Wednesday, December 10, 2025
Wednesday, December 10, 2025
Home » ശുക്രൻ ചിങ്ങം രാശിയിൽ; ഒരോകൂറുകാരെയും എങ്ങനെ ബാധിക്കും

ശുക്രൻ ചിങ്ങം രാശിയിൽ; ഒരോകൂറുകാരെയും എങ്ങനെ ബാധിക്കും

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
അസുരഗുരുവും ലൗകിക സുഖങ്ങളുടെ കാരകനുമായ ശുക്രൻ 2023 ജൂലൈ 7 ന് വെളുപ്പിന് 3:57 മുതൽ ആഗസ്റ്റ് 7 വരെ സൂര്യ ക്ഷേത്രമായ ചിങ്ങം രാശിയിലായിരിക്കും. 16 ദിവസത്തിന് ശേഷം ജൂലൈ 23 ന് വക്രഗതി തുടങ്ങും. അങ്ങനെ ആഗസ്റ്റ് 7 ന് ചിങ്ങത്തിൽ നിന്നും വക്രത്തിൽ കർക്കടകത്തിലാകും. സെപ്തംബർ 4 ന് വീണ്ടും നേർ ഗതിയിലാകുന്ന ശുക്രൻ ഒക്ടോബർ 2 ന് ചിങ്ങത്തിൽ പ്രവേശിക്കും. ഈ മാറ്റങ്ങൾ ഓരോ കൂറിലുള്ളവരെയും എങ്ങനെയെല്ലാം സ്വാധീനിക്കും എന്ന് നോക്കാം:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
ദാമ്പത്യ ജീവിതം സന്തോഷ പൂർണ്ണമാകും. എല്ലാ കാര്യങ്ങളിലും ജീവിത പങ്കാളിയുടെ നിരുപാധികമായ പിൻതുണ ലഭിക്കും. കുടുംബ സുഖം സാമ്പത്തിക നേട്ടം എന്നിവ കൈവരിക്കും. അവിവാഹിതർക്ക് മംഗല്യഭാഗ്യം ലഭിക്കും. കർമ്മ രംഗത്ത് കഠിനാദ്ധ്വാനം ഫലവത്താകും. അംഗീകാരങ്ങൾ തേടി വരും. ബിസിനസ്സിൽ കൂടുതൽ ലാഭം, ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാം. പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. കരുത്ത് തെളിയിക്കാനാകും.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
വ്യക്തിത്വത്തിലെ നല്ല വശങ്ങളായ ക്ഷമ, സ്നേഹം,
സത്യസന്ധത, കരുതൽ ഇവ ശക്തമാകും. ഗൃഹത്തിൽ സന്തോഷം നിലനിൽക്കും. ജീവിത സൗകര്യങ്ങൾ വിപുലമാക്കും. മാതാവിന്റെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ജീവിത പങ്കാളിയുമായുളള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. വായ്പയെടുക്കേണ്ട സാഹചര്യം വരാം. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും. ജോലിയിൽ ഉയർച്ച താഴ്ച്ച പ്രതീക്ഷിക്കാം. മത്സരത്തിൽ വിജയം വരിക്കും.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കർമ്മരംഗത്തും വ്യക്തിജീവിതത്തിലും പുതിയ വഴി കണ്ടെത്തി വിരസത അകറ്റാൻ ശ്രമിച്ചില്ലെങ്കിൽ പ്രണയ ബന്ധത്തിലും ദാമ്പത്യത്തിലും ശോഭ നഷ്ടമാകും. ഇളയ സഹോദരങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. കുറുക്കുവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിക്കരുത്. തൊഴിൽരംഗത്ത് വൈദഗ്ധ്യം നേടാൻ കഴിയും. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. നിക്ഷേപം ഒഴിവാക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിരത ലഭിക്കും. ബന്ധങ്ങൾ ശക്തമാകും. മാതാവിനെ നന്നായി പരിചരിക്കും. ആത്മവിശ്വാസം പ്രകടിപ്പിക്കും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കും. സ്ഥലം മാറ്റം ലഭിക്കും. ആശങ്കകൾക്ക് പരിഹാര കാണാനാകും. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വിഷമിക്കും. ഗൃഹത്തിൽ മംഗള കർമ്മം നടക്കും. സന്തോഷം ലഭിക്കും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾക്കായി ശ്രമം നടത്തും. സർഗ്ഗശേഷി പ്രകീർത്തിക്കപ്പെടും. വരുമാനത്തിൽ നല്ല വർദ്ധനവ് ലഭിക്കും. അംഗീകാരം തേടി വരും. കഴിവും ആത്മവിശ്വാസവും ധൈര്യവും വീണ്ടെടുക്കാനാകും. സഹപ്രവർത്തകരുടെ അംഗീകാരത്തിന് അർഹരാകും. വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ജീവിത പങ്കാളിക്ക് പ്രത്യേക കരുതൽ നൽകാൻ ശ്രദ്ധിക്കണം.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
വിദേശ ബന്ധങ്ങൾ വഴി കർമ്മ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിദൂരയാത്ര വേണ്ടിവരും. ചെലവ് വർദ്ധിക്കും. വ്യക്തി ബന്ധങ്ങൾ ഗുണം ചെയ്യും. എന്നാൽ എല്ലാക്കാര്യങ്ങൾക്കും നിയന്ത്രണം വേണം. അമിതമായി പൂർണ്ണത തേടുന്നത് തടസ്സങ്ങൾക്ക് കാരണമാകും. കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. ആത്മീയ ആവശ്യങ്ങൾക്ക് പണചെലവ് വർദ്ധിക്കും.

ALSO READ

തുലാക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
സാമൂഹ്യരംഗത്ത് പേരും പ്രശസ്തിയും സമ്പാദിക്കും. ബന്ധങ്ങൾ കരുത്താർജ്ജിക്കും. കർമ്മ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. എല്ലാ രീതിയിലും അനുഗ്രഹങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരുടെ അനുമോദനം അംഗീകാരം തുടങ്ങിയവ കൈവരിക്കും. ഭൗതികമായ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാകും. ബിസിനസ്സിലും ജോലിയും നേട്ടങ്ങൾ കൈവരിക്കും

വൃശ്ചികക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ജോലിയിൽ നേട്ടം കൈവരിക്കാൻ കഴിയുമെങ്കിലും സഹപ്രവർത്തകരിൽ ചിലരുടെ ശക്തമായ എതിർപ്പ് നേരിടേണ്ടി വരും. വീട്ടിൽ പരസ്പര ധാരണ ഉണ്ടാകും. സഹായ മന:സ്ഥിതി പ്രദർശിപ്പിക്കും. സാമ്പത്തികമായ കാര്യങ്ങളിൽ മികച്ച ശ്രദ്ധ വേണം. ജോലി സ്ഥലത്തെ വിവാദങ്ങളിലും തർക്കങ്ങളിലും പങ്കു ചേരരുത്. ക്ഷമ പരീശീലിക്കാൻ ശ്രദ്ധിക്കണം. എല്ലാവരെയും ഒരു പോലെ കാണാൻ ശ്രമിക്കരുത്. കലഹങ്ങൾ ഒഴിവാക്കാനാകും.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )

എല്ലാ സംരംഭങ്ങളിലും പുരോഗതി കൈവരിക്കാൻ കഴിയും. വ്യക്തിബന്ധങ്ങളും ദൂര യാത്രകളും തൊഴിൽ രംഗത്തെ പുരോഗതിക്ക് തുണയാകും. അനാവശ്യ ധിറുതിയും വെപ്രാളവും തിരിച്ചടികൾക്ക് കാരണമാകും. പിതാവുമായി തെറ്റിദ്ധാരണയ്ക്ക് സാധ്യത കൂടുതലാണ്.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2, )
വ്യക്തിബന്ധങ്ങളിലെ അസ്ഥിരതയും പഴിചാരലുകളും മാനസിക സമ്മർദ്ദം സൃഷ്ടിക്കും. അവിചാരിതമായ ചില തടസ്സങ്ങൾ ബിസിനസിലും വ്യക്തിപരമായും പ്രശ്നം സൃഷ്ടിക്കും. എന്നാൽ കഠിനാദ്ധ്വാനത്തിന് മികച്ച ഫലം കിട്ടും. വിവാഹാലോചനയിൽ തീരുമാനം നീണ്ടു പോകും. എന്ത് കാര്യം ചെയ്യുന്നതിന് മുൻപും രണ്ടു തവണ ആലോചിക്കണം. അല്ലാതെ വാഗ്ദാനങ്ങൾ നൽകരുത്. പുതിയ പല കാര്യങ്ങളും പഠിക്കാനാകുന്ന സമയമാണ്.

കുംഭക്കൂറ്
( അവിട്ടം 3, 4 , ചതയം, പൂരുരുട്ടാതി 1, 2, 3 )
ദാമ്പത്യ ജീവിതം സന്തോഷകരമാകും. സ്നേഹ ബന്ധം ശക്തമാകും. വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. ഔദ്യോഗിക കാര്യങ്ങൾക്കായി നടത്തുന്ന വിദേശ യാത്ര വ്യക്തിപരമായും നേട്ടമാകും. ജോലിയിൽ കഠിനാധ്വാനം വേണ്ടി വരും. വരുമാനത്തിൽ മികച്ച വർദ്ധന ഉണ്ടാകും. ആരുമായും ഒരു കാര്യത്തിലും തർക്കിക്കാൻ പോകരുത്. ജോലി സംബന്ധമായി സന്തോഷ വാർത്ത കേൾക്കും . ബിസിനസിൽ അപ്രതീക്ഷിതമായി നേട്ടങ്ങൾ ഉണ്ടാകും.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ജോലി സംബന്ധമായ നേട്ടങ്ങളിൽ അഹങ്കരിക്കരുത്. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കണം. ജീവിത പങ്കാളിയുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാനാകും. എന്നാൽ സ്വജനങ്ങളുമായുള്ള ബന്ധം വഷളാകാതിരിക്കാൻ സൂക്ഷ്മത പാലിക്കണം. ചില പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. ക്ഷമ, ജാഗ്രത പുലർത്തണം. തർക്കങ്ങൾ പരിഹരിക്കാൻ
ശ്രമിക്കണം. കടുംപിടുത്തം ഉപേക്ഷിക്കാൻ നോക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 8921709017

Summary : Impact of Venus Transit in Leo

Copyright 2023 riyoceline.com/projects/Neram/. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?