Sunday, January 11, 2026
Sunday, January 11, 2026
Home » നക്ഷത്രഫലം ജനുവരി 11 മുതൽ 17 വരെ; ഭരണിക്ക് ധനം, മകത്തിന് വിദേശ ജോലി, രേവതിക്ക് സ്ഥലംമാറ്റം

നക്ഷത്രഫലം ജനുവരി 11 മുതൽ 17 വരെ; ഭരണിക്ക് ധനം, മകത്തിന് വിദേശ ജോലി, രേവതിക്ക് സ്ഥലംമാറ്റം

0 comments

അശ്വതി
മംഗള കർമ്മങ്ങളിൽ സംബന്ധിക്കും ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകൾ തുടര്‍ന്നുള്ള ചെലവുകൾ. മേലധികാരികൾ, മുതിര്‍ന്ന സഹപ്രവര്‍ത്തകർ എന്നിവരിൽ നിന്നു സഹായം. ബന്ധുജനഗുണം വര്‍ദ്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ഭരണി
ധനപരമായ പുരോഗതി. ശിരോരോഗ.വിഷമതകൾ ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകൾ എന്നിവയിൽ വിജയം, വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും, സന്താനഗുണം അനുഭവിക്കും.

കാർത്തിക
മാതാവിനോ മാതൃ ജനങ്ങൾക്കോ രോഗാരിഷ്ടത, ഉത്തരവാദിത്തങ്ങള് വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്‍പ്പെടുവാന് സാധിക്കും. ബിസിനസിൽ മികവു പുലര്‍ത്തും. ഔഷധങ്ങളിൽ നിന്ന് അലര്‍ജി പിടിപെടാൻ സാധ്യത.

രോഹിണി
പൊതു പ്രവർത്തന വിജയം കൈവരിക്കും , സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളിൽ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും.

മകയിരം
സുഹൃദ് സഹായം ലഭിക്കും, പണയം, ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വായ്പ എന്നിവയിൽ നിന്ന് പണം കണ്ടെത്തും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്‍ച്ച കുറയ്ക്കുവാൻ സാധിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും.

തിരുവാതിര
ആരോഗ്യപരമായി അനുകൂലമല്ല, വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാൻ
ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങൾ സന്ദര്‍ശിക്കുവാൻ യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

ALSO READ

പുണർതം
കുടുംബത്തിൽ ശാന്തത, അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

പൂയം
ദീർഘ ദൂരയാത്രകൾ വേണ്ടിവരും, അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍ നിന്ന് മികച്ച നേട്ടം.

ആയില്യം
ഗൃഹ നിർമ്മാണ സംബന്ധമായ ചെലവുകൾ, ഉദരവിഷമതകൾ അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും.

മകം
പഠനത്തിൽ അലസത വർദ്ധിക്കുവാൻ ഇടയുണ്ട്, വിലപിടിപ്പുള്ള ഉപഹാരങ്ങൾ ലഭിക്കും. കര്‍മ്മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും, ആരോഗ്യപ്രശ്നങ്ങൾ ശമിക്കും .

പൂരം
ഭവനനിര്‍മ്മാണം, ഭവനം മോടിപിടിപ്പിക്കൽ എന്നിവ സാധിക്കും. മന:സുഖം നല്‍കുന്ന വാര്‍ത്തകൾ ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. ധനപരമായ നേട്ടങ്ങൾ മനഃസുഖം നൽകും.

ഉത്രം
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകൾ വേണ്ടിവരും. മനസ്സിൽ നിലനിന്നിരുന്ന അനാവശ്യ വിഷമതകൾ ശമിക്കും, ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും.

അത്തം
പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. സ്വന്തം പ്രയത്നത്താൽ തടസങ്ങൾ തരണംചെയ്യും. സര്‍ക്കാരിൽ നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളിൽ നിന്നോ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകൾ വിജയകരമായി പൂര്‍ത്തിയാക്കും.

ചിത്തിര
സാമ്പത്തിക വിഷമതകൾ നേരിടും,
ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

ചോതി
അനാവശ്യ യാത്രകൾ വേണ്ടിവരും. പ്രവര്‍ത്തനങ്ങളിൾ മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാൻ യോഗം. ഭൂമി വാങ്ങൽ, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം.

വിശാഖം
ജീവിത പങ്കാളിക്ക് ഉയർച്ച,
പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും. ബിസിനസിൽ നേട്ടം. പ്രവര്‍ത്തനങ്ങളിൽ വിജയം. ഭക്ഷണസുഖം വര്‍ധിക്കും.

അനിഴം
സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകൾ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കും.

തൃക്കേട്ട
തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികൾ സ്ഥിരപ്പെടാൻ സാധ്യത. രോഗാവസ്ഥയിൽ കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും. പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.

മൂലം
ബന്ധുജനങ്ങളിൽ നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മ്മങ്ങളിൽ സംബന്ധിക്കും. വാതജന്യരോഗത്താൽ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളിൽ പുരോഗതി.

പൂരാടം
കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങളിൽ ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും.

ഉത്രാടം
സ്വഭാവത്തിൽ സ്വാർത്ഥത വര്‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാൻ സാധ്യത. രോഗാവസ്ഥയിൽ കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാൻ സാധിക്കും.

തിരുവോണം
ജലജന്യ രോഗ സാദ്ധ്യത, പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസിൽ പണം മുടക്കി വിജയം നേടുവാൻ സാധിക്കും, പഠനരംഗത്ത് മികവ് പുലര്‍ത്തും.

അവിട്ടം
ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില് പുരോഗതി. സ്വഗൃഹത്തിൽ നിന്നു വിട്ടുനില്‍ക്കേണ്ടി വരും. ആഘോഷ ചടങ്ങുകളിൽ സംബന്ധിക്കും.

ചതയം
ഗൃഹനിര്‍മാണം, വാഹനം വാങ്ങൽ എന്നിവയിലേർപ്പെടും. കാര്‍ഷികമേഖലയിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കർ തൊഴിലിൽ നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

പൂരുരുട്ടാതി
സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയിൽ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും.

ഉത്തൃട്ടാതി
സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകൾ പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

രേവതി
കുടുംബത്തിൽ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ.


Story Summary This week Moon Star predictions by Sajeev Sastharam

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?