2026 മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
മാസത്തിൻ്റെ ആദ്യ പകുതി അഭിവൃദ്ധി. വിവാഹ കാര്യങ്ങളിലെ തടസ്സം മാറും സന്താനങ്ങളുടെ ഗുണാനുഭവങ്ങളിൽ സന്തോഷിക്കാനിടവരും ആദ്യ പകുതിക്കു ശേഷം ചില ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾക്കിടവരും നന്നായി ജപം ചെയ്യുക. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവഞ്ജാനമുള്ളവരുടെ നിർദ്ദേശം തേടുക പകർച്ച വ്യാധികൾ പിടിപ്പെടാ തിരിക്കാൻ ശ്രദ്ധിക്കുക
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. തൊഴിൽ രംഗത്ത് ഉന്നതി ഉണ്ടാകും ധനാഗമം വർദ്ധിക്കും പുതിയ ഗൃഹോപകരണങ്ങൾ എന്നിവയുടെ
ലഭ്യത തുടങ്ങി സന്തോഷം തരുന്ന അവസരങ്ങളുണ്ടാകും. അധികാരികളുടെ പ്രീതി നേടും അതിഥിസൽക്കാരത്തിനും ആദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവസരം ലഭിക്കും. കരാറുകാർക്ക് കിട്ടാനുള്ള പണലഭ്യത കാണുന്നു.
മിഥുനക്കൂറ്
( മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ലളിതമായ ജീവിത ശൈലി അവലംബിക്കുന്നതു വഴി മന:സമാധാനം ലഭിക്കും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടെ ആകണം. ആദ്യ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാവും. സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു വേർപ്പെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാദ്ധ്യമാകും. നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകളും ആഭരണങ്ങളും തിരികെ ലഭിക്കും
കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം, ആയില്യം )
വിദ്യാർത്ഥി കൾക്ക് ഉദാസീന മനോഭാവം, ശ്രദ്ധക്കുറവ്, അലസത, അനുസരണമില്ലായ്മ തുടങ്ങിയവ വർദ്ധിക്കും അശ്രാന്ത പരിശ്രമത്താൽ മാത്രമേ പ്രവർത്തന മേഖലകളിൽ പുരോഗതി ഉണ്ടാകൂ. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം സഹോദരങ്ങളുമായി വിരോധമായിത്തീരാതെ നോക്കണം ശരീരത്തിൽ മുറിവ് പൊള്ളൽ വരാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധവേണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ആരോഗ്യ പ്രശ്നങ്ങൾ അലട്ടും സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യതാസം ഉണ്ടാകാനിടയുണ്ട്. ദൂരയാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം യാത്രകൾ വളരെ കരുതലോടെയാവണം മുൻകോപവും ക്ഷമയില്ലായ്മയും കൊണ്ട് ധാരാളം വൈഷമ്യങ്ങൾ ഉണ്ടാകും സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം വിചാരിക്കാത്ത ഉത്തരവാദി ര്യങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വരും
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4 , അത്തം, ചിത്തിര 1/2)
ക്ഷേത്രദർശനവും തീർത്ഥയാത്രകളും കൊണ്ട് മാനസിക പിരിമുറക്കം കുറയ്ക്കാൻ ശ്രമിക്കും പിതൃസ്ഥാനീയരിൽ നിന്നും ഉപദേശങ്ങളും സഹായങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. വിഷഭീതി ഉണ്ടാകാതെ സൂക്ഷിക്കണം. ദൈവാധീനം കൊണ്ട് പല പ്രതിസന്ധികളെയും തരണം ചെയ്യും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ആരേയും അന്ധമായി വിശ്വസിക്കരുത് തുടങ്ങി വച്ച കാര്യങ്ങൾ പൂർത്തികരിക്കുവാൻ കുറച്ച് പരിശ്രമിക്കേണ്ടി വരും. അക്ഷീണ ശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകും. സന്തോഷകരമായ ദാമ്പത്യത്തിന് ചില വിട്ടു വീഴ്ചകൾ ചെയ്യുക. ശത്രുക്കളെ കരുതിയിരിക്കുക. ആദ്യ പകുതിക്കു ശേഷം എല്ലാം കാര്യങ്ങളിലും അനുകൂല സ്ഥിതി വരും. സർക്കാരിൽ നിന്നും അനുകൂല്യങ്ങൾ ലഭിക്കും. നല്ല ജീവിത പങ്കാളിയെ കണ്ടെത്തും.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
സാമ്പത്തിക കടബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം. വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ വിട്ടു വീഴ്ചകൾ ചെയ്യണം.
സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം. അഗ്നിഭയം ഉണ്ടാകുവാനിടയുണ്ട്. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. പിതാവിന് മനോദുഃഖമുണ്ടാക്കുന്ന പ്രവൃർത്തികൾ ചെയ്യരുത്.
ധനുക്കൂറ്
( മൂലം , പൂരാടം , ഉത്രാടം 1/4 )
തൊഴിൽ രംഗത്ത് നേട്ടം കാണുന്നു ശത്രു ദോഷം കുറയും തീരുമാനങ്ങളിൽ ഓചിത്യം കാണിക്കും. വസ്തുവകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ്. പൂർവ്വിക സ്വത്തുകൾ കൈവശം വന്നു ചേരും. സന്താന ഭാഗ്യവും സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാനും ഇടയുണ്ട് രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകും.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ആദ്യ പകുതി നന്നല്ല മാനസിക പിരിമുറുക്കം കുറയ്ക്കാൻ കുടുംബ സമ്മേതം ക്ഷേത്ര ദർശനം സംഘടിപ്പിക്കും. മറച്ചു വെച്ചു പ്രവർത്തിക്കുന്ന പല കാര്യങ്ങളിലും അബദ്ധങ്ങൾ പിണയാനും തെറ്റിദ്ധാരണകൾക്കും ഇടയാക്കും. ദൂരയാത്രകൾ മൂലം ധനനഷ്ടവും അസുഖങ്ങളും പിടിപെടാൻ സാധ്യത. ആരോഗ്യ ശ്രദ്ധ വേണം. ആദ്യ പകുതിക്കു ശേഷം സാമ്പത്തിക നേട്ടവും പല കാര്യങ്ങളിലും അനുകൂല സ്ഥിതിയും കൈവരും.
കുംഭക്കൂറ്
( അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
മനസ്സ് ഒന്നിലും സ്ഥിരത കാണിക്കില്ല. ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. അയൽക്കാരുമായി വാക്കു തർക്കങ്ങളിൽ ഏർപ്പെടരുത്. മുൻകോപം നിയന്ത്രിക്കേണ്ടതാണ്. അശുഭ ചിന്തകളും ദുഃസംശയങ്ങളും ഒഴിവാക്കണം. അലർജി
ആസ്ത്മ, അസ്തി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധ വേണം ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. മടിയും കാര്യതടസ്സങ്ങളും അനുഭവപ്പെടാം. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരക്ഷണ ചുമതല മറക്കരുത്. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും.
ജ്യോതിഷി പ്രഭാസീന സി പി
മൊബൈൽ : 9961442256
Email ID: prabhaseenacp@gmail.com
Highlights
മേടക്കൂറിന് ദുർവ്യയങ്ങൾ വഴി
സാമ്പത്തിക വിഷമം
ചിങ്ങക്കൂറിന് സഹോദരങ്ങളും
സുഹൃത്തുക്കളുമായി ഭിന്നത
കുംഭക്കൂറുകാരുടെ മനസ്സ്
ഒന്നിലും സ്ഥിരത കാണിക്കില്ല
Summary: Monthly (2026 March) Star predictions based on moon sign by Prabha Seena
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.