Wednesday, December 10, 2025
Wednesday, December 10, 2025
Home » തൈപ്പൂയത്തിന് ജപിക്കാൻ അത്ഭുത ശക്തിയുള്ള സുബ്രഹ്മണ്യ മന്ത്രം

തൈപ്പൂയത്തിന് ജപിക്കാൻ അത്ഭുത ശക്തിയുള്ള സുബ്രഹ്മണ്യ മന്ത്രം

by NeramAdmin
0 comments

ഉപാസനയിലൂടെ സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തി അഭീഷ്ട സിദ്ധി നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് മകരമാസത്തിലെ തൈപ്പൂയം. ദേവസേനാധിപതിയായി അവരോധിക്കപ്പെട്ട സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ താരകാസുരനെ നിഗ്രഹിച്ച പുണ്യ ദിവസമായ തൈപ്പൂയ നാളിലെ മന്ത്രജപത്തിന് അനേക മടങ്ങ് ഫലം ലഭിക്കും എന്നാണ് വിശ്വാസം. വിശിഷ്ടമായ ഈ ദിവസം നമുക്ക് ജപിക്കാൻ അത്ഭുതശക്തിയുള്ള ഒരു സുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ചു തരുകയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി . അത്ഭുത ഫലസിദ്ധി നൽകുന്ന ഈ മന്ത്രം നിത്യജപത്തിനും ഉത്തമമാണെന്ന് തിരുമേനി വെളിപ്പെടുത്തുന്നു. ഈ മന്ത്രം ജപിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളും എത്ര തവണ ജപിക്കണം, എത്ര ദിവസം ജപിക്കണം തുടങ്ങിയ കാര്യങ്ങളും ഈ ദിവസം ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അന്ന് ജപിക്കേണ്ട മറ്റ് മന്ത്രങ്ങളും ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടുകളും ആചാര്യൻ വീഡിയോയിൽ വിശദമാക്കുന്നു. ഇത് കേട്ട് പ്രയോജനപ്പെടുത്തുക.

പെട്ടെന്ന് ഫലം കിട്ടാൻ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് ഏകാഗ്രതയോടെ മുരുക ഭഗവാന്റെ രൂപം മനസിൽ ഉറപ്പിച്ച് ജപിക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് :

Story Summary: Importance of Sree Muruka Pooja on Thipooyam,

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?