Tuesday, March 3, 2026
Tuesday, March 3, 2026
Home » ചൊവ്വാഴ്ച പകൽ 3:20 ന് ചന്ദ്രഗ്രഹണം തുടങ്ങും; ഫലം, പരിഹാരം

ചൊവ്വാഴ്ച പകൽ 3:20 ന് ചന്ദ്രഗ്രഹണം തുടങ്ങും; ഫലം, പരിഹാരം

0 comments

നാളെ, 2026 മാർച്ച് 3 ചൊവ്വാഴ്ച ആകാശത്ത് അപൂർവ്വമായ ഒരു സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കും. ഇതിനെ ബ്ലഡ് മൂൺ എന്നും പറയും. കേരളത്തിൽ ഈ ഗ്രഹണം ദൃശ്യവും  ആചരണീയവുമാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:20 ന് ഗ്രഹണം ആരംഭിക്കും. എങ്കിലും, വൈകുന്നേരം ചന്ദ്രോദയ
ശേഷമാണ് കേരളത്തിൽ ഗ്രഹണം ദൃശ്യമാകുക. വൈകുന്നേരം ഏകദേശം 6:30 മുതൽ 6:47 വരെ വളരെ കുറച്ചു സമയം മാത്രമാണ് കേരളത്തിൽ ഗ്രഹണം ദൃശ്യമാകുക. ഈ വർഷത്തെ ഏക സമ്പൂർണ്ണ ചന്ദ്രഗ്രഹണമാണിത്. ഇനി 2029-ൽ മാത്രമേ ഇതുപോലെ ഒന്ന് കാണാൻ കഴിയൂ. ഈ വർഷം ആറ്റുകാൽ പൊങ്കാല ദിനത്തിലാണ് ഈ ഗ്രഹണം നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

ഗ്രഹണം പൂരം നക്ഷത്രത്തിൽ
ഈ ഗ്രഹണം ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ് ഗ്രഹണം പ്രധാനമായും നടക്കുന്നത്. അതിനാൽ ചിങ്ങം രാശിക്കാർക്കും പൂരം നക്ഷത്രക്കാർക്കും ഈ സമയം മാനസിക പിരിമുറുക്കങ്ങളോ ദേഷ്യമോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ സമയത്ത് മനഃശാന്തിക്കായി ഓം നമഃ ശിവായ നിരന്തരം ജപിക്കുന്നത് നല്ലതാണ്. സൂര്യനും ഭൂമിയും ചന്ദ്രനിൽ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കാറ്. ഈ സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം ഉണ്ടാവുക.

ഗ്രഹണവശാലുള്ള ഫലങ്ങൾ
ജനിച്ച കൂറിലും അതിന്റെ 2,4,5,7,8,9,12 എന്നീ കൂറുകളിലും ജന്മാനുജന്മ നക്ഷത്രങ്ങളിലും ഗ്രഹണം ഉണ്ടായാൽ ദോഷാനുഭവങ്ങൾക്ക് ഇടവരാം. ജനിച്ചകൂറിൽ, അതായത് ചിങ്ങക്കൂറിലാണ് ഗ്രഹണം സംഭവിക്കുക. അതിനാൽ മകം, പൂരം ഉത്രം ആദ്യ കാൽ നക്ഷത്രക്കാർ ശരീരം സൂക്ഷിക്കണം. മുറിവ്, വ്രണം എന്നിവ വരാതെ നോക്കണം. രണ്ടാം കൂറിൽ ഗ്രഹണം നടക്കുന്ന കർക്കടകം രാശിക്കാർക്ക് ( പുണർതം അവസാന കാൽ, പൂയം, ആയില്യം ) വാക് ദോഷം, സാമ്പത്തിക ബുദ്ധിമുട്ട് വരാം. നാലാംകൂറിൽ ഗ്രഹണം നടക്കുന്ന ഇടവക്കൂറുകാർ, അതായത് കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രക്കാർക്ക് ദേഹപീഢയും മനോ പീഡയും ഉണ്ടാകും. അഞ്ചാം കൂറിൽ ( മേടക്കൂർ) ഗ്രഹണം നടക്കുന്ന അശ്വതി, ഭരണി, കാർത്തിക കാൽ നക്ഷത്രക്കാർക്ക് മനോദു:ഖവും ഏഴാം കൂറിലുള്ള ( കുംഭക്കൂറ് ) അവിട്ടം പകുതി, ചതയം, പൂരുരുട്ടായി മുക്കാൽ നക്ഷത്രക്കാർക്ക് ദാമ്പത്യജീവിതത്തിൽ ക്ലേശാനുഭവങ്ങളും എട്ടാംകൂറിലെ (മകരക്കൂറ് ) ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം പകുതി നക്ഷത്രജാതർക്ക് മൃത്യുഭീതിയും ഒൻപതാം കൂറിലെ (ധനുക്കൂറ് ) മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രജാതർക്ക് മാനഹാനിയും പന്ത്രണ്ടാം കൂറിലെ (കന്നിക്കൂറ് ) ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി നക്ഷത്രജാതർക്ക്
ധനനാശവും ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം. എന്നാൽ ജനിച്ച കൂറിന്റെ 3,6,10,11 എന്നീ രാശികളിൽ ഗ്രഹണം ഉണ്ടായാൽ അതായത് മിഥുനം, മീനം, വൃശ്ചികം, തുലാം കൂറുകാർക്ക് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. മൂന്നാം കൂറിലായാൽ (മകയിരം പകുതി, തിരുവാതിര, പുണർതം മുക്കാൽ ) ഐശ്വര്യവും ആറാംകൂറിലായാൽ ( പൂരുരുട്ടാതി കാൽ, ഉത്തൃട്ടാതി, രേവതി ) സൗഖ്യവും പത്താംകൂറിലായാൽ ( വിശാഖം കാൽ, അനിഴം, തൃക്കേട്ട ) സുഖാനുഭവങ്ങളും പതിനൊന്നാം കൂറിലായാൽ (ചിത്തിര പകുതി ചോതി, വിശാഖം മുക്കാൽ )  ധനലാഭവും ഉണ്ടാകും. ജന്മാനുജന്മ നക്ഷത്രങ്ങളിൽ ഗ്രഹണം വന്നാൽ വ്യാധിപീഡകളും മനോദു:ഖവും ഉണ്ടാകും. (പൂരം, ഭരണി, പൂരാടം)

ഗ്രഹണദോഷം കുറയ്ക്കാൻ
ഭക്ഷണം പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും
ഗ്രഹണസമയത്ത് ഒഴിവാക്കണം. ഈ സമയം മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്. അപകടസാദ്ധ്യത കാണുന്ന പ്രവൃത്തികൾ ചെയ്യുന്നതും നന്നല്ല. ഗ്രഹണ സമയം ശുഭമുഹൂർത്തങ്ങൾക്ക് ഒഴിവാക്കണം. ദോഷപരിഹാരമായി താഴെ പറയുന്നവ ചെയ്യണം.
1
മന്ത്രജപം
ഗ്രഹണ സമയത്ത് (വൈകുന്നേരം 3:20 മുതൽ 6:47 വരെ) മന്ത്രങ്ങൾ ജപിക്കുന്നത് ഏറ്റവും ഫലപ്രദമാണ്: ഓം നമഃ ശിവായ ജപിക്കുന്നത് ഗ്രഹണദോഷം മാറാൻ ഉത്തമമാണ്.
മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ആരോഗ്യപരമായ തടസ്സങ്ങൾ നീങ്ങാൻ സഹായിക്കും. ലളിതാ സഹസ്രനാമം അല്ലെങ്കിൽ ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നത് നല്ലതാണ്.
2
ക്ഷേത്രദർശനം, വഴിപാട്
ഗ്രഹണത്തിന് ശേഷം കുളിച്ച് ശിവക്ഷേത്രത്തിൽ ദർശനം നടത്തി ധാര, പിൻവിളക്ക് എന്നിവ കഴിക്കുന്നത് ദോഷശമനത്തിന് നല്ലതാണ്. വിഘ്നങ്ങൾ മാറാൻ ഗ്രഹണത്തിന് പിറ്റേന്ന് ഗണപതി ഹോമം നടത്താം.
3
ദാനങ്ങൾ
ദരിദ്രർക്കോ അശരണർക്കോ യഥാശക്തി ധനസഹായം , അന്നദാനം എന്നിവ നൽകുന്നത് ഗ്രഹണദോഷം കുറയ്ക്കാൻ സഹായിക്കും.

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ 36 തവണ ആലപിച്ച മഹാ മൃത്യുഞ്ജയ മന്ത്രം കേൾക്കാം :

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 8921709017

ALSO READ

Story Summary: Significance of Chandra Grahanam ( Lunar Eclipse ) and its Star based predictions

Highlights

ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൽ ചന്ദ്ര ഗ്രഹണം നടക്കും

വൈകുന്നേരം 6:30 മുതൽ 6:47 വരെ മാത്രം ഗ്രഹണം ദൃശ്യമാകും

ചിങ്ങക്കൂറുകാരും പൂരം, ഭരണി , പൂരാടം നക്ഷത്രക്കാരും സൂക്ഷിക്കണം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?