ശബരിമലയിൽ മകര സംക്രമപൂജയും മകരവിളക്കും ജനുവരി 14 ബുധനാഴ്ച നടക്കും. അന്ന് ഉച്ചകഴിഞ്ഞ് 3:08 മണിക്കാണ് മകരസംക്രമ പൂജ നടക്കുക. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് പകരുന്ന സമയത്താണ് മകരസംക്രമ പൂജയും മകരസംക്രമ അഭിഷേകവും ശബരിമലയിൽ നടക്കുന്നത്. സംക്രമം
ഏത് സമയത്തായാലും അപ്പോഴാണ് ശബരിമലയിൽ മകര സംക്രമപൂജ നടക്കുക. ഈ സമയത്ത് വീട്ടിൽ പൂജാമുറിയിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം.
ഉത്തരായണ പുണ്യ കാലത്തിന് തുടക്കം കുറിക്കുന്ന മകരം ഒന്നും തൈപ്പൊങ്കലും പിറ്റേന്ന് വ്യാഴാഴ്ചയാണ്.
മകര സംക്രമം അനിഴം നക്ഷത്രത്തിൽ
2026 ജനുവരി 14, 1201 ധനു 30, ബുധനാഴ്ച പകൽ ഉദയാൽ പരം 21 നാഴിക, 3:08 മണിക്ക് അനിഴം നക്ഷത്രം മൂന്നാം പാദം വൃശ്ചികക്കൂറിലാണ് മകര സംക്രമണം നടക്കുന്നത്. ഈ സമയം കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിക്കുന്ന നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്യും. വൈകിട്ട് തിരുവാഭരണം ചാർത്തിയ ശേഷം ദീപാരാധന നടക്കും. സന്ധ്യയ്ക്ക്
6.40 നാണ് ദീപാരാധന.
മകരജ്യോതി തെളിയുന്നത് 6:40 ന്
ജനുവരി 12 തിങ്കളാഴ്ച ഉച്ചയ്ക്ക് പന്തളം വലിയകോയിക്കൽ ശാസ്‌താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര 14 -ാം തീയതി സന്നിധാനത്ത് എത്തിച്ചേരും. വൈകിട്ട് അഞ്ച് മണിക്ക് തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. അവിടെ വച്ച് തിരുവാഭരണ പേടകം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് അത് ശ്രീലകത്ത് എത്തിച്ച് ഭഗവാന് ചാർത്തി ദീപാരാധന നടത്തും. ഈസമയം കിഴക്ക് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയും.
നെയ്യഭിഷേകം ജനുവരി 18 വരെ
മകരവിളക്ക് ദിവസം ഇരുമുടിക്കെട്ടിൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്യണമെങ്കിൽ രാവിലെ 11.30 ന് മുമ്പ് നൽകണം. അതുകഴിഞ്ഞാൽ നെയ് അഭിഷേകം ചെയ്യാനാകില്ല. അതിനുശേഷം എത്തുന്ന അയ്യപ്പൻമാർ പിറ്റേദിവസം പുലർച്ചെവരെ അഭിഷേകത്തിന് കാത്തുനിൽക്കണം. ജനുവരി 18, മകരം 4 ഞായറാഴ്ച രാവിലെ 10 മണിയോടെ ഈ തീർത്ഥാടന കാലത്തെ നെയ്യഭിഷേകം പൂർത്തിയാകും. അതിനുശേഷം നെയ്യഭിഷേകം ഉണ്ടായിരിക്കുന്നതല്ല.
വിശേഷാൽ കളഭം ഞായറാഴ്ച
പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ജനുവരി 18-ന് അയ്യപ്പസ്വാമിക്ക് പ്രത്യേക കളഭാഭിഷേകം നടക്കും. അന്നേ ദിവസം മാളികപ്പുറത്ത് കളഭസദ്യയും ഉണ്ടായിരിക്കും.
ALSO READ
നട ജനുവരി 20 ന് അടയ്ക്കും
മകരവിളക്ക് തീർഥാടന കാലത്തിന് സമാപനം കുറിച്ച് ശബരിമല നട ജനുവരി 20 ചൊവ്വാഴ്ച അടയ്ക്കും. അന്ന് രാവിലെ 6.30 ന് മകരവിളക്ക് തീർഥാടനത്തിന് സമാപ്തി കുറിച്ച് പന്തളം രാജപ്രതിനിധി തിരുവാഭരണ
പേടകവുമായി തിരിച്ചു പോകുന്നതിന് മുൻപാണ് നട അടയ്ക്കുക.
ശ്രീ അയ്യപ്പ കീർത്തനം
ശബരിമല തീർത്ഥാടകരും മറ്റ് അയ്യപ്പ ഭക്തരും ഏറ്റവും കൂടുതൽ ചൊല്ലുന്ന അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം എന്നു തുടങ്ങുന്ന ശ്രീ അയ്യപ്പ കീർത്തനം കേൾക്കാം. ആലാപനം, മണക്കാട് ഗോപൻ:
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Story Summary: Sabarimala Makara Ravi Sankrama Pooja and Makara Vilakku at 3:08 pm on January 14, 2026
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.