Wednesday, December 10, 2025
Wednesday, December 10, 2025
Home » എന്തും വിജയിക്കാൻ, സങ്കടം മാറാൻ ഇത് ദിവസവും 21 തവണ ജപിക്കുക

എന്തും വിജയിക്കാൻ, സങ്കടം മാറാൻ ഇത് ദിവസവും 21 തവണ ജപിക്കുക

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

വിനകളെല്ലാം തീർക്കുന്ന ഭഗവാനാണ് വിനായകൻ. എല്ലാ വിഘ്നങ്ങളും അകറ്റുന്ന സൗമ്യ മൂർത്തി. ആർക്കും ആരാധിക്കാവുന്ന ഗണപതി ഭഗവാനെ യഥാവിധി സ്മരിച്ച് തുടങ്ങുന്ന എല്ലാ സംരംഭങ്ങളും അതിവേഗം വളർന്ന് പന്തലിച്ച് ശുഭകരമായി മാറും. ഗണേശപ്രീതി നേടിയ ഒന്നും തന്നെ പൂർത്തിയാകാതെ പോകില്ല.

ഗണപതി ഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകത ക്ഷിപ്രകോപി അല്ല എന്നതാണ്. എന്നാൽ അതിവേഗം അനുഗ്രഹിക്കുകയും ചെയ്യും. മറവിയും വീഴ്ചകളും തെറ്റുകുറ്റങ്ങളും പറ്റുന്നവരെ ഭഗവാൻ ശിക്ഷിക്കുക പോലുമില്ല. മറിച്ച് ചെറിയ സൂചനകൾ നൽകി അവരെ പിഴകൾ ഓർമ്മിപ്പിച്ച് നേർവഴിക്ക് കൊണ്ടുവരും.

ഗണപതി ഭഗവാന്റെ വിവിധ ഭാവങ്ങളിൽ ഏറ്റവും ആകർഷണീയവും അനുഗ്രഹശേഷിയുള്ളതും ബാലഗണപതിയാണ്. ഏറ്റവുമധികം ആളുകൾ ഇഷ്ടമൂർത്തിയായി ഉപാസിക്കുന്നത് ബാലഗണപതി ഭാവത്തെയാണ്. വ്രതനിഷ്ഠയും മന്ത്രോപദേശവും ഇല്ലാതെ ഏതൊരാൾക്കും എന്നു ജപിക്കാവുന്നതാണ്
ഗണേശ മൂലമന്ത്രമായ ഓം ഗം ഗണപതയേ നമ:

അതുപോലെ എന്തുകാര്യം തുടങ്ങുന്നതിനു മുമ്പും സങ്കടനാശന ഗണേശാഷ്ടകം ചുരുങ്ങിയത് ഇരുപത്തിയൊന്ന് പ്രാവശ്യമെങ്കിലും ജപിക്കുന്നത് നല്ലതാണ്. സർവ്വവിഘ്‌നങ്ങളും തീർന്ന് സർവ്വമംഗളവും ലഭിക്കും. നിത്യജപത്തിന് ഏറ്റവും ഉത്തമമാണിത്.

ഭക്തി വിശ്വാസപൂർവം ജപിച്ചാൽ വിദ്യാർത്ഥികൾക്ക് വിദ്യ ലഭിക്കും. സമ്പത്തും ഐശ്വര്യവും ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കും. സന്താനലാഭം ആഗ്രഹിക്കുന്നവർക്ക് സത്പുത്ര ലാഭമുണ്ടാകും. ജീവിതമോക്ഷം കാംക്ഷിക്കുന്നവർക്ക് ഗണേശഭഗവാന്റെ പ്രസാദത്താൽ മോക്ഷം ലഭിക്കും.

ALSO READ

ഗണേശ പ്രീതികരമായ രണ്ടു പക്ഷത്തിലെയും ചതുർത്ഥി, അത്തം നക്ഷത്രം, വെള്ളിയാഴ്ചകൾ, പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച തുലാമാസത്തിലെ തിരുവോണം, മീനത്തിലെ പൂരം, വിജയദശമി എന്നിവ സങ്കടനാശന ഗണേശാഷ്ടകം ജപാരംഭത്തിന് ഉത്തമമാണ്. ഏറ്റവും ശ്രേഷ്ഠമായ ദിവസം ചിങ്ങത്തിലെ വിനായക ചതുർത്ഥിയാണ്. തുടർച്ചയായി ആറുമാസം ജപിച്ചാൽ ഫലം കണ്ടു തുടങ്ങും. ഒരു വർഷം ജപിച്ചാൽ തീർച്ചയായും ഫലം ലഭിക്കും. ഈ അഷ്ടകത്തിൽ പറയുന്ന ഗണപതിയുടെ പന്ത്രണ്ട് രൂപഭാവങ്ങൾ ധ്യാനിച്ചുവേണം സങ്കടനാശന ഗണേശാഷ്ടകം ജപിക്കുവാൻ.

വളഞ്ഞ തുമ്പിക്കൈ, ഒറ്റക്കൊമ്പ്, ആനയുടെ ശരീരം സ്വർണ്ണത്തലമുടി, വലിയ വയറ്, ചന്ദ്രക്കല, കറുപ്പും ചുവപ്പും കലർന്ന നിറം ഇങ്ങനെയെല്ലാമാണ് ആനയുടെ മുഖമുള്ള എപ്പോഴും ആഹ്ലാദത്തോടെയിരിക്കുന്ന തടസങ്ങളുടെ രാജാവായ വിനകൾ അകറ്റുന്ന എല്ലാ ഗണങ്ങളുടെയും നായകനായ ഭഗവാനെ സങ്കടനാശന ഗണേശാഷ്ടകത്തിൽ സ്തുതിക്കുന്നത്.

സങ്കടനാശന ഗണേശാഷ്ടകം

പ്രണമ്യാശിരസാ ദേവം
ഗൗരീ പുത്രം വിനായകം
ഭക്ത്യാവാസം സ്മരേന്നിത്യം
ആയുർ കാമാർത്ഥസിദ്ധയേ

പ്രഥമം വക്രതുണ്ഡം ച
ഏക ദന്തം ദ്വിതീയം
തൃതീയം കൃഷ്ണ പിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം

ലംബോദരം പഞ്ചമം ച
ഷ ഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം

നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതീം
ദ്വാദശം തു ഗജാനനം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 98475 75559

Story Summary: Sankada Nasana Ganesha Ashtakam
The most Powerfull Ganesha Mantra

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?