Wednesday, December 10, 2025
Wednesday, December 10, 2025
Home » കോവിഡ് അലയൊലി വീണ്ടും ;അനിൽ വെളിച്ചപ്പാടിന്റെ പ്രവചനംഫലിക്കുന്നു

കോവിഡ് അലയൊലി വീണ്ടും ;
അനിൽ വെളിച്ചപ്പാടിന്റെ പ്രവചനം
ഫലിക്കുന്നു

by NeramAdmin
0 comments

കോവിഡ് 19 എന്നുവരെ എന്നത് സംബന്ധിച്ച് അനിൽവെളിച്ചപ്പാടിന്റെ നേതൃത്വത്തിലുള്ള ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഒരു വർഷം മുൻപ്
നടത്തിയ പ്രവചനം പൂർണ്ണമായും ശരിയായി മാറുന്നു. എ ഡി 1346 മുതൽ 2119 വരെയുള്ള, മഹാമാരി വരുത്തുന്ന ഗ്രഹസ്‌ഥിതികൾ വിശകലനം ചെയ്ത് ഒരു വർഷം മുൻപ് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
പ്രവചിച്ചത് 2022 ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും കോവിഡ് രോഗത്തിന്റെ അലയൊലികൾ ആവർത്തിക്കും എന്നാണ്; ഈ അനുമാനം കൃത്യമായും ശരിവയ്ക്കുന്ന തരത്തിലാണ് കോവിഡ് രോഗവ്യാപനം ആവർത്തിക്കുന്നത്.

ഈ സമയങ്ങളിൽ വ്യാഴത്തിന്റെ സഞ്ചാരവേഗം കൂടുതലാകുന്നതും ഒപ്പം ശനിയുമായി പ്രത്യേക ബന്ധങ്ങൾ ഉണ്ടാകുന്നതുമാണ് വീണ്ടും രോഗവ്യാപനം വർദ്ധിക്കാൻ കാരണം. എന്നാൽ ഇത്തവണ ആവശ്യമായ പ്രതിരോധവും മരുന്നും ലഭ്യമാണെന്നതിനാൽ രോഗ കാഠിന്യം കൂടുകയില്ലെന്ന അനിൽ വെളിച്ചപ്പാടിന്റെ നിരീക്ഷണവും ശരിയായിരിക്കുകയാണ്. 2021 ജൂൺ ആദ്യമാണ് ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

വ്യാഴം അതിചാരത്തിലും ശനിയുടെ അടുത്ത രാശികളിലോ യോഗത്തിലോ ദൃഷ്ടിയിലോ അതുമല്ലെങ്കിൽ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തിൽ വരികയും ചെയ്യണം. വ്യാഴത്തിന്റെ ശരാശി വേഗം മിനിറ്റിൽ 777 കിലോമീറ്റർ ആകുന്നു. ഇത് മിനിറ്റിൽ 1278 കിലോമീറ്ററിന് മേലെ പോകുകയും അതോടൊപ്പം മുകളിൽ എഴുതിയ സ്‌ഥിതി വരികയും ചെയ്താൽ ലോകത്ത് മഹാമാരി സുനിശ്ചിതമാണ് എന്നായിരുന്നു ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നിരീക്ഷിച്ചത്. ഇതിന് ചില ഉദാഹരണങ്ങളും അനിൽവെളിച്ചപ്പാട് ചൂണ്ടിക്കാട്ടിയിരുന്നു. ആ ഗവേഷണ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ:

വ്യാഴം ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം വയ്ക്കാൻ 11 വർഷവും 10 മാസവും 12 ദിവസവും എടുക്കും. അതിനെയാണ് നമ്മൾ പൊതുവെ 12 വർഷമെന്നും ‘ഒരു വ്യാഴവട്ടം’ എന്നുമൊക്കെ പറയുന്നത്. അപ്പോൾ വ്യാഴം ഒരു രാശി കടക്കാൻ 361 ദിവസമെടുക്കും. ഇതിനിടയിൽ ചിലപ്പോൾ വേഗം കൂടി ഈ പറയുന്ന കാലത്തിനുമുമ്പേ രാശി മാറിയാൽ അതിനെ ‘അതിചാരം’ എന്നും വേഗം കുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’ എന്നും അറിയപ്പെടുന്നു. വ്യാഴം കഴിഞ്ഞ കുറെ കാലങ്ങളായി അതിചാരത്തിലും വക്രത്തിലും ഒക്കെയായി സഞ്ചരിക്കുന്നുണ്ട്.

വ്യാഴഗ്രഹത്തിന് അതിചാരം വരുന്നത് പൊതുവെ നല്ലതല്ലെന്നും എന്നാൽ വ്യാഴത്തിന് വക്രഗതി വരുന്നത് ഉത്തമം ആണെന്നുമുള്ള വിലയിരുത്തലാണ് മറ്റ് പല ജ്യോതിഷ പണ്ഡിതരെപ്പോലെ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിനുമുള്ളത്. അതിചാരത്തിൽ സഞ്ചരിച്ച കാലങ്ങളിലൊക്കെയും ലോകത്തിന് ദുരിതവും മഹാമാരിയും നൽകിയ ചരിത്രം മാത്രമേ സംഭവിച്ചിട്ടുമുള്ളൂ. വ്യാഴം സ്വയം കറങ്ങുന്നതിന് 9 മണിക്കൂറും 50 മിനിറ്റും എടുക്കുന്നുണ്ട്. അതായത് ഏകദേശം 5 മണിക്കൂർ പകലും അതുപോലെ രാത്രിയും. വ്യാഴത്തിന്റെ സഞ്ചാരവേഗം ഒരു മിനിറ്റിൽ ശരാശരി 777 കിലോമീറ്ററാണ്.

സർവ്വരും പകച്ചുപോയ ഒരു കാലഘട്ടമാണല്ലോ കോവിഡ് രോഗകാലം? ആരും അതൊക്കെ മുൻകൂട്ടി കണ്ടില്ല എന്നുതന്നെ പറയുന്നതാകും ശരി. ആരോഗ്യരംഗത്തെ അതികായർക്ക് രോഗത്തെക്കുറിച്ച് മുൻകൂട്ടി അറിയാനോ അതിന്റെ പരിവർത്തനമേഖല കണ്ടുപിടിക്കാനോ കഴിഞ്ഞില്ലെന്ന് എല്ലാർക്കുമറിയാം. രാഷ്ട്രജാതകം തയ്യാറാക്കുന്ന ജ്യോതിഷപണ്ഡിതരും ഈ മഹാമാരിയെ മുൻകൂട്ടി അറിയാതെപോയെന്ന് വളരെ സങ്കടത്തോടെ പറയേണ്ടിവരും. ലോകത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളൊക്കെയും പ്രവചിക്കുന്നത് രാഷ്ട്രജാതകം അഥവാ മുണ്ടെയ്ൻ ആസ്‌ട്രോളജേഴ്‌സാണ് ചെയ്തുവന്നിരുന്നത്. അവരുടെ അഭാവം ജ്യോതിഷമേഖലയ്ക്ക് വളരെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പറയാവുന്നതാണ്. ഡോ: ബി.വി. രാമൻ “ഈ കാലഘട്ടത്തിൽ അമേരിക്കയിൽ ദുഃഖാചരണമുണ്ടാകും…” എന്നൊക്കെ പറഞ്ഞിട്ടുള്ളത് ഈയവസരത്തിൽ ഓർക്കേണ്ടിവരും.

ALSO READ

മഹാമാരിയുടെ കാലഘട്ടങ്ങളിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ഗ്രഹസ്‌ഥിതി നമുക്ക് കാണാൻ സാധിക്കും. ഇപ്പോഴുള്ളതും നാളെ ഉണ്ടാകുന്നതുമായ എല്ലാ ജ്യോതിഷ വിശ്വാസികൾക്കും വളരെയേറെ ചിന്തിക്കാവുന്നതും അതിലേറെ പഠിക്കാനും അങ്ങനെ ഇപ്രകാരമുള്ള മഹാമാരി സംഭവിക്കാവുന്ന കാലത്തെക്കുറിച്ച് അതാത് രാജ്യഭരണാധികാരികൾക്ക് ഉപദേശം നൽകാനും കഴിയുമെങ്കിൽ അതൊക്കെ ശാസ്ത്രീയ കണ്ടെത്തലുകളേക്കാൾ മുന്നിലായിരിക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കുന്നതും മഹത്തരമായ കാര്യം തന്നെയല്ലേ?

കുറെ നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ച് ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഇപ്രകാരമുള്ള ഗ്രഹസ്‌ഥിതി കണ്ടെത്താൻ വളരെയേറെ പരിശ്രമിക്കുകയുണ്ടായി. വളരെ പഴയകാലങ്ങളിലെ ഗ്രഹസ്‌ഥിതി കണ്ടെത്താൻ പ്രായോഗികമായി പ്രയാസമുള്ളതാണെന്ന് അറിയാമല്ലോ…

വ്യാഴഗ്രഹം ശനിഗ്രഹത്തിന്റെ പിന്നിലെ രാശിയിലോ, ഒരേ രാശിയിലോ, മുന്നിലെ രാശിയിലോ, ശനിയുടെ ദൃഷ്ടിയോടെയോ, പരസ്പരം ഏഴിലോ വരികയോ അതുമല്ലെങ്കിൽ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തിൽ വരികയും ഒപ്പം വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരി വേഗമായ മിനിറ്റിൽ 777 കിലോമീറ്റർ എന്നതിൽ നിന്നും മാറി 1278 കിലോമീറ്ററിന് മേലെ മിനിറ്റിൽ അതിവേഗം വരുന്ന കാലഘട്ടങ്ങളിൽ ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ടു എന്ന് കേട്ടാൽ സത്യത്തിൽ അതിശയിച്ചുപോകില്ലേ? അതെ. അതിശയിക്കണം. കാരണം ഈ എഴുതിയിരിക്കുന്നത് സത്യമാണെന്ന് ചുവടെയുള്ള കണക്കുകൾ നിങ്ങളെ ബോദ്ധ്യപ്പെടുത്തും. കൃത്യമായ ജ്യോതിഷ വിവരങ്ങൾ നൽകുമ്പോൾ ആയതിന് കൃത്യമായ ഉദാഹരങ്ങളും തെളിവായി സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ചില യുക്തിവാദികൾ പറയുന്നത് ജ്യോതിഷം കാപട്യത്തിലൂടെ കടന്നുപോകുന്നതും ശാസ്ത്രശാഖയുടെ കൂടെപ്പിറപ്പല്ല എന്നുമൊക്കെയാണല്ലോ. അത് കൃത്യമായ കണക്കുകൾ അവതരിപ്പിക്കുന്ന നല്ല ജ്യോതിഷികളെ അവർക്ക് പരിചയമില്ലാത്തത് കൊണ്ടായിരിക്കാം.

1346 കാലഘട്ടത്തിൽ ലോകത്ത് പ്ലേഗ് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ വ്യാഴത്തിന്റെ വേഗം മിനിറ്റിൽ ശരാശരിയായ 777 ൽ നിന്നും 1512 കിലോമീറ്റർ ആയിരുന്നു. ഈ പ്ലേഗ് രോഗം നിരവധി തവണ ലോകത്ത് സംഹാരതാണ്ഡവമാടുകയും ചെയ്തിരുന്നു.

1819 ൽ ലോകത്ത് കോളറ പൊട്ടിപ്പുറപ്പെട്ടു. ഇത് ഏതാണ്ട് 7 പ്രാവശ്യം ലോകത്ത് പടർന്നുപിടിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. അന്നത്തെ വ്യാഴഗ്രഹത്തിന്റെ വേഗം ശരാശരിയായ മിനിറ്റിൽ 777ൽ നിന്നും 1582 കിലോമീറ്റർ ആയിരുന്നു. ശനിയുടെ പിന്നിലെ രാശിയിലായിരുന്നു വ്യാഴസ്‌ഥിതി.

1852 ൽ വീണ്ടും കോളറ ലോകത്ത് പടർന്നുപിടിച്ചു. ലക്ഷക്കണക്കിന് മരണം. അന്നത്തെ വ്യാഴഗ്രഹവേഗം ശനിദൃഷ്ടിയോടെ 777ൽ നിന്നും 1580 കിലോമീറ്റർ ആയിരുന്നു.

1897 ൽ പ്ലേഗ് വീണ്ടുമെത്തി. ശനിദൃഷ്ടിയോടെ വ്യാഴഗ്രഹത്തിന്റെ വേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1641 കിലോമീറ്റർ ആയിരുന്നു.

1910 ൽ വീണ്ടും കോളറ ലോകത്ത് പടർന്നുപിടിച്ചു. ശനിദൃഷ്ടിയോടെ നിന്ന വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1441 കിലോമീറ്റർ ആയിരുന്നു.

1918 ൽ ഏഷ്യൻ ഫ്ലൂ പടർന്നുപിടിച്ചു. അന്ന് വ്യാഴം, ശനിയുടെ പിന്നിലെ രാശിയിൽ ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1533 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചു. ഈ രോഗം 1957 ൽ വീണ്ടും തിരിച്ചെത്തി. അപ്പോൾ വ്യാഴം അന്ത്യദ്രേക്കാണത്തിലും 1278 കിലോമീറ്റർ വേഗത്തിലുമായിരുന്നു.

1968ൽ ഹോങ്കോങ് ഫ്ലൂ ലോകത്ത് പടർന്നുപിടിച്ചു. ശനിയുടെ ഏഴിൽ വ്യാഴം തന്റെ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1612 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലമായിരുന്നു.

1979ൽ മലേറിയ പൊട്ടിപ്പുറപ്പെട്ടു. ശനിയുടെ യോഗത്തോടെ വ്യാഴം ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1648 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.

2004ൽ ശനി ദൃഷ്ടിയോടെ വ്യാഴം ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1512 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലം സാഴ്സ് രോഗം ആരംഭിച്ചു.

2019 അവസാനം കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു. വ്യാഴം, ശനിയുടെ പിന്നിലെ രാശിയിൽ തന്റെ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1580 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലമായിരുന്നു.

ഇപ്രകാരമുള്ള ഗ്രഹസ്‌ഥിതി പരിശോധിച്ചാൽ 2021 ജൂലൈ മൂന്നാമത്തെ ആഴ്ച വ്യാഴത്തിന്റെ സഞ്ചാരവേഗം മിനിറ്റിൽ 918 കിലോമീറ്റർ ആയി കുറയും. രോഗത്തിന്റെ കാഠിന്യവും കുറയും.

2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാഴത്തിന്റെ സഞ്ചാരവേഗം വളരെ കുറവായിരുന്നു. ആ സമയത്ത് രോഗത്തിന്റെ ശക്തിയും കുറഞ്ഞുവന്നു. എന്നാൽ വീണ്ടും വ്യാഴവേഗം കൂടുകയും ദിവസങ്ങൾ കഴിയുംതോറും രോഗവ്യാപനവും കൂടിക്കൂടി വരികയും ചെയ്തു.

2021 ജൂലൈ അവസാന ആഴ്ച ആകുമ്പോൾ വ്യാഴത്തിന്റെ സഞ്ചാരവേഗം മിനിറ്റിൽ 739 കിലോമീറ്റർ എന്നാകും. രോഗശമനത്തിന് ഏറ്റവും അനുകൂലമായ കാലം. സെപ്റ്റംബറിൽ വ്യാഴവേഗം മിനിറ്റിൽ 782 കിലോമീറ്ററായി കുറയും. അപ്രകാരം വ്യാഴഗ്രഹത്തിന്റെ സഞ്ചാരവേഗം കുറയുന്നതിന് അനുസൃതമായി കോവിഡ് മഹാമാരിയും അപ്രത്യക്ഷമാകും.

എന്നാൽ 2021 ഒക്ടോബർ, നവംബർ, ഡിസംബർ, 2022 ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും രോഗത്തിന്റെ അലയൊലികൾ ഉണ്ടായിരിക്കുമെന്ന് അനുമാനിക്കണം. കാരണം ഈ സമയങ്ങളിലും വ്യാഴത്തിന്റെ സഞ്ചാരവേഗം കൂടുതലുമാണ്; ഒപ്പം ശനിയുമായി ആദ്യം പറഞ്ഞിട്ടുള്ള ബന്ധങ്ങളും ഉണ്ടാകും. എന്നാൽ അപ്പോഴേക്കും ആവശ്യമായ മരുന്നുകൾ ലഭ്യമാകുമെന്നതിനാൽ രോഗത്തിന്റെ കാഠിന്യം കൂടുകയില്ലെന്ന് വിശ്വസിക്കാം.

അപ്പോൾ നമുക്ക് സ്വാഭാവികമായി “ഇനി എന്നാണ് ഇത്തരത്തിൽ അടുത്ത മഹാമാരി ലോകത്ത് സംഭവിക്കുന്നത്?” എന്നൊരു സംശയവും ഉണ്ടാകാമല്ലോ. അതിനും ഇപ്രകാരമുള്ള ഗ്രഹസ്‌ഥിതി പരിശോധിച്ചാൽ മതിയാകും.

2040 ന്റെ ആദ്യ മാസങ്ങളിൽ വ്യാഴം, ശനിയുമായി യോഗം ചെയ്ത് തന്റെ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1610 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. ലോകത്ത് പുതിയ രോഗഭീതി സംഭവിക്കും.

2119 ആദ്യമാസങ്ങളിൽ വ്യാഴം, ശനിയുടെ പന്ത്രണ്ടിൽ സഞ്ചരിക്കുമ്പോൾ വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1533 കിലോമീറ്ററിൽ സഞ്ചരിക്കും. ആ കാലഘട്ടവും മഹാമാരിയുടെ തീരാതലവേദനയുള്ള കാലം തന്നെയായിരിക്കും.

അനിൽ വെളിച്ചപ്പാട്

ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എന്തെന്നാൽ, വ്യാഴ ഗ്രഹം വേഗം കൂടി മിനിറ്റിൽ 1278 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കുകയും ഒപ്പം ശനിഗ്രഹത്തിന്റെ പന്ത്രണ്ടിലോ ഒന്നിലോ രണ്ടിലോ അല്ലെങ്കിൽ ശനിദൃഷ്ടിയോടെയോ നിൽക്കുകയും ചെയ്യുന്ന കാലഘട്ടങ്ങൾ ലോകത്ത് മഹാമാരി സംഭവിച്ചിട്ടുണ്ട്. ജ്യോതിഷ പണ്ഡിതർ ഒന്നിച്ചിരുന്ന് ആലോചിച്ച് ആ കാലഘട്ടങ്ങളിൽ വ്യാഴം നിന്ന നക്ഷത്രത്തെക്കൊണ്ടും ആ രാശിയെക്കൊണ്ടും ഏതൊക്കെ രോഗങ്ങൾ വന്നിട്ടുണ്ടെന്നും ഇനി ഏതൊക്കെ രോഗം വരാമെന്നും ആഴത്തിൽ പഠിച്ചാൽ അത് വൈദ്യശാസ്ത്രത്തിനും രാജ്യപുരോഗതിക്കും ഏറ്റവും വിലപ്പെട്ടതായി ഭവിക്കും.

(കരുനാഗപ്പള്ളി ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച ഗവേഷണ ഫലത്തിന്റെ പൂർണ്ണരൂപവും ‘വക്രം’, ‘അതിചാരം’ എന്നിവ സംബന്ധിച്ചും വിശദമായി വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക:

https://www.facebook.com/uthara.astrology/photos/a.104245266392423.10966.104223383061278/783909208426022/?type=3&theater )

( ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം 08-06-2021 ൽ പബ്ലിഷ് ചെയ്ത കോവിഡ് സംബന്ധമായ ജ്യോതിഷ കണക്കുകൾ അഥവാ കണ്ടീഷനുകൾ കാണാൻ സന്ദർശിക്കേണ്ട യൂട്യൂബ് ലിങ്ക്: https://www.youtube.com/watch?v=vIReDbTMoGs&t=5s )

Attachments area
Preview YouTube video Covid 19 – Astrological Predictions in India. When will Covid end? കോവിഡ് എന്ന് അവസാനിക്കും?

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?