Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യ വിജയം, സന്താനക്ഷേമം, പ്രണയ സാഫല്യം,അഭീഷ്ട സിദ്ധി; തൈപ്പൂയം ഫെബ്രുവരി 5 ന്

ദാമ്പത്യ വിജയം, സന്താനക്ഷേമം, പ്രണയ സാഫല്യം,
അഭീഷ്ട സിദ്ധി; തൈപ്പൂയം ഫെബ്രുവരി 5 ന്

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി.പി
തൈമാസത്തിലെ പൂയം നക്ഷത്രം ശ്രീമുരുകന് ഏറ്റവും പ്രധാനവും പ്രിയപ്പെട്ടതുമായതിന് രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. എല്ലാ ജീവജാലങ്ങളുടെയും ഹൃദയഗുഹയിൽ അധിവസിക്കുന്നവനാണ് സ്കന്ദൻ. ജ്യോതിഷത്തിൽ കാലപുരുഷന്റെ ഹൃദയമായി പറഞ്ഞിരിക്കുന്ന കർക്കടകം രാശിയിലെ സുപ്രധാന നക്ഷത്രമാണ് പൂയം. അതുകൊണ്ടാണ് പൂയം നക്ഷത്രം സ്കന്ദന് ഏറ്റവും പ്രിയപ്പെട്ടതായത്. നക്ഷത്രത്തിന് പൂർണ്ണ ബലം സിദ്ധിക്കുന്നതും ദേവൻമാർക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ തിഥി പൗർണ്ണമിയാണ്. പൗർണ്ണമി തിഥിയും പൂയവും ഒരുമിച്ചു വരുന്നത് തൈമാസത്തിൽ അഥവാ നമ്മുടെ മകരമാസത്തിലാണ്. ഇതാണ് തൈപ്പൂയം സുബ്രഹ്മണ്യന് ഏറ്റവും പ്രിയപ്പെട്ടതായതിന്റെ ഒരു കാരണം. സാക്ഷാൽ പാർവ്വതി ദേവി മകൻ മുരുകന് അതി ദിവ്യമായ ശക്തിവേൽ സമ്മാനിച്ച ദിവസമായതിനാലാണ് മകര മാസത്തിലെ തൈപ്പൂയം ശ്രേഷ്ഠമായതിന്റെ മറ്റൊരു കാരണം. കൃത്തികാ ദേവിമാർ എടുത്തു വളർത്തിയത് കാരണം കാർത്തികയും മുരുകന് പ്രധാനപ്പെട്ടതാണ്. അഗ്നി നക്ഷത്രമായ കാർത്തികയിൽ സ്കന്ദനെ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങളെല്ലാം അകലും. ജ്ഞാനവും വിവേകവും വർദ്ധിക്കും എന്നാണ് വിശ്വാസം.

മകര മാസത്തിലെ പൂയം നാളിൽ മുരുകനെ ഭജിച്ചാൽ ഹൃദയത്തിലെ മാലിന്യങ്ങളെല്ലാം അകന്നു പോയി മനസ്സ് പരിശുദ്ധമാകുകയും ആഗ്രഹസാഫല്യം സിദ്ധിക്കുകയും ചെയ്യും. ദാമ്പത്യത്തിലെ എല്ലാ പൊരുത്തക്കേടുകളും ഇല്ലാതാക്കുന്നതിനും പ്രണയ സാഫല്യത്തിനും ചൊവ്വാ ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിനും മന:ശ്ശാന്തിക്കും നാളിൽ സുബ്രഹ്മണ്യനെ ആരാധിക്കുന്നത് ഉത്തമമാണ്.
ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതു കൊണ്ട് ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും ഭൂമിസംബന്ധമായ പ്രശ്നങ്ങളുള്ളവരും പൂയം നക്ഷത്ര ദിവസം പ്രത്യേകിച്ചും തൈപ്പൂയം ദിവസം സുബ്രഹ്മണ്യനെ ഭജിക്കുകയാണെങ്കിൽ ദോഷങ്ങൾ അകന്നു പോകും.

ചന്ദ്രന് ഏറ്റവും ബലം സിദ്ധിക്കുന്നത് പൗർണ്ണമിയിലാണ്. പൂയവും പൗർണ്ണമിയും ഏറെക്കുറെ ഒന്നിച്ചു വരുന്ന മകരത്തിലെ തൈപ്പൂയദിവസം വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുകയും സുബ്രഹ്മണ്യ കീർത്തനങ്ങൾ, മന്ത്രങ്ങൾ, അഷ്ടോത്തരം തുടങ്ങിയവ ജപിക്കുകയും ചെയ്താൽ ആഗ്രഹസാഫല്യം കൈവരും .

തൈപ്പൂയത്തിന്റെ മൂന്നു ദിവസം മുമ്പേ മത്സ്യമാംസാദി വെടിഞ്ഞ് വ്രതം ആരംഭിക്കണം. തൈപ്പൂയത്തിന്റെ തലേന്ന് ഒരു നേരം മാത്രമേ അരിയാഹാരം ഭക്ഷിക്കാവൂ . തൈപ്പൂയത്തിന് പൂർണ്ണമായും ഉപവസിക്കുന്നതാണ് ഉത്തമം. അതിനു സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കണം. തൈപ്പൂയത്തിന് വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ ആരാധിച്ചാൽ പ്രണയ സാഫല്യം കൈവരും. ദമ്പതിമാർ തമ്മിലുള്ള അനുരാഗം വർദ്ധിക്കും സന്തതികൾക്ക് ഉന്നതിയുണ്ടാകും. സന്താനലാഭത്തിനാണെങ്കിൽ ദമ്പതികൾ ഒരുമിച്ചാണ് വ്രതമനുഷ്ഠിക്കേണ്ടതാണ്. ചൊവ്വാ ദോഷം കൊണ്ട് വിവാഹ തടസം നേരിടുന്നവരും സന്താനദുഃഖം അനുഭവിക്കുന്നവരും തൈപ്പൂയം മുതൽ ഒരു വർഷം എല്ലാമാസവും പൂയം നാളിൽ വ്രതമനുഷ്ഠിച്ചാൽ ദോഷം മാറി അഭീഷ്ടസിദ്ധിയുണ്ടാകും. ഈ വർഷം തൈപ്പൂയം
2023 ഫെബ്രുവരി 5 ഞായറാഴ്ചയാണ്.
https://youtu.be/l3WtkIxLJMo

തൈപ്പൂയത്തിന് ജപിക്കേണ്ട മന്ത്രങ്ങൾ

1 ഓം വചത്ഭുവേ നമഃ

ALSO READ

( വളരെയധികം ഫലസിദ്ധിയേകുന്ന മൂലമന്ത്രമാണിത്. വിദ്യാവിജയത്തെയും പ്രദാനം ചെയ്യും. വ്രതനിഷ്ഠയോടെ ജപിക്കുക )

2.ഓം ശരവണഭവായ നമഃ

( ഈ മന്ത്രജപം ദാമ്പത്യസൗഖ്യം നൽകും.)

സുബ്രഹ്മണ്യഗായത്രികൾ

1.ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്ന: സ്കന്ദ പ്രചോദയാത്

( ഈ മന്ത്രം പ്രവൃത്തികളിലുള്ള തടസ്സങ്ങൾ ഇല്ലാതാക്കും നിത്യവും 36 തവണ ജപിക്കുക )

  1. ഓം തത് കുമാരായ വിദ്മഹേ
    കാർത്തികേയായ ധീമഹി
    തന്ന: സ്കന്ദ: പ്രചോദയാത്

( ഈ മന്ത്രം ദാമ്പത്യസൗഖ്യത്തെയും സന്താനലാഭത്തെയും പ്രദാനം ചെയ്യും. നിത്യവും 41 തവണ ജപിക്കുക.,

3 . ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്ന : സ്കന്ദ പ്രചോദയാത്

( ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ് നിത്യവും 108 തവണ ജപിക്കുക

സുബ്രഹ്മണ്യ അഷ്ടോത്തരം
https://youtu.be/kP9RF7ygyPU

ജ്യോതിഷി പ്രഭാസീന സി.പി

  • 91 9961442256
    Email ID: prabhaseenacp@gmail.com
    Story Summary: Significance of Thippooya Vritham

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?