Wednesday, December 10, 2025
Wednesday, December 10, 2025
Home » മുരുകോപാസനയ്ക്ക് ഉടൻ ഫലം;ഇക്കൂട്ടർ ആരാധന മുടക്കരുത്

മുരുകോപാസനയ്ക്ക് ഉടൻ ഫലം;
ഇക്കൂട്ടർ ആരാധന മുടക്കരുത്

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

നിത്യജീവിതത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം, സന്താന ദോഷം, വിവാഹതടസ്സ മുക്തി എന്നിവയ്ക്കെല്ലാം സുബ്രഹ്മണ്യ ആരാധന ഉത്തമ പരിഹാരമാണ്.

ജ്യോതിഷത്തിൽ ചൊവ്വ ഗ്രഹത്തിന്റെ അധിപനായ മുരുകനെ ഭജിക്കുന്നത് മന:ശുദ്ധിക്കും തടസ്സങ്ങള്‍ നീങ്ങുന്നതിനും ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണ്. ശിവന്റെയും ശക്തിയുടെയും പുത്രനായ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപദുരിതവും നീങ്ങി ജീവിതപുരോഗതിയും ആഗ്രഹസാഫല്യവുമുണ്ടാകും. രോഗദുരിതശാന്തിക്കും, ഇഷ്ടകാര്യ വിജയത്തിനും ക്ഷിപ്രഫലപ്രദമാണ് ശ്രീമുരുകോപാസന.

ഇതിനെല്ലാമായി ഭക്തർ സുബ്രഹ്മണ്യസ്വാമിക്ക് വിവിധ വഴിപാടുകൾ നടത്താറുണ്ട്. ഒരോ വഴിപാടിനും ഒരോ ഫലമാണ് പറയുന്നത്: പാപശമനത്തിന് ഭസ്മാഭിഷേകം,
ശത്രുദോഷ ശാന്തിക്കും ഭാഗ്യലബ്ധിക്കുമായി എണ്ണ അഭിഷേകം, ദൃഷ്ടിദോഷശാന്തിക്ക് നാരങ്ങാമാല ചാർത്തൽ, കുടുംബഐക്യത്തിന് ത്രിമധുരം നിവേദ്യം, ശാരീരികക്ഷമതയ്ക്ക് പാലഭിഷേകം, രോഗശാന്തിക്കും ഭാഗ്യവർദ്ധനവിനും പാല്പായസം, ധനാഭിവൃദ്ധിക്കും ഐശ്വര്യാഭിവൃദ്ധിക്കും താമരമാല, വിദ്യാവിജയത്തിന് പുഷ്പാഭിഷേകം, കര്‍മ്മ വിജയത്തിന് കളഭം ചാര്‍ത്ത്, ഭാഗ്യസിദ്ധിക്കും കാര്യവിജയത്തിനും മഞ്ഞപ്പട്ട് സമർപ്പണം, ആരോഗ്യത്തിന് നെയ്‌വിളക്ക് ഇങ്ങനെ അതിവേഗം ഫലം ലഭിക്കുന്ന ഒട്ടേറെ വഴിപാടുകളുണ്ട്.

ഷഷ്ഠിവ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും നീങ്ങും. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തിൽ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളിൽ നിൽക്കുന്നവരും ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നിൽക്കുന്നവരും ചൊവ്വാ പ്രീതി നേടാൻ നിത്യേന സുബ്രഹ്മണ്യ ഭജനം നടത്തുക തന്നെ വേണം.

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

ALSO READ

സുബ്രഹ്മണ്യരായം
ഓം ശരവണഭവഃ

സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

ജ്യോതിഷ രത്നം വേണു മഹാദേവ്,

+91 9847475559

Story Summary: Different offering to Lord Murugan for immediate relief from life miseries

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?