Wednesday, December 10, 2025
Wednesday, December 10, 2025
Home » ഹോളി, പൈങ്കുനി ഉത്രം, ദുഃഖവെള്ളി. ഈ ആഴ്ചയിലെ നക്ഷത്രഫലം

ഹോളി, പൈങ്കുനി ഉത്രം, ദുഃഖവെള്ളി. ഈ ആഴ്ചയിലെ നക്ഷത്രഫലം

by NeramAdmin
0 comments

( മാർച്ച് 24 – 30 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
പൗർണ്ണമി, ഹോളി, പൈങ്കുനി ഉത്രം, ശബരിമല ആറാട്ട്, പെസഹവ്യാഴം, ദുഃഖവെള്ളി എന്നീ വിശേഷങ്ങൾ വരുന്ന ഒരു വാരമാണ് 2024 മാർച്ച് 24 ന് പൂരം നക്ഷത്രത്തിൽ ആരംഭിക്കുന്നത്. പൗർണ്ണമിയോടനുബന്ധിച്ചുള്ള
ക്ഷേത്രാചാരങ്ങളായ പൗർണ്ണമി പൂജ, ഐശ്വര്യപൂജ തുടങ്ങിയവ ഞായറാഴ്ച സന്ധ്യയ്ക്ക് നടക്കും. രാവിലെ പൗർണ്ണമി തിഥിയുള്ള 25 നാണ് ഭാരതത്തിലെ ഏറ്റവും വലിയ ആഘോഷമായ ഹോളിയും ശബരിമല
ആറാട്ടും പൈങ്കുനി ഉത്രവും. ശബരിമല അയ്യപ്പന്റെ ആറാട്ട് ആഘോഷിക്കുന്ന മീനമാസത്തിലെ ഉത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ പുണ്യദിനം കലിയുഗവരദനായ അയ്യപ്പസ്വാമിക്ക് മാത്രമല്ല ശിവനും
പാർവതിക്കും സുബ്രഹ്മണ്യനും മഹാലക്ഷ്മിക്കും പ്രധാനമാണ്. അയ്യപ്പസ്വാമിക്കും മഹാലക്ഷ്മിക്കും ഇത് അവതാരദിനമാണെങ്കിൽ ശിവപാർവതിമാർക്കും പുത്രനും തൃക്കല്യാണദിനമാണ്. സുബ്രഹ്മണ്യന്റെയും ദേവസേനയുടെയും ഉമാമഹേശ്വരന്മാരുടെയും തൃക്കല്യാണം നടന്നത് പെെങ്കുനി ഉത്രം ദിവസമാണത്രേ.
28 നാണ് പെസഹ വ്യാഴം. ക്രിസ്തുദേവന്റെ കുരിശു മരണം അനുസ്മരിക്കുന്ന ദുഃഖവെള്ളി 29 നാണ്. 30 ന്
തൃക്കേട്ട നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ജോലിഭാരം ആരോഗ്യത്തെ ബാധിക്കും. തിരക്കുകൾ ഒഴിവാക്കി കുറച്ച് സമയം വിശ്രമിക്കുക. സാമ്പത്തിക ജീവിതത്തിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രണയപങ്കാളിയെ ​​ബന്ധുക്കൾക്ക് പരിചയപ്പെടുത്തും. ജോലിയിൽ ഉയർച്ചയുണ്ടാകും. ആഡംബരം നിയന്ത്രിക്കേണ്ടതാണ്.
താൽപര്യമില്ലാത്ത കാര്യങ്ങൾക്ക് പങ്കാളിയെ ശല്യം ചെയ്യരുത്. ഓം ശരവണ ഭവഃ നിത്യവും ജപിക്കണം.

ഇടവക്കൂറ്
( കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
കുടുംബാന്തരീക്ഷം തികച്ചും ശാന്തമാകും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യും.
അടുത്ത ബന്ധുക്കളെ സന്ദർശിക്കും. രുചികരമായ ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിക്കും. ഇച്ഛാശക്തി ശക്തമാകും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടം കൈവരിക്കാൻ കഴിയും. പങ്കാളിയെക്കുറിച്ച് മനസ്സിൽ ഒരു സംശയം ഉണ്ടാകും; സംശയം തെറ്റായിരുന്നു എന്ന് പിന്നീട് കണ്ടെത്തും. ഓം നമഃ ശിവായ എന്നും ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
രോഗങ്ങളിൽ നിന്നും മുക്തരാകും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പരിഹരിക്കും. വരുമാനം വർദ്ധിപ്പിക്കാൻ കഴിയും. വീട്ടിലെ എല്ലാമാറ്റങ്ങളുമായും പൊരുത്തപ്പെടും. മുതിർന്ന ആളുകളുമായി ആലോചിച്ച ശേഷം പ്രധാന തീരുമാനങ്ങൾ എടുക്കും. അപകീർത്തിക്ക് സാധ്യതകൾ കാണുന്നുണ്ട്. വിദേശയാത്രയ്ക്ക് യോഗം. ഒരു വലിയ ഉദ്യോഗക്കയറ്റം അല്ലെങ്കിൽ ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹം തീരുമാനിക്കും. ഓം നമോ ഭഗവതേ വാസുദേവായ ദിവസവും 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
പുതിയ സ്രോതസ്സുകളിൽ നിന്നും പണം സമ്പാദിക്കും. ചില ബന്ധുക്കൾക്ക് ധനസഹായം നൽകാൻ കഴിയും. കുടുംബത്തിന്റെ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. പ്രതികൂല സാഹചര്യങ്ങളിൽ സ്നേഹം ആശ്വാസമാകും. മികച്ച ജോലി നേടുന്നതിന് സാധ്യതയുണ്ട്. ചുറ്റുമുള്ള ആളുകൾക്ക് പ്രോത്സാഹനമാകും. ദഹനക്കേട്, സന്ധി വേദന, തലവേദന തുടങ്ങിയവയിൽ നിന്നും മോചനം നേടും. ഓം ഘ്രൂം നമ പാരായ ഗോപ്ത്രേ ജപിക്കണം.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിൽ നിന്ന് മോചനം നേടും. പെട്ടെന്ന് ലഭിക്കുന്ന പണം സൂക്ഷിച്ച്
കൈകാര്യം ചെയ്യണം. നഷ്ടപ്പെട്ട വിലയേറിയ ചില വസ്തുക്കൾ ചിലർക്ക് തിരിച്ച് കിട്ടും. കുടുംബത്തിലെ അന്തരീക്ഷം സന്തോഷകരമാകും. വിവാഹം ഉറപ്പിക്കും. ബിസിനസിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക്
മുതിരരുത്. ചില സഹപ്രവർത്തകർ വഞ്ചിക്കുമെന്ന തോന്നൽ ശക്തമാകും. ഓം നമഃ ശിവായ ജപിക്കണം.

ALSO READ

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ മികച്ച ലാഭം നേടാനാകും.
കുടുംബാംഗങ്ങളോട് പരുഷമായി സംസാരിക്കരുത്. അസുഖകരമായ പ്രവർത്തികൾക്ക് പശ്ചാത്തപിക്കേണ്ടി വരും. ഒരു യാത്രപോകാനുള്ള പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതമാകും. ജോലിയിൽ ധാരാളം ശുഭകരമായ ഫലങ്ങൾ ലഭിക്കും. ചില ശത്രുക്കൾ മിത്രങ്ങളായി മാറും. തർക്കങ്ങൾ പരിഹരിച്ച് ബന്ധങ്ങൾ മെച്ചപ്പെടുത്തും.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
അമിതഭക്ഷണപ്രിയം മാറ്റണം. പതിവായി വ്യായാമം ചെയ്യണം. ചില വലിയ ജീവിതനേട്ടങ്ങൾ സംഭവിക്കും. പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങാൻ ആലോചന നടത്തും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. ഒരു രഹസ്യത്തെക്കുറിച്ച് തുറന്നു പറയുന്നത് പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. പരുഷമായി സംസാരിക്കുന്നത് പ്രിയപ്പെട്ട ഒരു വ്യക്തിയെ വിഷമിപ്പിക്കും. യാത്ര മാറ്റിവയ്ക്കും. ഓം ഭദ്രകാള്യൈ നമഃ ദിവസവും 108 തവണ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നത് മാനസിക പിരിമുറുക്കം നൽകും. ഈശ്വരാനുഗ്രഹവും
ഭാഗ്യവും അനുകൂലമാകും. തന്ത്രപൂർവം ചില കാര്യങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ ശ്രമിക്കും. ആരോഗ്യം
മെച്ചപ്പെടും. ജോലിയിൽ നിന്ന് അവധിയെടുത്ത് യാത്ര പോകും. എതിർലിംഗത്തിലുള്ളവരെ സ്വാധീനിക്കാൻ കഴിയും. വരുമാനം വർദ്ധിപ്പിക്കാൻ പുതിയ മാർഗ്ഗങ്ങൾ ആരായും. വിദ്യാഭ്യാസത്തിൽ മികച്ച പ്രകടനം നടത്തും.
എല്ലാ ദിവസവും ഓം ഗം ഗണപതയേ നമഃ ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിച്ചത്ര ലാഭമുണ്ടാകില്ല. ഒരു ചെറിയ ആരോഗ്യപ്രശ്നം പോലും അവഗണിക്കരുത്.
ബിസിനസ്സിൽ വൻ പുരോഗതി കൈവരിക്കാൻ കഴിയും. വീട്ടിലെ മുതിർന്നവരുമായി തർക്കത്തിനും കലഹത്തിനും
പോകരുത്. ജീവിതപങ്കാളിയുമായി തെറ്റിദ്ധാരണകൾക്ക് സാധ്യതയുണ്ട്. വിവാദവിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂർത്തിയാക്കാൻ കഴിയും. പരീക്ഷയിൽ മികച്ച ഫലം കിട്ടും. ഓം നമോ നാരായണായ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
കൈയിൽ പണമുള്ളിടത്തോളം ചെലവുകൾ കൂടുന്നത് തുടരുമെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം. അധിക ധനം സുരക്ഷിതമായി നിക്ഷേപിക്കണം. അമിതാദ്ധ്വാനം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വിരുന്നിൽ അടുത്ത
സുഹൃത്തുക്കളെ ക്ഷണിക്കാത്തത് വലിയ പരാതിയിൽ കലാശിക്കും. ദാമ്പത്യജീവിതത്തിൽ നല്ല ചില മാറ്റങ്ങൾ സംഭവിക്കും. വിവാഹആലോചയിൽ ആശാവഹമായ പുരോഗതി നേടും. ഓം ഹം ഹനുമതേ നമഃ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ സംരംഭം തുടങ്ങും. വീട്ടിലെ മുതിർന്നവരുമായും ഉറ്റസുഹൃത്തുക്കളുമായും
ആലോചിച്ച് ശരിയായ തീരുമാനമെടുക്കും. ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ കിട്ടും
രോഗങ്ങളിൽ നിന്നും മുക്തി നേടും. സ്നേഹബന്ധം ശക്തമാകും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾക്ക്
പാത്രമാകും. ജീവിതപങ്കാളിയോട് കൂടുതൽ താല്പര്യം തോന്നും. ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കുടുംബാംഗത്തിന്റെ ആരോഗ്യപ്രശ്നം പരിഹരിക്കും. മാനസികസമ്മർദ്ദത്തിൽ നിന്ന് മുക്തിനേടും. ഈ ആഴ്ച
സാമ്പത്തികമായി ശുഭകരമായിരിക്കും. തീരുമാനങ്ങൾ കുടുംബാംഗങ്ങളിൽ അടിച്ചേൽപ്പിക്കുന്ന രീതി നല്ലതല്ല.
ചില കുടുംബപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചെറിയ കാര്യത്തിനുപോലും പങ്കാളിയെ പരിഹസിക്കുന്ന രീതി ഒഴിവാക്കണം. ചിലർക്ക് സ്ഥലം / സ്ഥാന മാറ്റം ലഭിക്കും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559

Copyright 2024 riyoceline.com/projects/Neram/. All rights reserved


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?