയ്ക്ക് നരസിംഹാവതാരം
ഹിരണ്യകശിപു എന്ന അസുരരാജാവ് വരബലം കൊണ്ട് എല്ലാ ലോകങ്ങളും കീഴടക്കി മദിച്ചു നടന്നു. തികഞ്ഞ വിഷ്ണുഭക്തനായ മകൻ പ്രഹ്‌ളാദൻ എപ്പോഴും വിഷ്ണുനാമങ്ങൾ ഉരുവിട്ട് നടക്കുന്നത് ഹിരണ്യകശിപുവിന് ഇഷ്ടമായില്ല. ഇതിൻ്റെ പേരിൽ പ്രഹ്ളാദനെ അയാൾ സദാ ശകാരിച്ചു കൊണ്ടിരുന്നു. പക്ഷേ പ്രഹ്‌ളാദന്റെ വിഷ്ണുഭക്തിയിൽ യാതൊരു മാറ്റവുമുണ്ടായില്ല. എന്ന് മാത്രമല്ല മറ്റ് അസുര ബാലൻമാരെയും പ്രഹ്‌ളാദൻ വിഷ്ണുഭക്തരാക്കി. ഇതോടെ ക്രോധത്താൽ അന്ധനായ ഹിരണ്യകശിപു പ്രഹ്‌ളാദനെ നിഗ്രഹിക്കാൻ ശ്രമിച്ചു. ഈ സമയത്ത് ആശ്രിതർക്കും നിരാലംബർക്കും അഗതികൾക്കും എപ്പോഴും താൻ അഭയമേകും എന്ന സന്ദേശവുമായി സാക്ഷാൽ മഹാവിഷ്ണു നരന്റെ ശരീരവും സിംഹത്തിന്റെ മുഖവും ചേർന്ന നരസിംഹാവതാരം സ്വീകരിച്ച് ഹിരണ്യകശിപുവിനെ സംഹരിച്ച് ഭക്തനായ പ്രഹ്‌ളാദനെ രക്ഷപ്പെടുത്തി. വിഷ്ണു ഭഗവാന്റെ ഭക്തവാത്സല്യം വ്യക്തമാക്കുന്ന ഒരു സന്ദർഭമാണിത്. ശത്രുസംഹാരത്തിന്
ഉഗ്രരൂപം എടുത്ത് അവതരിച്ചതിനാലാണ് ഉഗ്രശത്രുസംഹാരമൂർത്തിയായി നരസിംഹമൂർത്തിയെ സങ്കല്പിക്കുന്നത്.
ഉഗ്രശക്തിയുള്ള മന്ത്രങ്ങൾ
ഉഗ്ര ശക്തിയുള്ളതായതിനാൽ നരസിംഹമന്ത്രങ്ങൾ അതിവേഗം ഫലസിദ്ധി നൽകും. വളരെ ശ്രദ്ധയോടെ മാത്രമേ നരസിംഹ മന്ത്രങ്ങൾ ജപിക്കാവൂ. ദിവസവും നരസിംഹമൂർത്തിയുടെ ധ്യാനം, ലക്ഷ്മീ നരസിഹ അഷ്ടോത്തരം, ലക്ഷ്മീ കരാവലംബ സ്തോത്രം, ശ്രീ നരസിംഹ മന്ത്രരാജപദ സ്തോത്രം, ഋണമോചന നരസിംഹ സ്തോത്രം തുടങ്ങിയവ ജപിക്കുന്നത് പെട്ടെന്ന് ഫലം ചെയ്യും. നെയ്‌വിളക്ക് കൊളുത്തിവച്ച് അതിന് മുമ്പിലിരുന്ന് വേണം ജപം. ജപവേളയിൽ വെറും നിലത്തിരിക്കരുത്; അപ്പോൾ ചുവന്ന വസ്ത്രമോ വെളുത്തു വസ്ത്രമോ ധരിക്കുന്നതാണ് ഉത്തമം. ഭഗവാൻ്റെ ധ്യാന ശ്ലോകം ജപിക്കുന്നത് മനോധൈര്യത്തിന് ഉത്തമമാണ്.
ധൈര്യത്തിന് ധ്യാന ശ്ലോകം
ഓം ജാന്വോരാസക്ത
തീക്ഷ്ണ്വനഖരുചിലസദ്
ബാഹുനാ സ്പൃഷ്ടകേശം
ചക്രം ശംഖം
ചദോർഭ്യാദധദനലസമ
ജ്യോതിഷ ഭഗ്‌നദൈത്യം
ജ്വാലാമാലാ പരീത്ഥ
രവിശശി ദഹനത്രീക്ഷണം
ദീപ്തജിഹ്വം
ദംഷ്‌ട്രോഗ്രം ധൂതകേശം
വദനമഭിവഹൻ
പാതുവോ നാരസിംഹ:
ധനാഭിവൃദ്ധിക്ക് ലക്ഷ്മീ നരസിംഹമന്ത്രം
ഓം ശ്രീം ഹ്രീം ജയ ലക്ഷ്മീപ്രിയായ നിത്യ പ്രമുദിത ചേതസേ ലക്ഷ്മീശ്രീതാർദ്ധദേഹായ ശ്രീം ഹ്രീം നമഃ.
ഈ മന്ത്രം ഒരു ഗുരുവിൽ നിന്ന് മന്ത്രോപദേശമായി സ്വീകരിച്ച് 108 വീതം 21 ദിവസം രണ്ടുനേരം ജപിക്കുക. വ്യാഴാഴ്ച ജപാരംഭത്തിന് ഉത്തമം. ജപവേളയിൽ വെളുത്ത വസ്ത്രം ധരിക്കുന്നത് ഏറ്റവും നല്ലത്.
ALSO READ
ദശാവതാര നരസിംഹമന്ത്രം ഇഷ്ടസിദ്ധിക്ക്
ഓം ക്ഷ്രൌം നമോ ഭഗവതേ നരസിംഹായ
ഓം ക്ഷ്രൗം മത്സ്യരൂപായ
ഓം ക്ഷ്രൗം കൂർമ്മരൂപായ
ഓം ക്ഷ്രൗം വരാഹരൂപൂയ
ഓം ക്ഷ്രൗം നൃസിംഹരൂപായ
ഓം ക്ഷ്രൗം വാമനരൂപായ
ഓം ക്ഷ്രൗം ഓം ക്ഷ്രൗം
ഓം ക്ഷ്രൗം രാമായ
ഓം ക്ഷ്രൗം കൃഷ്ണായ
ഓം ക്ഷ്രൗം കല്കിനേ
ജയ ജയ ശാല ഗ്രാമനിവാസിനേ ദിവ്യസിംഹായ സ്വയം ഭൂവേ പുരുഷായ ഓം ക്ഷ്രൗം
ദശാവതാര നരസിംഹമന്ത്രം എന്ന ഈ മന്ത്രം ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരമാണ്. 41 വീതം രാവിലെ ജപിക്കുക. നിത്യജപത്തിനും ഉപയോഗിക്കാം. മന്ത്രം ഒരു ഗുരുവിൽ നിന്ന് മന്ത്രോപദേശമായി സ്വീകരിച്ച് ജപിക്കണം
ജീവിതവിജയത്തിന്
ലക്ഷ്മീനരസിംഹ മാലാമന്ത്രം
ഓം ശ്രീം ജയ ജയ ശ്രീനൃസിംഹ
മഹാരൂപ മഹാഘോഷ രൂപ
ദിവ്യാനന്ദ പ്രിയംകര നരസിംഹ
മഹാഘോഷ വിശ്വമോഹന
ശത്രുക്ഷയകരശ്‌ചൈവ,
സർവ്വസമ്പത് പ്രദായിനേ
വിശ്വസാക്ഷീ മോഹനരൂപീ,
കാമാനന്ദ പ്രദായക
സർവ്വജ്‌ഞോ വേദവിശ്വാത്മാ,
സർവ്വരോഗനിവൃത്തക
സർവ്വസൗഭാഗ്യദശ്‌ചൈവ,
ശ്രീകാരാനന്ദമോഹക:
സർവ്വസിദ്ധീം ദേഹി ദേഹി
നൃസിംഹാകാരാമൂർത്തിയേ
ഓം ശ്രീം ശ്രീം ഹം ഹം
മഹാരൂപ നൃസിംഹ
പ്രമദമൂർത്തയേ നമഃ
ഈ മന്ത്രം എല്ലാ ദിവസവും രാവിലെ മൂന്നു പ്രാവശ്യം ചൊല്ലാം. ശക്തിയുള്ള മന്ത്രമാണ്. തെറ്റുവരാതെ ജപിക്കാൻ ശ്രദ്ധിക്കണം. മത്സ്യമാംസാദികൾ ത്യജിക്കണമെന്ന് നിർബന്ധമില്ല. ഏതൊരു മേഖലയിലും വിജയം നൽകുന്ന ഈശ്വരകടാക്ഷത്തിന് ഈ ജപം ഗുണകരം.
ശ്രീലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം
എതിരാളികളുടെ ശല്യം മൂലം ബുദ്ധിമുട്ടുന്നവരും അകാരണ ഭയം, ഉത്കണ്ഠ, ആശങ്ക, ആത്മവിശ്വാസം ഇല്ലായ്മ എന്നിവയുടെ പിടിയിലായവരും വിവാഹാലോചനകൾ ഒന്നും ശരിയാകാത്തതിൽ വിഷമിക്കുന്നവരും വ്യാപാരത്തിലും വ്യവസായത്തിലും മറ്റ് കർമ്മരംഗങ്ങളിലും പ്രയാസങ്ങൾ നേരിടുന്നവരും ശ്രീ ലക്ഷ്മീനരസിംഹ കരാവലംബ സ്തോത്രം ജപിച്ചാൽ, പ്രത്യേകിച്ച് സന്ധ്യാവേളയിൽ ഇതിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. സൗമ്യമൂർത്തിയായ മഹാവിഷ്ണുവിന്റെ രൗദ്രഭാവമാണ് നരസിംഹമൂർത്തി. ശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന, അതിവേഗം പ്രസാദിക്കുന്ന ലക്ഷ്മീ നരസിംഹ മൂർത്തിയെ ഭജിക്കാൻ ചോതി നക്ഷത്രവും, ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളും നരസിംഹജയന്തിയും പ്രധാനമാണ്. ഈ ദിവസങ്ങളിൽ നടത്തുന്ന പ്രാർത്ഥനകൾ അതിവേഗം ഫലിക്കും. വ്രതമെടുത്തു പ്രാർത്ഥിച്ചാൽ കൂടുതൽ ഫലം ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ലക്ഷ്മീനരസിംഹ കരാവലംബ സ്തോത്രം കേൾക്കാം:
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Story Summary: Powerful Narasimha Mantras for quick results
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.