മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, ആശുപത്രിവാസം വരെ ഉണ്ടായേക്കാം. അനാവശ്യമായ ഉത്കണ്ഠയും മാനസിക പിരിമുറുക്കവും ഇന്ന് നിങ്ങളെ അലട്ടിയേക്കാം. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾക്കോ ദമ്പതികൾ തമ്മിൽ കലഹിക്കുവാനോ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി)
സഹോദരങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്ന ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം യാത്രകൾ പോകാൻ അവസരമുണ്ടാകും. എങ്കിലും, അമിതമായി ആരെയും വിശ്വസിക്കരുത്; വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
മനസ്സിൽ അനാവശ്യ ചിന്തകൾ നിറയുന്നതിനാൽ അസ്വസ്ഥത അനുഭവപ്പെടാം. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീകളുമായുള്ള ഇടപെടലുകളിലും ശ്രദ്ധിക്കുക; മാനഹാനിക്കോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. എന്നാൽ ബാങ്കിങ്, ധനകാര്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നേട്ടമുണ്ടാകും.
കർക്കടകം രാശി
(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സാമ്പത്തിക പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണാൻ ഇന്ന് സാധിക്കും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കൈവരും. ബന്ധുക്കളുമായുള്ള അകൽച്ച മാറി സ്നേഹബന്ധം പുതുക്കാൻ ഈ ദിവസം സഹായിക്കും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമെങ്കിലും പകരം തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് ശത്രുതയ്ക്കും നിയമപരമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പക്വതയോടെയുള്ള പെരുമാറ്റം ഇന്ന് അനിവാര്യമാണ്.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ബന്ധുജന സമാഗമവും കുടുംബത്തിൽ സന്തോഷവും പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്ക് പ്രമോഷനോ അനുകൂലമായ സ്ഥലമാറ്റമോ ലഭിക്കാം. ബിസിനസ്സുകാർക്ക് സാമ്പത്തിക മാന്ദ്യം മാറി പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുള്ള ശുഭദിനമാണ്.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
തൊഴിൽ സ്ഥലത്തെ വിദ്വേഷങ്ങൾ മാറി സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാഹചര്യമുണ്ടാകും. പുതിയ പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. പഴയ ശത്രുക്കൾ മിത്രങ്ങളായി മാറാൻ ആഗ്രഹിച്ചു നിങ്ങളെ സമീപിച്ചേക്കാം.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
ജോലി സംബന്ധമായി ദൂരദേശങ്ങളിൽ താമസിക്കേണ്ടി വന്നേക്കാം. എന്നാൽ എന്തുചെയ്താലും മനസ്സിന് പൂർണ്ണ സംതൃപ്തി ലഭിക്കാത്ത ഒരവസ്ഥ അനുഭവപ്പെടാം. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധിച്ചില്ലെങ്കിൽ അമിതമായ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ള ദിവസമാണ്. ധനനഷ്ടം, അപമാനം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ എന്നിവ ശ്രദ്ധിക്കണം. വെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ക്ഷമയോടെയുള്ള സമീപനം പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ഭാഗ്യാനുഭവങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങളോ പാരിതോഷികങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. മക്കളുടെ പുരോഗതിയിൽ സന്തോഷം തോന്നും. ഉന്നത സ്ഥാനമാനങ്ങളും പ്രശസ്തിയും നിങ്ങളെ തേടിയെത്തും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ജോലി അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ തൊഴിലിടങ്ങളിൽ നിയമനം ലഭിക്കാം. ഭാഗ്യാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും ഈ ദിവസത്തെ ധന്യമാക്കും. ശത്രുദോഷം മാറുകയും മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ സാധിക്കുകയും ചെയ്യും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി)
ഇന്ന് എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക നഷ്ടം, മാനസിക വിഷമങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായേക്കാം. ജലസംബന്ധമായ കാര്യങ്ങളിൽ കരുതൽ വേണം.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.