മാർച്ച് 03, 2026 ലെ ചന്ദ്രഗ്രഹണം കേരളത്തിൽ ആചരണീയമാണ്. ക്ഷേത്രനടകൾ അന്ന് വൈകിട്ട് 3.19 മുതൽ വൈകിട്ട് 7 വരെ അടച്ചിടാനുള്ള തീരുമാനത്തിലാണ് മിക്ക തന്ത്രികളും. അന്ന് ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം കഴിഞ്ഞ് 3:10 ന് ആറ്റുകാൽ ക്ഷേത്ര നടയും അടച്ചിടും. വൈകിട്ട് 7 മണിക്ക് വീണ്ടും നട തുറക്കും. മാർച്ച് 3 ചൊവ്വാഴ്ച ചിങ്ങം രാശിയിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഈ ഗ്രഹണം 27 നക്ഷത്രക്കാരെയും എപ്രകാരം ബാധിക്കുമെന്ന് നോക്കാം:
ശുഭഫലം 9 നക്ഷത്ര ജാതർക്ക്
അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പുണർതം, ഉത്രാടം, പൂരാടം, തിരുവോണം, അവിട്ടം നക്ഷത്രജാതർക്ക് ഈ ചന്ദ്ര ഗ്രഹണം ഗുണാനുഭവങ്ങൾ സമ്മാനിക്കും. ഇവർക്ക് തടസ്സങ്ങൾ മാറാനും സാമ്പത്തിക നേട്ടങ്ങൾക്കും ഈ സമയം അനുകൂലമാണ്. ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം.
മിശ്രഫലം 9 നക്ഷത്രക്കാർക്ക്
കാർത്തിക, മകയിരം, ആയില്യം, അനിഴം, തൃക്കേട്ട, മൂലം, ചതയം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രമാണ് ഫലം. ഇവർക്ക് മിതമായ ഫലങ്ങൾ മാത്രം ലഭിക്കുന്ന കാലയളവാണ്. കഠിനാധ്വാനം അനിവാര്യമാണ്. പുതിയ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.
ജാഗ്രത പാലിക്കേണ്ടവർ
പൂയം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർക്ക് കൂടുതൽ ദോഷാനുഭവങ്ങൾ ഉണ്ടാകാം. ഇവർ മനഃക്ലേശത്തിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.തൊഴിൽരംഗത്ത് തടസ്സങ്ങൾ, അനാവശ്യ ഭയം, കലഹങ്ങൾ എന്നിവയുണ്ടാകാം. പ്രധാന തീരുമാനങ്ങൾ ഗ്രഹണം കഴിഞ്ഞ് മാത്രം എടുക്കുക.
ദോഷപരിഹാരം
ഗ്രഹണം കഴിഞ്ഞാലുടൻ ശുദ്ധജലത്തിൽ സ്നാനം ചെയ്യുക. ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം, വിഷ്ണു സഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമം. ദോഷമുള്ള നക്ഷത്രക്കാർ ഗ്രഹണം കഴിഞ്ഞ് അരിയോ കറുത്ത എള്ളോ ദാനം ചെയ്യുന്നത് വിശേഷമാണ്. ഗ്രഹണത്തിന് ശേഷം ക്ഷേത്രങ്ങൾ തുറന്ന് പുണ്യാഹം നടത്തി ശുദ്ധി ചെയ്യും. അതിന് ശേഷം ക്ഷേത്ര ദർശനം നടത്തുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ 36 തവണ ആലപിച്ച മഹാ മൃത്യുഞ്ജയ മന്ത്രം കേൾക്കാം :
കൂടുതൽ വിവരങ്ങൾക്ക് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക.
ALSO READ
അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
മൊബൈൽ: +91 9497 134 134.
Story Summary: Lunar Eclipse on March 3 Tuesday; Predictions and Remedies
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.