മംഗള ഗൗരി
മകയിരം, ചിത്തിര, അവിട്ടം നക്ഷത്ര ജാതരും ഒരു ജാതകത്തില്‍ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കണം. രാഹു ദശയില്‍ ചൊവ്വയുടെ അവസാനമായ അപഹാരകാലം അഥവാ ദശാസന്ധിക്കാലം ഉള്ളവര്‍ ഏതെങ്കിലും ഒരു സുബ്രഹ്മണ്യ മന്ത്രം ജപിക്കുന്നത് അതീവ ഗുണപ്രദമാണ്. സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനും അവരുടെ എല്ലാവിധ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം.
ഏത് മന്ത്രവും സ്തുതിയും ജപിക്കുമ്പോൾ ശുഭാപ്തി വിശ്വാസവും ശുഭചിന്തകളും പ്രധാനമാണ്. ഭക്തരുടെ ഉള്ളിൽ ശുഭപ്രതീക്ഷകൾ ഉറച്ചെങ്കിൽ മാത്രമേ എന്ത് പ്രാർത്ഥനയും ഫലിക്കുകയുള്ളു. മനസ്സിൽ ആശങ്കകളും സംശയങ്ങളും വിപരീത ചിന്തകളും വച്ചു കൊണ്ട് പ്രാർത്ഥിച്ചാൽ ഒന്നും ശരിയാകില്ല. നമ്മുടെ ഉള്ളിലെ ഭാവമാണ് എപ്പോഴും സത്യമായി ഭവിക്കുന്ന ഈശ്വരൻ എന്ന് അറിഞ്ഞിരിക്കണം.
സുബ്രഹ്മണ്യ മന്ത്രങ്ങളും മറ്റ് ജപങ്ങളും ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വാ കാലഹോരയില്‍ ഭക്തിയോടെ ജപിച്ചു തുടങ്ങണം. സുബ്രഹ്മണ്യമന്ത്രങ്ങൾ പൊതുവേ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. അങ്ങനെ സുബ്രഹ്മണ്യ രായം എന്ന് 21,000 സംഖ്യ പൂര്‍ത്തിയാകുന്നോ അന്നു മുതല്‍ സുബ്രഹ്മണ്യ ഭഗവാന്‍റെ അനുഗ്രഹം ലഭിച്ചു തുടങ്ങും.
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
സുബ്രഹ്മണ്യ രായം
ഓം ശരവണ ഭവ:
സുബ്രഹ്മണ്യ ഗായത്രി
1
ഓം തത്പുരുഷായ വിദ്മഹേ
മഹാ സേനായ ധീമഹി
തന്ന: സ്കന്ദ പ്രചോദയാത്
ALSO READ
2
ഓം സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്ന: സ്കന്ദ: പ്രചോദയാത്
ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം.
Story Summary: Significance of Subramaniaya Gayathri and other Subramaniaya Mantras