Wednesday, December 10, 2025
Wednesday, December 10, 2025
Home » ചന്ദ്രപ്പിറ കാണാൻ ഞായർ, വ്യാഴം, വെള്ളി ദിവസങ്ങൾ ഉത്തമം

ചന്ദ്രപ്പിറ കാണാൻ ഞായർ, വ്യാഴം, വെള്ളി ദിവസങ്ങൾ ഉത്തമം

by NeramAdmin
0 comments

ടി. ജനാർദ്ദനൻ നായർ

കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യം കാണുന്ന ആചാരമാണ് ചന്ദ്രദർശനം. കറുത്തവാവ് കഴിഞ്ഞ് മൂന്നാമത്തെ സന്ധ്യ മുതൽ ചന്ദ്രക്കല മാനത്ത് തെളിയും. ഈ സമയത്ത് ചന്ദ്രനെ കാത്തിരുന്നു കാണുക ചിലരുടെ പതിവാണ്. ഓരോ ദിവസവും ചന്ദ്രനെ കാണുന്നതിന് ഓരോ ഫലമാണ് പരമ്പരാഗതമായി പറയപ്പെടുന്നത്.

ഞായറാഴ്ച ചന്ദ്രനെ കണ്ടാൽ സുഖം, തിങ്കളാഴ്ച കണ്ടാൽ ജളത്വം അഥവാ മന്ദത, അപമാനം, ചൊവ്വാഴ്ചയാണെങ്കിൽ മരണഭയം, ബുധൻ: ശത്രുഭയം, വ്യാഴം: ധനപുഷ്ടി, വെള്ളി: സ്ത്രീ സുഖം, ശനി : രോഗക്ലേശം. ഇപ്രകാരമാണ് ഓരോ ദിവസത്തെയും ചന്ദ്ര ദർശന ഫലം.  ഇപ്രകാരം നോക്കിയാൽ കറുത്തവാവ് കഴിഞ്ഞ് ആദ്യമായി ചന്ദ്രപ്പിറ കാണാൻ ഞായർ,  വ്യാഴം, വെള്ളി ദിവസങ്ങൾ നല്ലതാണ്.

ചന്ദ്രനെ മേഘങ്ങൾക്കിടയിൽകൂടി കണ്ടാൽ ശത്രുഭയവും ജലത്തിൽ കണ്ടാൽ രോഗപീഡയും വൃക്ഷത്തിനിടയിൽ കൂടി കണ്ടാൽ ദ്രവ്യനാശവും ഫലം പറയാം. എന്തായാലും ചന്ദ്രന്റെ വ്യദ്ധിക്ഷയങ്ങൾ മനുഷ്യജീവിതത്തെ ബാധിക്കും എന്ന കാര്യം തർക്കമറ്റതാണ്. അമാവാസി മുതൽ ചന്ദ്രൻ അല്പാല്പം വളർന്നുകൊണ്ടിരിക്കുകയാണ്. പതിനഞ്ചാം പക്കം പൗർണ്ണമിദിവസം  അതു പൂർണ്ണവളർച്ചയെത്തും.

ഈ പതിനഞ്ചുദിവസവും മനുഷ്യശരീരത്തിലെ ഓരോ അവയവത്തെയും കാര്യമായി സ്വാധീനിക്കുന്നത് ചന്ദ്രന്റെ വൃദ്ധിയാണ് : അഭിവൃദ്ധി.

അതുപോലെ പൗർണ്ണമി മുതൽ ഓരോ ദിവസവും ചന്ദ്രന് ക്ഷയം സംഭവിക്കുന്നു. ദിവസേന അല്പാല്പമായി ക്ഷയിക്കുന്ന ചന്ദ്രൻ പതിനഞ്ചാം പക്കം അമാവാസി ദിവസം പൂർണ്ണമായും മറയുന്നു. ഈ പതിനഞ്ചുദിവസവും ജീവജാലങ്ങളിൽ അറിഞ്ഞോ അറിയാതെയോ ചില രാസപരിണാമങ്ങൾ സംഭവിക്കുന്നു.

ALSO READ

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മനുഷ്യമനസ്സുകളെയും കാര്യമായി സ്വാധീനിക്കുന്നു എന്നത് ഭാരതീയ വിശ്വാസമാണ്. എന്നാൽ ഇന്ന് അത് ഒരു ശാസ്ത്രീയ തത്വമാണ്. ചന്ദ്രനിൽ പതിക്കുന്ന സൂര്യകിരണങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഈ പ്രതിഭാസത്തിന്റെ കാരണമത്രേ.

സൂര്യരശ്മികളുടെ ശക്തി ഭൂമിയിൽ ജീവജാലങ്ങളെ എത്രത്തോളം ബാധിക്കുന്നു എന്ന് ഈ വൃദ്ധിക്ഷയത്തിൽക്കൂടി ശാസ്ത്രലോകം മനസ്സിലാക്കുന്നു. സകല ചരാചരങ്ങളുടെയും നിലനിൽപ്പിനുമാത്രമല്ല വികാരവിചാരങ്ങളെ നിയന്ത്രിക്കുവാനും ആ ശക്തിയുള്ള ശേഷി അപാരമാണ്. മനസ്‌സിനെയും വാക്കിനെയും പ്രവൃത്തിയെയും എല്ലാം തന്നെ അത് സ്വാധീനിക്കുന്നു.

ഈ പതിനഞ്ചുദിവസങ്ങളെ അഥവാ പക്കങ്ങളെ പ്രഥമ മുതൽ ചതുർദ്ദശിയും വാവും വരെയുള്ള വ്രതാനുഷ്ഠാനങ്ങൾക്കായുള്ള ശുഭദിനങ്ങളായി തിരഞ്ഞെടുക്കാനുള്ള കാരണവും മറ്റൊന്നല്ല. അത് കറുത്തപക്ഷമായാലും വെളുത്തപക്ഷമായാലും ശരി ശുഭദിനങ്ങൾ തന്നെയാണ്. ഷഷ്ഠി, നവമി, ദശമി, ഏകാദശി, ദ്വാദശി, വാവ് (പൗർണ്ണമിയും അമാവാസിയും)എന്നിവ പതിനഞ്ചു പക്കങ്ങളിൽ ഏറെ വിശേഷമാണ്. ആ ദിവസങ്ങളിലെ വ്രതങ്ങൾക്ക് പ്രാധാന്യം ഏറുന്നു.

ഉപവാസത്താൽ ശരീരവും ഈശ്വരചിന്തയാൽ മനസ്സും ഒരേ സമയം ശുദ്ധീകരിക്കപ്പെടുന്നു. മുപ്പതു ദിവസത്തെ പഥ്യമനുസരിച്ച് വ്രതത്താൽ ശരീരവും മനസ്സും ശുദ്ധീകരിക്കപ്പെടുന്നു എന്നത് ശാസ്ത്രീയസത്യമായും അംഗീകരിക്കപ്പെടുന്നു. മന:ശുദ്ധിയും ശരീരശുദ്ധിക്കും വേണ്ടി സ്വഗൃഹങ്ങളിൽ ഇരുന്നുകൊണ്ടു തന്നെ വ്രതങ്ങൾ അനുഷ്ഠിക്കാവുന്നതാണ്.

Story Summary: First Moonrise deshana phalam

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?