Wednesday, December 10, 2025
Wednesday, December 10, 2025
Home » പരീക്ഷയിലും ഇന്റർവ്യൂവിലുംമിന്നിത്തിളങ്ങാൻ ലഘു മന്ത്രങ്ങൾ

പരീക്ഷയിലും ഇന്റർവ്യൂവിലും
മിന്നിത്തിളങ്ങാൻ ലഘു മന്ത്രങ്ങൾ

by NeramAdmin
0 comments

എല്ലാ പരീക്ഷകളും എല്ലാ ഇന്റര്‍വ്യൂകളും മിക്കവർക്കും ഒരു പേടിസ്വപ്നമാണ്. പരീക്ഷയ്ക്ക് നമ്മൾ പഠിച്ച കാര്യങ്ങൾ തന്നെ ചോദിക്കുമോ, അവതാളത്തിലാക്കുന്ന, കുഴപ്പിക്കുന്ന എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടാകുമോ, പരീക്ഷാ സമയത്ത് പഠിച്ച കാര്യങ്ങൾ മറന്ന് പോകുമോ തുടങ്ങി പലതരം ഉൾഭയങ്ങൾ ഒരോരുത്തരും നേരിടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരീക്ഷകളും അഭിമുഖങ്ങളും ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കുന്ന ചില മന്ത്രങ്ങളും സ്‌തോത്രങ്ങളുമുണ്ട്. അംബികാ മന്ത്രം, നീലസരസ്വതി സ്‌തോത്രം, രണ്ടു സരസ്വതി മന്ത്രങ്ങൾ, വിശേഷമായ ഗണപതി മന്ത്രം എന്നിവ അവയിൽ ചിലതാണ്.

ഇവ പതിവായി ജപിച്ച് ഹൃദിസ്ഥമാക്കിയാൽ ചോദ്യപേപ്പര്‍ കാണുമ്പോള്‍ തന്നെ നമ്മുടെ ആത്മവിശ്വാസം കൂടും. ഇന്റര്‍വ്യൂവിന് പോകുമ്പോഴും അതിന്റേതായ ഫലം കിട്ടും. ഈ മന്ത്രങ്ങൾ നിരന്തരം ചൊല്ലിയാൽ പ്രജ്ഞയും ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിക്കും. പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിക്കാനും പറ്റും. സ്വന്തം അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ പരീക്ഷയിലും ഇന്റർവ്യൂവിലും തിളങ്ങാൻ സഹായിക്കുന്ന ഈ ലഘു മന്ത്രങ്ങളും സ്‌തോത്രങ്ങളും എം നന്ദകുമാർ റിട്ട. ഐ എ എസ് പറഞ്ഞുതരുന്ന വീഡിയോ കാണുക. കൃത്യമായ പ്രവചനങ്ങളിലൂടെയും ആത്മീയ ദർശനങ്ങളിലുള്ള പാണ്ഡിത്യത്തിലൂടെയും ആദരിക്കപ്പെടുന്ന എം നന്ദകുമാർ മികച്ച പ്രസംഗകനും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അവഗാഹവുമുള്ള പുണ്യാത്മാവാണ്. ഈശ്വര വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തജനങ്ങളിൽ എത്തിക്കുക.
വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: https://youtu.be/fQ_NhGVigSY

Attachments area
Preview YouTube video പരീക്ഷയിലും ഇന്റർവ്യൂവിലും തിളങ്ങാൻ മന്ത്രങ്ങൾ | Mantras for success in exams | AstroG |M Nandakumar

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?