മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ശാരീരിക അസ്വസ്ഥതകളും ഉറക്കക്കുറവും ഇന്ന് നിങ്ങളെ അലട്ടിയേക്കാം. അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വേണം. കടബാധ്യതയുള്ളവർ തിരിച്ചടവുകളിൽ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ , രോഹിണി, മകയിരം ആദ്യ പകുതി)
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. സൈന്യം, ഫയർഫോഴ്‌സ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കാൻ ഇടയുള്ള സുദിനമാണിത്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
പുതിയ സൗഹൃദങ്ങൾ ഉടലെടുക്കാൻ അനുകൂലമായ ദിവസമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും സ്കോളർഷിപ്പുകൾ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് അപമാനത്തിന് കാരണമായേക്കാം, ശ്രദ്ധിക്കുക.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കാം. രാഷ്ട്രീയ – സാംസ്കാരിക രംഗത്തുള്ളവർക്ക് ജനപിന്തുണയും അംഗീകാരവും ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ വന്നുചേരും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക, അല്ലാത്തപക്ഷം പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വരും. സ്ത്രീകളുമായുള്ള ഇടപഴകലുകളിൽ ജാഗ്രത വേണം. എങ്കിലും അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളും രോഗശാന്തിയും നല്ല സൗഹൃദങ്ങളും ഇന്ന് പ്രതീക്ഷിക്കാം.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
പ്രണയബന്ധങ്ങളിൽ പുരോഗതിയും സാഫല്യവും ഉണ്ടാകും. വാഹനം മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയത് വാങ്ങാൻ അനുകൂലമായ തീരുമാനങ്ങൾ എടുക്കാം. ജോലിയിലെ മാറ്റങ്ങൾ വഴി ദൂരെയുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാൻ അവസരം ലഭിച്ചേക്കാം.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
സാമ്പത്തികവും ശാരീരികവുമായ പ്രതിസന്ധികളെ വിജയകരമായി അതിജീവിക്കാൻ സാധിക്കും. ദാമ്പത്യത്തിൽ ഐക്യവും ജോലിയിൽ വിജയവും ഉണ്ടാകും. ബന്ധുക്കളിൽ നിന്ന് സഹായങ്ങളും ഗുണകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമാണ്.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. പങ്കാളിയോടും മക്കളോടും സംയമനത്തോടെ സംസാരിക്കാൻ ശ്രമിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ചെറിയ ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കുക.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യതയുള്ളതിനാൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക. മാനസിക പിരിമുറുക്കവും ഉറക്കക്കുറവും അനുഭവപ്പെട്ടേക്കാം. അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് അപമാനം ക്ഷണിച്ചുവരുത്തരുത്. ഓരോ ചുവടും ശ്രദ്ധിച്ചു വെക്കുക.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
നല്ല സൗഹൃദങ്ങൾ രൂപപ്പെടുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. ബന്ധുക്കളിൽ നിന്ന് അപ്രതീക്ഷിത സഹായങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതിയും തൊഴിൽ വിജയവും ദാമ്പത്യ ഐക്യവും ഈ ദിവസത്തെ സവിശേഷതകളാണ്.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
തൊഴിൽ അന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ഭാഗ്യദേവത കനിയുന്ന ദിവസമായതിനാൽ അപ്രതീക്ഷിത നേട്ടങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താനും സാമ്പത്തിക നില മെച്ചപ്പെടുത്താനും സാധിക്കും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി)
കുടുംബാംഗങ്ങളുമായി ഇടപെടുമ്പോൾ പ്രത്യേകിച്ച് പങ്കാളിയോടും മക്കളോടും കൂടുതൽ ക്ഷമ കാണിക്കുക. സാമ്പത്തിക പ്രയാസങ്ങളും അപമാനവും നേരിടാൻ സാധ്യതയുണ്ട്. തലവേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കുക.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.