മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങി പുതിയ അവസരങ്ങൾ തെളിഞ്ഞുവരും. ഉന്നതമായ സ്ഥാനങ്ങളിലേക്ക് എത്താനുള്ള സാധ്യതകൾ കാണുന്നു. അപ്രതീക്ഷിതമായി ബന്ധുജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കുന്നത് വലിയ ആശ്വാസമാകും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
കുടുംബത്തിൽ ചില സ്വസ്ഥതക്കുറവുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും ബന്ധുജനങ്ങളുമായും അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുക. മാനസിക ശക്തി കുറയാൻ സാധ്യതയുണ്ട്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
സമൂഹത്തിൽ അംഗീകാരം ലഭിക്കാനുള്ള അവസരങ്ങൾ തെളിഞ്ഞുവരും. എവിടെയും ബഹുമാനവും മാന്യതയും ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ വിജയങ്ങൾ കൈവരിക്കാനും സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനും സാധിക്കും.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
ഈ ദിവസം ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ മന്ദത അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാം.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
ബന്ധങ്ങളിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറുകയും മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ കൂടുതൽ അടുപ്പവും സ്നേഹവും അനുഭവപ്പെടും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
സ്നേഹവും പിന്തുണയുമുള്ള ഒരു പങ്കാളിയെ കണ്ടെത്താൻ ഈ ദിവസം സാധ്യതയുണ്ട്. പൊതുജന മധ്യത്തിൽ ശ്രദ്ധിക്കപ്പെടാനും പ്രശസ്തി നേടാനും അവസരങ്ങൾ ലഭിക്കും. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനും സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ജീവിതപങ്കാളിക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖങ്ങളോ ചെറിയ അകൽച്ചകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ, ഭക്ഷ്യവിഷബാധ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
ചിലപ്പോൾ ഭക്ഷണശീലങ്ങൾ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം, അതിനാൽ ശ്രദ്ധയോടെയുള്ള സമീപനം ആവശ്യമാണ്. ശത്രുക്കളെ കൊണ്ട് ബുദ്ധിമുട്ടുകൾ, സർവ്വകാര്യങ്ങളിലും മന്ദത, തിരിച്ചടി എന്നിവ നേരിടാൻ തയ്യാറെടുക്കുക.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
പ്രശസ്തി വർദ്ധിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്. ഐശ്വര്യം കൈവരും. വസ്ത്രങ്ങളിലും ആഭരണങ്ങളിലും താല്പര്യം വർദ്ധിക്കും. ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് മോചനം ലഭിച്ച് ആരോഗ്യം വീണ്ടെടുക്കും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
നല്ല സുഹൃത്തുക്കളെ ലഭിക്കുകയും അവരിൽ നിന്ന് പ്രയോജനങ്ങൾ ഉണ്ടാവുകയും ചെയ്യും. വസ്ത്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. സന്താനങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ആശ്വാസം തോന്നും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ശാരീരിക വെല്ലുവിളികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, വീഴ്ചകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചെറിയ ദേഹാസ്വാസ്ഥ്യങ്ങൾ അവഗണിക്കരുത്, പ്രത്യേകിച്ച് ഉഷ്ണരോഗങ്ങൾ. പ്രിയപ്പെട്ടവരുടെ വേർപാട് മാനസികമായി വിഷമിപ്പിച്ചേക്കാം.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ ദിനം കൂടുതൽ ജാഗ്രത ആവശ്യമാണ്. വീഴ്ചകൾ, ഒടിവുകൾ, ചതവുകൾ, മുറിവുകൾ എന്നിവ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.