Friday, January 9, 2026
Friday, January 9, 2026
Home » വീടിന് സമൃദ്ധിയും പോസിറ്റീവ് ഊർജ്ജവും പ്രദാനം ചെയ്യുന്ന 10 വാസ്തു തത്വങ്ങൾ

വീടിന് സമൃദ്ധിയും പോസിറ്റീവ് ഊർജ്ജവും പ്രദാനം ചെയ്യുന്ന 10 വാസ്തു തത്വങ്ങൾ

0 comments

വീടിന് എല്ലാവിധത്തിലെ ഐശ്വര്യവും ശുഭോർജ്ജവും നിൽകുന്ന ചില
വാസ്തു തത്വങ്ങളുണ്ട്. അതിൽ മുഖ്യമായ 10 കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വാസ്തു നിർദ്ദേശിക്കുന്ന തരത്തിലുള്ള പ്രധാന വാതിൽ, കൃത്യതയുള്ള ബ്രഹ്മസൂത്രം, വടക്കുകിഴക്കും തെക്കുപടിഞ്ഞാറുമുള്ള കൃത്യത, ശൗചാലയങ്ങളുടെയും സെപ്റ്റിക് ടാങ്കിന്റെയും ശരിയായ സ്‌ഥാനം ആയ-വ്യയം (വരവ്-ചെലവ്) ഉത്തമം, ഉത്തമത്തിലെ വ്യാഴം, വേധദോഷമില്ലാത്ത നക്ഷത്രം, മരണച്ചുറ്റ് അല്ലാത്ത ഗൃഹം. ഇങ്ങനെയുള്ള വീട്ടിൽ താമസിക്കുന്നത് സർവ്വൈശ്വര്യകരമായിരിക്കും. വീടിന് ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും പ്രദാനം ചെയ്യുന്ന 10 പ്രധാന വാസ്തു  തത്വങ്ങൾ താഴെ നൽകുന്നു.

1) പ്രധാന വാതിൽ
വീടിന്റെ പ്രധാന കവാടം എപ്പോഴും വൃത്തിയുള്ളതും ആകർഷകവും ആയിരിക്കണം. വ്യാഴ – ശുക്ര മണ്ഡലങ്ങളിൽ പ്രധാന വാതിൽ വരുന്നത് ഐശ്വര്യദായകമാണ്. വീടിന്റെ പരമാവധി ഏരിയ കവർ ചെയ്യുന്ന നിർമ്മിതി വാസ്തുപ്രകാരം അത്യുത്തമമായ വ്യാഴ – ശുക്ര മണ്ഡലത്തിൽ പ്രധാന വാതിലും ക്രമീകരിച്ചാൽ ആ വീട്ടിൽ ഐശ്വര്യം എല്ലാക്കാലത്തും ഉണ്ടായിരിക്കും. അതിനാൽ പ്രധാന വാതിലിന്റെ സ്‌ഥാനം നിർണ്ണയിക്കാൻ നല്ലൊരു വാസ്തു വിദഗ്ധൻ്റെ ഉപദേശം തേടേണ്ടതാണ്.

2) പൂജാമുറി
വീടിന്റെ വടക്ക് – കിഴക്ക് (ഈശാന കോൺ) ഭാഗത്ത് പൂജാമുറി ഒരുക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ വീടിന്റെ ബ്രഹ്മാസ്‌ഥാനത്തും പൂജാമുറി നിർമ്മിക്കാം (ഇതിന് വീടിന് നല്ല സ്‌ഥലമുണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ). തെക്കു പടിഞ്ഞാറ്/കന്നിമൂലയിൽ പൂജാമുറി നിർമ്മിച്ചാലും ഉത്തമം തന്നെയാണ്. പൂജാമുറിയുടെ സ്‌ഥാനം അനുസരിച്ച് വിഗ്രഹങ്ങളുടെ സ്‌ഥാനവും ക്രമീകരിക്കാം. പ്രാർത്ഥിക്കുമ്പോൾ കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറ് ദർശനമായിരിക്കുന്നത് പോസിറ്റീവ് ഊർജ്ജം നൽകും.

3) അടുക്കള
അഗ്നിയുടെ സ്ഥാനമായ തെക്ക് – കിഴക്ക് (അഗ്നികോൺ) ദിശയിലാണ് അടുക്കള വരേണ്ടത്. പാചകം ചെയ്യുമ്പോൾ കിഴക്കോട്ട് നോക്കി നിൽക്കുന്ന രീതിയിൽ അടുപ്പ് ക്രമീകരിക്കണം. വടക്കുപടിഞ്ഞാറ് ദർശനമായി അടുക്കള നിർമ്മിച്ചാൽ പടിഞ്ഞാറ് നോക്കി പാചകം ചെയ്യണം. വടക്കുകിഴക്ക് അടുക്കള നിർമ്മിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ആ സ്‌ഥാനം ദേവതകൾക്ക് നിവേദ്യം ഒരുക്കാൻ മാറ്റിവെയ്ക്കണമെന്ന ചിന്തയിൽ അഗ്നിമൂലയിൽ അടുക്കള നിർമ്മിക്കുകയും അത് അത്യുത്തമായി വരികയും ചെയ്തു.

4) കിടപ്പുമുറി
കുടുംബനാഥന്റെ കിടപ്പുമുറി വീടിന്റെ തെക്ക് – പടിഞ്ഞാറ് (കന്നിമൂല) ഭാഗത്ത് വേണം.  അതിന് പടിഞ്ഞാറ് വീടിന്റെ പൂജാമുറി വന്നാലും കുഴപ്പമില്ല. കന്നിമൂലയിൽ കിടപ്പുമുറി ഏറ്റവും വലുതായിരിക്കണമെന്ന് നിർബ്ബന്ധമൊന്നുമില്ല. എന്നാൽ വൃത്തിയോടെ സൂക്ഷിക്കണം. കന്നിമൂലയിൽ വീട്ടിലെ ഏറ്റവും മുതിർന്നയാൾ അല്ലെങ്കിൽ പ്രധാന വരുമാന സ്രോതസ്സുകാരൻ കഴിയുന്നതാണ് ഉത്തമം. ആദ്യം മുതൽ ഉപയോഗിച്ചുവന്ന മുറി പിന്നെ മക്കൾക്കു വേണ്ടി മാറ്റേണ്ടതില്ല. ആര് ഉപയോഗിച്ചാലും കന്നിമൂലയിലെ മുറി വൃത്തിയായി സൂക്ഷിക്കുന്നത് ആ വീട്ടിൽ സാമ്പത്തിക സ്‌ഥിരതയും ഐശ്വര്യവും നൽകുന്നു.

5) വെളിച്ചവും വായുസഞ്ചാരവും വീടിനുള്ളിൽ ധാരാളം സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉണ്ടായിരിക്കണം. ഇരുളടഞ്ഞ മൂലകൾ നെഗറ്റീവ് ഊർജ്ജം വർദ്ധിപ്പിക്കും. ദുരൂഹത ഉറപ്പാക്കാവുന്ന ചില വീടുകളിൽ കട്ടികൂടിയ കർട്ടനും മറ്റുമിട്ട് ഇരുളടച്ച് ഇട്ടിരിക്കുന്നത് ആ വീടിന്റെ പോസിറ്റീവ് ഊർജ്ജത്തെ തന്നെ നശിപ്പിക്കുന്നതാണ്. ചിലപ്പോൾ കാറ്റും വെളിച്ചവും കടക്കാത്ത രീതിയിലെ നിർമ്മാണവും ഈ അവസ്‌ഥ ഉണ്ടാക്കും. ഇതും നല്ലതല്ല. വീടിനുള്ളിൽ കയറുമ്പോൾ കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലെ നിർമ്മാണമാണ് ഏറ്റവും ഉത്തമം.

ALSO READ

6) ജലത്തിന്റെ സ്ഥാനം
കിണർ, കുളം അല്ലെങ്കിൽ ഭൂമിക്കടിയിലെ വാട്ടർ ടാങ്ക് എന്നിവ വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് വരുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് നല്ലതാണ്. എന്നാൽ കിണറിന് ഏറ്റവും ഉത്തമസ്‌ഥാനം വടക്കുകിഴക്ക് മൂലയിൽ നിന്നും പടിഞ്ഞാറ് മാറി കുംഭം രാശിയിലാണെന്നും അറിഞ്ഞിരിക്കണം.

7) ശുചിമുറികൾ
ബാത്ത്റൂമുകളും ടോയ്‌ലറ്റുകളും വീടിന്റെ വടക്ക്-പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് – കിഴക്ക് ഭാഗങ്ങളിൽ ക്രമീകരിക്കാം. ഇവ കോണുകളിലും ബ്രഹ്മസൂത്രത്തിലും വരരുത്.

8) മാലിന്യങ്ങൾ ഒഴിവാക്കുക
വീടിന്റെ വടക്ക് – കിഴക്ക് ഭാഗം എപ്പോഴും ഭാരം കുറഞ്ഞതാകണം; വൃത്തിയായും സൂക്ഷിക്കണം. ഇവിടെ ചപ്പുചവറുകളോ പഴയ സാധനങ്ങളോ കൂട്ടിയിടരുത്. വീട് കഴിഞ്ഞുള്ള വസ്തുവിലെ കന്നിമൂലഭാഗം പൊതുവെ പൊക്കമുള്ളതും വൃത്തിയായി സൂക്ഷിക്കുന്നതും ആയിരിക്കണം.

9) കണ്ണാടിയുടെ സ്ഥാനം
വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ഭിത്തികളിൽ കണ്ണാടി തൂക്കുന്നത് ഐശ്വര്യം ഇരട്ടിപ്പിക്കാൻ സഹായിക്കും. വാസ്തുപ്രകാരം ഇവ ക്രമപ്പെടുത്തണം.

10) മരങ്ങളും ചെടികളും
വീടിന് വടക്ക് വശത്ത് ചെറിയ ചെടികളും തെക്ക് വശത്ത് വലിയ മരങ്ങളും വളർത്തുന്നത് വാസ്തുപരമായി ഗുണകരമാണ്. തുളസി ചെടി വീടിന് മുന്നിൽ വളർത്തുന്നത് വളരെയധികം ശുഭകരമാണ്.

അനിൽ വെളിച്ചപ്പാടൻ ,
മൊബൈൽ: + 919497134134
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം,
കരുനാഗപ്പള്ളി

Story Summary: 10 Home Vastu Principles for Prosperity and Positive energy

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ – ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App .

Copyright 2026 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?