Wednesday, December 10, 2025
Wednesday, December 10, 2025
Home » ഒന്നാം തീയതി ഐശ്വര്യം കൊണ്ടുവരുന്ന 5 നാളുകാർ

ഒന്നാം തീയതി ഐശ്വര്യം കൊണ്ടുവരുന്ന
5 നാളുകാർ

by NeramAdmin
0 comments

തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറി വരുന്നതാണ് വിശ്വാസങ്ങള്‍. പരമ്പരാഗതമായി പകർന്നു കിട്ടുന്നവിശ്വാസങ്ങളുടെ സംരക്ഷകരാണ് നമ്മളില്‍ പലരും. കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും  വിശ്വാസങ്ങളെ കൈവിടാത്തവരാണ് ഭൂരിഭാഗം ആളുകളും.  അനുഭവങ്ങളാകും അവരുടെ വിശ്വാസത്തിന്റെ ശക്തി.    അന്ധവിശ്വാസത്തിലേക്ക് വഴുതിപ്പോകാത്ത വിശ്വാസങ്ങളെ പുണർന്ന് കഴിയുന്നതാണ്
ചിലരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും.പണ്ട് കുടുംബവീടിന്റെ മുൻഭാഗത്ത് പശുത്തൊഴുത്തുണ്ടായിരുന്നു.. രാവിലെ എണീറ്റ ഉടൻ പശുവിന്റെ പിൻഭാഗം കണികണ്ടാൽ അന്ന് ശുഭമാണെന്നായിരുന്നു  തറവാടികളുടെ വിശ്വാസം.അതുപോലുള്ള വിശ്വാസങ്ങളാണ് സന്ധ്യയ്ക്ക് നഖം വെട്ടരുത്, ചൊവ്വാഴ്ച്ച മുടിമുറിക്കരുത്, ത്രിസന്ധ്യയ്ക്ക് ഉമ്മറപ്പടിയില്‍ ഇരിക്കരുത് തുടങ്ങിയവ. ഇതിന്റെ ശാസ്ത്രീയ അടിത്തറയൊന്നും ആർക്കും അറിയില്ല. അത് അന്വേഷിച്ച് ആരും പോകാറുമില്ല. അതു പോലൊരു വിശ്വാസമാണ് ഒന്നാം തീയതി കയറൽ. ചിലർ പണ്ടുകാലത്ത്വീട്ടിലെ തന്നെ ഒരു കുട്ടിയെ മാസാവസാന ദിവസം അടുത്തുള്ള ബന്ധു വീട്ടിൽ രാത്രി കിടത്തുമായിരുന്നു.. കുട്ടി ഒന്നാം തീയതി രാവിലെ വന്ന് സ്വന്തം വീട്ടിൽ  പടി കയറി ഉമ്മറത്ത്ഇരിക്കും. അതോടെ ആ വീട്ടിൽ ആ മാസം ഐശ്വര്യം വന്നു കയറി എന്നാണ് വിശ്വാസം. വീട്ടിൽ എത്ര കുഞ്ഞുങ്ങൾ ഉണ്ടെങ്കിലും ആര് ഇരുന്നാലാണോ കൂടുതൽ ഐശ്വര്യം അവരെയാണ് ഒന്നാം തീയതി കയറ്റി ഇരുത്തുക, അതുപോലെ  ചില നക്ഷത്രക്കാര്‍ ഒന്നാം തീയതി  ആദ്യം വീട്ടില്‍ വന്നുകയറിയാല്‍ നല്ലതാണെന്ന വിശ്വാസവുമുണ്ട്. അത്തരക്കാരെ എല്ലാ മാസവും ഒന്നാം തീയതി വീട്ടിലേക്ക് വിളിക്കുന്നവർ ഇപ്പോഴും ചില സ്ഥലങ്ങളിലുണ്ട്. ആ നക്ഷത്രങ്ങള്‍ ഇവയാണ്: 

1 അശ്വതി: അശ്വതി നക്ഷത്രക്കാര്‍ ഒന്നാം തീയതി കേറുന്നത് ശുഭ കാര്യങ്ങള്‍ക്ക് ഉത്തമമാണ്.അശ്വിനി നാളുകാരുടെ ദേവത അശ്വിനി ദേവതകളാണ്.വീട്ടിലേക്ക്  ഐശ്വര്യം കൊണ്ടു വരാൻ അശ്വതി നക്ഷത്രക്കാർ മതി.

2 കാര്‍ത്തിക: ഐശ്വര്യം കൊണ്ടു വരുന്ന നാളാണ് കാര്‍ത്തിക. ഇവരെ  ഒന്നാം തീയതി വീട്ടിലെക്ക് വിളിച്ചു നോക്കൂ.പഠിക്കുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ അവർ വിദ്യാഭ്യാസത്തിൽ മിന്നിത്തിളങ്ങും.  സമ്പത്ത് സമൃദ്ധിയ്ക്കും കാർത്തിക നാൾ ഉത്തമം

3 രോഹിണി: വീടിന് ഐശ്വര്യം ഉണ്ടാകാനും ശുഭകാര്യങ്ങള്‍ നടത്താനും രോഹിണി നക്ഷത്രക്കാര്‍ ഒന്നാം തീയതി വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് അമ്മൂമ്മമാർ പറയുന്നത്. 

4 തൃക്കേട്ട: സമ്പത്ത് കൊണ്ടു വരുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍.എന്നാല്‍ സമ്പത്ത് കൈയില്‍ നില്‍ക്കില്ല എന്നതും ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.ഇതൊക്കെയാണെങ്കിലും ഈ നക്ഷത്രക്കാർ ഒന്നാം തീയതി വീട്ടിലെക്ക് കയറിയാല്‍ ആ  വീട്ടി ഐശ്വര്യവും സമ്പത്തും  നിറയുമെന്നാണ് പറയുന്നത്

5 മൂലം: വീട്ടിലേക്ക് ഐശ്വര്യവും ശ്രേയസ്സും കൊണ്ടു വരുന്നവരാണ് മൂലം നക്ഷത്രക്കാര്‍.ഇവരില്‍ നിന്നും കൈനീട്ടം വാങ്ങി ആ മാസം തുടങ്ങി നോക്കൂ.ശുഭ കാര്യങ്ങള്‍ നടക്കും. ജീവിതത്തിൽ വച്ചടിവച്ചടി കയറ്റവുമുണ്ടാകും.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?