Wednesday, December 10, 2025
Wednesday, December 10, 2025
Home » ക്ഷേത്ര ദർശനം, വഴിപാട്, പ്രദക്ഷിണം: ചെയ്യാൻ പാടില്ലാത്തത്

ക്ഷേത്ര ദർശനം, വഴിപാട്, പ്രദക്ഷിണം: ചെയ്യാൻ പാടില്ലാത്തത്

by NeramAdmin
0 comments

1
നവഗ്രഹങ്ങളെ ഇടത്തുനിന്ന് വലത്തോട്ട് പ്രദക്ഷിണം വയ്ക്കരുത്. വലത്തുനിന്ന് ഇടത്തോട്ടാണ് വയ്‌ക്കേണ്ടത്.
2
ദേവീദേവന്മാരെ പുറത്തെഴുന്നള്ളിക്കുമ്പോൾ മുന്നിൽ ചാടിവീണ് സാഷ്ടാംഗം നമസ്‌കരിക്കരുത്. കൂപ്പുകൈയോടെ ദർശിക്കുന്നതാണ് ഉത്തമം.
3
കാച്ചിയ പാൽ അഭിഷേകത്തിന് നൽകരുത്.
4
പുഴുക്കലരി നിവേദ്യത്തിന് നൽകരുത്.
5
വീട്ടിലായാലും ക്ഷേത്രത്തിലായാലും തെക്കുനോക്കി ദീപം കത്തിക്കരുത്.
6
മാല കോർത്ത പൂവ് വേർപെടുത്തി വീണ്ടും പൂജയ്ക്ക് ഉപയോഗിക്കരുത്.
7
ചൂണ്ടുവിരൽ കൊണ്ട് ചന്ദനം തൊടരുത്. ശിലകൾക്കോ പടങ്ങൾക്കോ ആണെങ്കിലും ചന്ദനവും കുങ്കുമവും ചാർത്താൻ വലതുകൈയിലെ മോതിരവിരലാണ് ഉത്തമം.
8
പൂട്ട്, താക്കോൽ, കത്തി എന്നിവ ഒരാൾ മറ്റൊരാൾക്ക് കൈ മാറുമ്പോൾ മേശമേലോ നിലത്തോ വച്ചുകൊടുത്ത് എടുക്കുവാൻ പറയണം.
9
രുദ്രാക്ഷം, സ്ഫടികം, തുളസി എന്നീ മാലകൾ ധരിച്ച് പുലയുള്ള വീടുകളിലോ അതായത് മരണം, ജനനം നടന്ന വീടുകളിലോ ശൗചാലയത്തിലോ പോകരുത്.
10
പൂജിക്കുമ്പോൾ പൂക്കൾ വച്ചിട്ടുള്ള താമ്പാളം മടിയിൽ വച്ച് അർച്ചന ചെയ്യരുത്. ഇടതുകൈയിൽ പൂക്കൾ വച്ച് അതിൽ നിന്ന് വലതുകൈകൊണ്ട് ഓരോന്നായി എടുത്ത് പൂജിക്കുന്നതും ഉത്തമമല്ല. പൂക്കൾ താമ്പാളത്തിലും വലതുകൈ അരികിലും വച്ചാൽ മതി.
11
മരിച്ചവരുടെ പടങ്ങൾ പൂജാമുറിയിൽ തൂക്കിയിട്ട് ഈശ്വര ചിത്രങ്ങൾക്ക് തൊട്ടരികിൽ സ്ഥാനം നൽകരുത്.
12
ശ്രീകോവിലിനും കൊടിമരത്തിനും ഇടയിലുള്ള സ്ഥലത്ത് സാഷ്ടാംഗം നമസ്‌കരിക്കരുത്.
13
വിഷ്ണുക്ഷേത്രങ്ങളിൽ ഭഗവാനെ ആദ്യം വണങ്ങരുത്.
14
ശിവക്ഷേത്രദർശനത്തിന് പോകുമ്പോൾ ദേവനെ തൊഴും മുമ്പ് ദേവിയെ തൊഴരുത്.
15
അഭിഷേകം ചെയ്ത പാലും ചന്ദനനീരും ഒന്നിച്ചു സേവിക്കരുത്.
16
ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.
17
പുല, വാലായ്മ, അശുദ്ധി ഉള്ളപ്പോൾ ക്ഷേത്രദർശനം നടത്തരുത്. അതായത് ഉറ്റവരുടെ മരണം നടന്ന് 16 വരെയും വീട്ടിൽ ജനനം നടന്ന് 11 വരെയും അശുദ്ധി
തുടങ്ങി 7 ദിവസം വരെയും , ഗർഭിണികൾ ഏഴാം മാസം
തുടങ്ങി കുഞ്ഞിന് ചോറു കൊടുക്കുന്നതു വരെയും ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല.
18
ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം ക്ഷേത്ര ദർശനം
നടത്തരുത്.
19
കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും
ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല.
20
ക്ഷേത്രത്തിലെ ബലിക്കല്ലുകളിൽ തൊടരുത്. അബദ്ധത്തിൽ ബലിക്കല്ലില്‍ തട്ടിയാൽ മൂന്നു തവണ ക്ഷമാപണ മന്ത്രം ജപിക്കണം :
ക്ഷമാപണമന്ത്രം
ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ
21
ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.
22
ഭഗവത് നാമം ജപിച്ചു വേണം ശ്രീകോവിലിന് ചുറ്റും പ്രദക്ഷിണം. പ്രദക്ഷിണം വയ്ക്കുമ്പോൾ ഭക്തരുടെ വലതുവശത്ത് ബലിക്കൽ വരണം . ഗണപതി ഭഗവാന്
മാത്രമാണ് ഒറ്റ പ്രദക്ഷിണം പറഞ്ഞിട്ടുള്ളത്. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവും ഫലം. എല്ലാ ദേവീദേവന്മാർക്കും പൊതുവെ മൂന്നു പ്രദക്ഷിണമാകാം. പ്രദക്ഷിണ സംഖ്യ :
ഗണപതിക്ക് ഒരു പ്രദക്ഷിണം
സൂര്യ ഭഗവാന് രണ്ട് പ്രദക്ഷിണം
മഹാദേവന് മൂന്ന് പ്രദക്ഷിണം
ദേവിക്ക് മൂന്ന്/അഞ്ച്/ഏഴ് പ്രദക്ഷിണം
വൈഷ്ണവ മൂർത്തികൾക്ക് 4 പ്രദക്ഷിണം
ഹനുമാനും നാഗങ്ങൾക്കും മൂന്ന് പ്രദക്ഷിണം
ശാസ്താവിന് അഞ്ച് പ്രദക്ഷിണം
സുബ്രഹ്മണ്യന് ആറു പ്രദക്ഷിണം
അരയാലിന് ഏഴ് പ്രദക്ഷിണം
23
പ്രദക്ഷിണ ശേഷം കൊടിമരച്ചുവട്ടിൽ പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും ചെയ്യണം. സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ല, ഒറ്റയടി പ്രദക്ഷിണമാണ് അഭികാമ്യം.
24
ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം അവിടെ ഉപേക്ഷിച്ച് പോകരുത്. തൊഴുത് പുറത്തിറങ്ങിയ ശേഷം വേണം ചന്ദനം തൊടാം. മറ്റു പ്രസാദങ്ങൾ കഴിക്കാം.

Story Summary: Rules and Rituals for Temple visit

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?