Wednesday, December 10, 2025
Wednesday, December 10, 2025
Home » അപൂർവമായ പത്മിനി ഏകാദശി ശനിയാഴ്ച ;ദാമ്പത്യ ക്ലേശങ്ങളും വിവാഹ തടസ്സവും മാറ്റാം

അപൂർവമായ പത്മിനി ഏകാദശി ശനിയാഴ്ച ;ദാമ്പത്യ ക്ലേശങ്ങളും വിവാഹ തടസ്സവും മാറ്റാം

by NeramAdmin
0 comments

മംഗള ഗൗരി
മൂന്ന് വർഷത്തിലൊരിക്കൽ അധിമാസത്തോട് ചേർന്നു വരുന്ന രണ്ട് ഏകാദശികളിൽ ഒന്നായ പത്മിനി ഏകാദശി 2023 ജൂലൈ 29 ശനിയാഴ്ചയാണ്.

എല്ലാ വർഷവും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഒരോന്ന് എന്ന ക്രമത്തിൽ എല്ലാ മാസവും രണ്ട് ഏകാദശിയുണ്ട്. എന്നാൽ ഏതാണ്ട് മൂന്ന് വർഷത്തിൽ ഒരിക്കൽ അധിമാസ ഏകാദശികൾ വരും. ഇതിൽ ഇക്കുറി ആഷാഢമാസം കഴിഞ്ഞ് ചാന്ദ്രമാസമായ പുരുഷോത്തമ മാസത്തിൽ വരുന്ന ശുക്ലപക്ഷ അധിമാസ ഏകാദശിയാണ് പത്മിനി ഏകാദശി. പുരുഷോത്തമ മാസത്തെ മലമാസം എന്നും ഈ ഏകാദശിയെ കമല ഏകാദശി എന്നും പറയാറുണ്ട്. ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയാണ് ഏകാദശി ആചരണം. ഒരോ ചാന്ദ്രമാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി 30 ദിവസം വരും. അങ്ങനെ വരുമ്പോൾ വർഷം 360 ദിവസമാണ് ചന്ദ്രവർഷം. ഋതുക്കളുമായി പൊരുത്തം ഉണ്ടാക്കാൻ ഇടയ്ക്ക് ഒരോ അധിമാസവും പക്ഷങ്ങളുമുണ്ട്. ഇതിൽ അധിമാസ ശുക്ലപക്ഷത്തിൽ വരുന്നതാണ് പത്മിനി ഏകാദശി. അധിമാസത്തിലെ കറുത്ത പക്ഷ ഏകാദശിയെ പരമ ഏകാദശി എന്നും പറയുന്നു. ഏറെ പുണ്യപ്രദമായ ഏകാദശികളാണ് അധിമാസ ഏകാദശികൾ.

പത്മിനി ഏകാദശി ദിനം വിഷ്ണുലക്ഷ്മീ പ്രീതിക്ക് പുറമെ രാധാകൃഷ്ണന്മാരെയും ഉമാമഹേശ്വന്മാരെയും കൂടി പ്രീതിപ്പെടുത്താൻ ശ്രേഷ്ഠമായി കരുതുന്നു. അതിനാൽ
ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കുന്നതിനും ദാമ്പത്യ ക്ഷേമത്തിനും ഐശ്വര്യത്തിനും കുടുംബ പ്രശ്നങ്ങൾ തീർക്കുന്നതിനും വിവാഹതടസം മാറുന്നതിനും പ്രണയം സഫലമാകുന്നതിനും പത്മിനി ഏകാദശിവ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ് അതിന് കഴിയാത്തവർ ക്ഷേത്രദർശനം , മന്ത്ര ജപം , വഴിപാടുകൾ തുടങ്ങിയവ നടത്തുന്നത് ഉത്തമം. എല്ലാവിധത്തിലുമുള്ള ലൗകിക മോഹങ്ങൾ സഫലമാക്കാനും സകലപാപങ്ങളിൽ നിന്നും മുക്തി നേടാനും പത്മിനിഏകാദശി അനുഷ്ഠാനം വഴി സാധിക്കുമെന്നും ആചാര്യ വിധിയുണ്ട്. ഇഹലോകത്ത് സുഖവും പരലോകത്ത് മോക്ഷവുമാണ് ഏകാദശി വ്രതം നൽകുന്ന പരമായ ഫലം.

ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശി വ്രതം നോൽക്കേണ്ടത്. തലേന്ന് ദശമി ദിവസം ഒരിക്കലൂണ്, ഏകാദശിദിനം പൂർണ്ണ ഉപവാസം. അതിന് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ കഴിക്കാം. അല്ലെങ്കിൽ അരിയാഹാരം ഒഴിച്ച് മറ്റ് ധാന്യാഹാരങ്ങൾ കഴിക്കാം. കുളിക്കുന്നതിന് എണ്ണ തേയ്ക്കരുത്. പകലുറങ്ങരുത്. രാവിലെ കുളിച്ചിട്ട് വിഷ്ണുവിനെ ധ്യാനിക്കണം. സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി മൂലമന്ത്രം, ദ്വാദശാക്ഷരി മന്ത്രം, വിഷ്ണുഗായത്രി, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിക്കണം. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അര്‍ച്ചന ചെയ്യുക. തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും നല്ലത്. പിറ്റേന്ന് ദ്വാദശി നാൾ ഹരിവാസര സമയ ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം. ( ജൂലൈ 29 ശനിയാഴ്ച രാവിലെ 7:26 മുതൽ വൈകിട്ട് 6:23 വരെ ആണ് ഹരിവാസര വേള. ജൂലൈ 30 ന് രാവിലെ 8:30 ന് മുൻപ് പാരാണ വിടാം.)

ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറും കൂടിയ 30 നാഴിക അതായത് 12 മണിക്കൂർ സമയത്തെ ഹരിവരാസരം എന്നാണ് പറയുക. ഏകാദശി വ്രത കാലത്തിലെ പ്രധാന ഭാഗമാണ് ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്ന് വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്നത് അത്യുത്തമം.

അഷ്ടാക്ഷര മന്ത്രം
ഓം നമോ നാരായണായ

ALSO READ

ദ്വാദശാക്ഷരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണു ഗായത്രി
നാരായണായ വിദ്മഹേ
വസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

പ്രാർത്ഥനാ ശ്ലോകം
ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ

വിഷ്ണു അഷ്ടോത്തരം


Story Summary : Significance, Rituals and Benefits of Padmini Ekadashi, Sukla Paksha of Purushottama Adhimasa occuring in every three years

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?