Wednesday, December 10, 2025
Wednesday, December 10, 2025
Home » എല്ലാ മന്ത്രങ്ങളുടെയും മാതാവ് ഗായത്രി; ജപിക്കുന്നവരെയെല്ലാം എപ്പോഴും രക്ഷിക്കും

എല്ലാ മന്ത്രങ്ങളുടെയും മാതാവ് ഗായത്രി; ജപിക്കുന്നവരെയെല്ലാം എപ്പോഴും രക്ഷിക്കും

by NeramAdmin
0 comments

ജോതിഷി പ്രഭാസീന.സി.പി
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. സുപ്രസിദ്ധമായ ഈ വൈദികമന്ത്രം ഋഗ്വേദം മൂന്നാം മണ്ഡലത്തിൽ ആറാം സൂത്രത്തിൽ പത്താമത്തെ മന്ത്രമാണ്. ഇത് യജുര്‍വേദം, സാമവേദം എന്നീ വേദങ്ങളിലും കാണാം. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രി മന്ത്രം ജപിക്കാതെ ഒരു മന്ത്രജപവും ഫലം തരില്ലെന്നാണ് വിശ്വാസം. എല്ലാശ്രേയസുകള്‍ക്കും കാരണമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ത്ഥനാവിഷയം. ഈ മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനാ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. അതുകൊണ്ടു ഈ മന്ത്രത്തെ ഗായത്രിമന്ത്രം എന്നും വിളിക്കുന്നു.

ഗായന്തം ത്രായതേ ഇതി ഗായത്രി ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം. ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്‍ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

ഓം = പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ = ഭൂമി, ഭുവസ് = അന്തരീക്ഷം, സ്വര്‍ = സ്വര്‍ഗം,
തത് = ആ, സവിതുര്‍ = ചൈതന്യം, വരേണ്യം = ശ്രേഷ്ഠമായ , ഭര്‍ഗസ് = ഊര്‍ജപ്രവാഹം, ദേവസ്യ = ദൈവീകമായ, ധീമഹി = ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന = ബുദ്ധിയെ, പ്രചോദയാത് = പ്രചോദിപ്പിക്കട്ടെ

നിഷ്കാമ്യമായ ഗായത്രി ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നു. 1008 ചുവന്ന പൂക്കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും. അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രി ദേവിക്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.

ALSO READ

ഗണപതി, പാര്‍വതി, സൂര്യന്‍, ശിവന്‍ തുടങ്ങി പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള ഒട്ടു മിക്ക ദേവതകള്‍ക്കും അവരുടേതായ പ്രത്യേകം ഗായത്രി മന്ത്രങ്ങള്‍ ഉണ്ട്. ഈ ഗായതികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക. വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം. 18 മൂർത്തികളുടെ ഗായത്രി കേൾക്കാം:

ജോതിഷി പ്രഭാസീന.സി.പി,
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)

Story Summary: Significance of Gayatri Mantra Recitation

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?