Wednesday, December 10, 2025
Wednesday, December 10, 2025
Home » കടം, ദാരിദ്ര്യം, ശാപദോഷം, രോഗക്ലേശംഎന്നിവ മാറുന്നതിന് സർപ്പപ്രീതി നേടാം

കടം, ദാരിദ്ര്യം, ശാപദോഷം, രോഗക്ലേശംഎന്നിവ മാറുന്നതിന് സർപ്പപ്രീതി നേടാം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഒരേയൊരു ഈശ്വര ചൈതന്യമാണ് നാഗദേവതകൾ. അനാദികാലം മുതൽ ഇവിടെ നാഗദേവതകളെ ആരാധിച്ചു വരുന്നു. നാഗാരാധനയിൽ അനിവാര്യമായി നിഷ്കർഷിക്കുന്നത് വൃത്തിയും ശുദ്ധിയുമാണ്. തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് നാഗപൂജ ചെയ്താൽ പൂർണ്ണ ഫലം ലഭിക്കും എന്നാണ് വിശ്വാസം. ശാപദോഷം, സന്താനദോഷം, മാറാവ്യാധികൾ എന്നിവ നാഗരാധനായിലൂടെ മാറുന്നു. എല്ലാ മാസവും ആയില്യം നാളാണ് നാഗപൂജയ്ക്കു പ്രധാനം. ഈ ദിവസം ആയില്യപൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്താൻ ശ്രേഷ്ഠമാണ്.

നാഗശാപം കുടുംബം തന്നെ നശിപ്പിക്കും എന്നാണ് വിശ്വാസം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും സമൃദ്ധിയുമുണ്ടായാലും നാഗശാപം ഒരാളെ ബാധിച്ചാൽ സർവനാശം തന്നെ സംഭവിക്കാം. നാഗപ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും മഞ്ഞൾ അഭിഷേകം, നൂറും പാലും എന്നിവ നടത്തുന്നതും ഇതിന് ഉത്തമമായ നാഗദോഷ പരിഹാരമാണ്.

ആയില്യ വ്രതം എടുക്കുന്നവർ തലേന്ന് മുതൽ വ്രതം തുടങ്ങണം. മൽസ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് കഴിയണം. ആയില്യം നാളിൽ പൂർണ്ണമായ ഉപവാസത്തിന് സാധ്യമല്ലെങ്കിൽ ലഘുവായി ഭക്ഷണം കഴിക്കാം. ആയില്യം കഴിഞ്ഞ് പിറ്റേ ദിവസം ശിവക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന തീർത്ഥം കുടിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. വ്രതം ദിവസങ്ങളിൽ ഓം നമഃ ശിവായ മന്ത്രം കുറഞ്ഞത് 336 പ്രാവശ്യം ജപിക്കണം. നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ദർശനം നടത്തി പ്രാർത്ഥിക്കണം. നാഗപ്രതിഷ്ഠയ്ക്കു ചുറ്റും അഞ്ചു തവണ പ്രദക്ഷിണം ചെയ്യുക. രാവിലെ സൂര്യോദയത്തിനു ശേഷവും വൈകിട്ട് അസ്തയത്തിന് മുൻപുമാണ് പ്രദക്ഷിണം വേണ്ടത്. കടം, ദാരിദ്ര്യദുഃഖം, ശാപദോഷ ദുരിതങ്ങൾ, ആരോഗ്യ ദുരിതങ്ങൾ എന്നിവ മാറുന്നതിനും വിദ്യാവിജയത്തിനും വിവാഹതടസം നീങ്ങുന്നതിനും ഉത്തമമായ അത്ഭുത ഫലസിദ്ധിയുള്ള
ചില നാഗമന്ത്രങ്ങൾ :

കടവും ദാരിദ്ര്യദുഃഖവും മാറാൻ
കടം, ദാരിദ്ര്യദുഃഖം, സാമ്പത്തിക സ്ഥിരതയില്ലായ്മ എന്നിവ കാരണം വിഷമിക്കുന്നവർക്ക് അതിൽ നിന്ന് മുക്തി നേടാൻ ഇനി പറയുന്ന മന്ത്രം 24 പ്രാവശ്യം വീതം രണ്ടുനേരം 18 ദിവസം ജപിക്കുക:

നാഗരാജായ നാഗായ മുഖ്യായ പതയേ നമഃ

ശാപദോഷം അകറ്റി ഐശ്വര്യം നേടാൻ
ശാപദോഷ ദുരിതങ്ങളാണ് ഐശ്വര്യത്തിന് തടസ്സം സൃഷ്ടിക്കുന്നത്. ഇത് മാറുന്നതിന് താഴെ പറയുന്ന മന്ത്രം 36 തവണ വീതം 24 ദിവസം തുടർച്ചയായി ജപിക്കുക. എല്ലാത്തരം ശാപദോഷങ്ങളും നീക്കാൻ ഉത്തമാണ്:

ALSO READ

ഓം ഹ്രീം നാഗരാജായ നമഃ

ആരോഗ്യ ക്ലേശങ്ങൾ മാറാൻ
ആരോഗ്യ സംബന്ധമായ ദുരിതങ്ങളും ക്ലേശങ്ങളും മാറുന്നതിന് താഴെ നൽകിയിട്ടുള്ള മന്ത്രം 36 തവണ വീതം 18 ദിവസം തുടർച്ചയായി ജപിക്കുക

ഓം ഹ്രീം സർപ്പ രാജേശ്വരായ രാജായ
ഹ്രീം നമഃ ശിവായ ഹ്രീം

വിദ്യാവിജയത്തിന് ഓർമ്മശക്തിക്കും ബുദ്ധി ശക്തി , ഓർമ്മ ശക്തി, വിദ്യാഭ്യാസത്തിൽ വിജയം എന്നിവ കരസ്ഥമാക്കാൻ ഇവിടെ പറയുന്ന മന്ത്രം 18 തവണ വീതം 21 ദിവസം തുടർച്ചയായി ജപിക്കുക:

ഓം നാഗ നാഗ മഹാനാഗ നാഗരൂപ പ്രജാപതേ
വിദ്യാം മേ ദേഹി ദേഹി സുരേശ്വരായേ തേ നമഃ

മംഗല്യ ഭാഗ്യത്തിന്
വിവാഹതടസം മാറാനും ഇഷ്ട വിവാഹം നടക്കാനും നാഗപ്രീതി ഉത്തമമാണ്. ആയില്യം തുടങ്ങി 21 ദിവസം തുടർച്ചയായി താഴെ പറയുന്ന മന്ത്രം ജപിക്കുക:

ഓം നാഗാായ നാഗരൂപായ ശാന്താ രൂപാദി മോഹിനേ
കാമിനേ ചൈവരൂപായ നാഗാനന്ദായ തേ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Serpent Worshipping for removing debt, proverty, curse and disease. Benefits of some powerful Naga Mantras


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?