Saturday, January 10, 2026
Saturday, January 10, 2026
Home » മരണശേഷം ആത്മാവ് പ്രിയപ്പെട്ടവരുടെ അരികിലേക്ക് വരുമോ?

മരണശേഷം ആത്മാവ് പ്രിയപ്പെട്ടവരുടെ അരികിലേക്ക് വരുമോ?

0 comments

മരണശേഷം ആത്മാവ് അവർ ഏറെ ഇഷ്ടപ്പെടുന്നവരുടെ അടുത്തേക്ക് വരുമോ? ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്ന് പറഞ്ഞ് തള്ളിക്കളയാമോ? ഈ ചോദ്യങ്ങൾ തികച്ചും പ്രസക്തമാണ്. പക്ഷെ ഇത് അനുഭവിച്ചറിയുന്നവർ പറയുന്നത് കേൾക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തേക്ക് സഞ്ചരിക്കുന്നതായി തോന്നിപ്പോകും.

ഭാര്യ കേരളത്തിലും ഭർത്താവ് വടക്കേ ഇന്ത്യയിലുമാണ്. നാട്ടിൽ വരുമ്പോൾ ഭാര്യയുടെ പേര് വിളിച്ചിട്ട് വീടിന്റെ ഏതെങ്കിലുമൊരു സ്‌ഥലത്ത്‌ മറഞ്ഞിരുന്ന് ഭാര്യയെ കൺഫ്യൂസ്ഡാക്കി പിന്നെ പൊട്ടിച്ചിരിയിലേക്ക് കൊണ്ടുപോകുന്ന ചെറുപ്പക്കാരനായ ഭർത്താവ്. ഒമ്പത് വർഷത്തെ ദാമ്പത്യം അതീവ സന്തോഷത്തോടെ കടന്നുപോയി.

അന്നവർ ഒരുപാട് നേരം ഫോണിൽ സംസാരിച്ചു. ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾത്തന്നെ പതിനൊന്ന് മണിയായപ്പോൾ ഒരാൾ ഉറങ്ങിപ്പോയി. ഭർത്താവ് പിന്നെ ഫോൺ കട്ട് ചെയ്തിട്ട് ഉറങ്ങാൻ കിടന്നു. രാത്രി ഒന്നര ആയപ്പോൾ ഭാര്യയെ വിളിക്കുന്നതു കേട്ട് അവർ കണ്ണുതുറന്നു. ലൈറ്റിട്ട് റൂമിന് പുറത്തിറങ്ങി. ഹാളിലെത്തി, പിന്നെ വാതിൽ തുറന്ന് സിറ്റൗട്ടിലുമെത്തി. അപ്പോൾ അവിടെ തന്റെ ഭർത്താവ് സ്‌ഥിരമായി ഷർട്ടിൽ പൂശുന്ന സെന്റിന്റെ മണം നിറഞ്ഞു. അവിടെയുണ്ടെന്ന് ഉറപ്പിച്ചു. അദ്ദേഹത്തെ അന്വേഷിച്ച് കുറെ നടന്നു. മറുപടിയോ ആളോ ഇല്ലാത്തതിനാൽ സ്വപ്നം കണ്ടതായിരിക്കുമെന്ന് കരുതി അവർ കതകുകൾ പൂട്ടി വീണ്ടും ഉറങ്ങാൻ പോയി. “എന്നാലും എന്നെ വിളിച്ചിട്ട് ഇദ്ദേഹമിത് എവിടേക്കാണ് പോയത്…?” എന്ന സംശയത്തോടെ അവർ തിരിഞ്ഞും മറിഞ്ഞും കിടന്നു.

രാവിലെ ഏഴ് മണിയായപ്പോൾ ഭർത്താവിന്റെ ജോലി സ്‌ഥലത്തുനിന്നും കോളുകൾ വന്നുതുടങ്ങി. അങ്ങനെ ഏതോ ഒരു കോളിൽ “സൈലന്റ് അറ്റാക്ക് ആയിരുന്നു…. ഏകദേശം ഒന്നര മണി ആയിട്ടുണ്ടാകും… ആരും ഒന്നും അറിഞ്ഞില്ല…” എന്നൊക്കെ പറയുന്നതുകേട്ട് അവർ ബോധമില്ലാതെ നിലത്തുവീണു.

ഒമ്പത് വർഷക്കാലം അവർക്ക് സ്നേഹവും കരുതലും വാരിക്കോരി നൽകിയിട്ട്, അത്രയും നാളത്തെ ദാമ്പത്യം അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദത്തിൽ ലയിക്കാൻ പോകുമ്പോഴും ഒരിക്കൽക്കൂടി തന്റെ ഭാര്യയെ കാണാൻ വന്നതായിരിക്കാം. അല്ലെങ്കിൽ ആ സമയത്ത് എങ്ങനെയാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമറിയിക്കാൻ അദ്ദേഹത്തിന്റെ ഗന്ധവും അദ്ദേഹത്തിന്റെ സ്നേഹത്തോടെ നീട്ടിയുള്ള വിളിയും അവർക്ക് തിരിച്ചറിയാൻ സാധിച്ചത്??

ചിലപ്പോൾ അങ്ങനെയൊക്കെയാണ്… “അവൻ മരിച്ചാലേ എനിക്ക് സമാധാനമാകൂ…” എന്നൊക്കെ പലരും പറഞ്ഞേക്കാം. എന്നാൽ ആ അവന് ഒരു അപകടം പറ്റിയാൽ ഈ പറയുന്നവരാകും ആദ്യം ഓടിയെത്തുന്നത്. അതൊക്കെ നമ്മളൊക്കെ എത്രയോ കണ്ടിരിക്കുന്നു…!! അതിനും എത്രയോ മേലെയാണ്, ഈ ആത്മാക്കൾ തമ്മിലുള്ള ഒരു ആത്മബന്ധം…!! നമുക്ക് അതൊന്നും നിർവ്വചിക്കാൻ സാധിക്കാത്തതിനും അപ്പുറമുള്ള ആ അദൃശ്യ ശക്തികൾ ഇല്ലെന്ന് പറയുന്നവർ പറയട്ടെ. ഉണ്ടെന്ന് വിശ്വസിക്കുന്നവർ വിശ്വസിക്കുകയും ചെയ്യട്ടെ.

ALSO READ

മുകളിൽ എഴുതിയ കാര്യം പോലെ മറ്റ് നിരവധി നിരവധി അനുഭവങ്ങൾ നമ്മൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് പറയാനുണ്ട്. അവയിൽ ചിലതൊക്കെ നമ്മുടെ ‘ജ്യോതിഷം’ എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ അവയിൽ ചിലത് ഇവിടെയും എഴുതാൻ ശ്രമിക്കാം. നിങ്ങളുടെ അനുഭവങ്ങളും കമന്റായി രേഖപ്പെടുത്തുക.

അനിൽ വെളിച്ചപ്പാടൻ ,
മൊബൈൽ: + 919497134134
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം,
കരുനാഗപ്പള്ളി

Story Summary: Whether Soul of beloved can come near us after death

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2026 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?