Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാരിദ്ര്യം മാറി സമ്പത്തും ഐശ്വര്യവും നേടാൻ ഇത് 41 ദിനം ജപിക്കൂ

ദാരിദ്ര്യം മാറി സമ്പത്തും ഐശ്വര്യവും നേടാൻ ഇത് 41 ദിനം ജപിക്കൂ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എല്ലാ ദുരിത ദുഃഖങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഭഗവാനാണ് ശ്രീരാമചന്ദ്രൻ. രാമ നാമ ജപത്തിന്റെ പുണ്യം മറ്റൊന്നിനും ഇല്ലെന്നാണ് വിശ്വാസം. വെറുതെ ശ്രീ രാമ ജയം എന്ന് ജപിച്ചാൽ മാത്രം മതി ശ്രീരാമദേവനൊപ്പം ഹനുമാൻ സ്വാമിയും പ്രസാദിക്കും.

ഐശ്വര്യസമൃദ്ധിക്കും ധനവർദ്ധനവിനും കടബാധ്യതകൾ മാറുന്നതിനും ഗുണകരമായ ഒരു ശ്രീരാമഉപാസനാ
ശ്ലോകത്തെപ്പറ്റിയാണ് ആദ്യം പറയുന്നത്. അത്ഭുതഫലം നൽകുന്ന ഈ ശ്ലോകം ഒരു ബുധനാഴ്ച മുതൽ ജപിച്ചു തുടങ്ങുക. വിഷ്ണു അവതാര മൂർത്തികളായ ശ്രീരാമനും ശ്രീകൃഷ്ണനും നരസിംഹമൂർത്തിക്കുമെല്ലാം ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ബുധനാഴ്ച. അന്ന് തുടങ്ങി 41 ദിവസം രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ച് വച്ച് രണ്ടു നേരവും ഈ ശ്ലോകം 8 പ്രാവശ്യം ചൊല്ലി ശ്രീരാമനെ നമിക്കുക. അപാരമായ ഭാഗ്യം തെളിയും. കിട്ടാനുള്ള ധനം ലഭിക്കും. കിട്ടുന്ന ധനം നിലനിൽക്കുന്നതിനും ഈ മന്ത്ര ജപം ഗുണകരമാണ്.
സ്ത്രീകൾ അശുദ്ധിയുടെ ദിനങ്ങൾ കഴിഞ്ഞ് തുടർന്ന് ജപിച്ച് 41 ദിവസം പൂർത്തിയാക്കിയാൽ മതി.

ശ്രീരാമ ശ്ലോകം

ശ്രീരാമം സരസീരുഹാക്ഷമമലം
ദുർവ്വാങ്കുര ശ്യാമളം
വിദ്യുത് കോടി നിഭപ്രഭാംബരധരം
വീരാസനാധിഷ്ഠിതം
വാമാങ്കോപരി സംസ്ഥിതാം
ജനകജാമാലിംഗ്യ താം ബാഹുനാ
തത്വം ചാപരപാണിനാ
മുനി ഗണാനാജ്ഞാപയന്തം ഭജേ

ശ്രീരാമ അഷ്ടോത്തരം
ദാരിദ്ര്യം കൊണ്ട് ക്ലേശിക്കുന്നവർക്ക് ജീവിതത്തിൽ രക്ഷപ്പെടാൻ ശ്രീരാമ അഷ്ടോത്തര ശതനാമാവലി മന്ത്രം ഉത്തമമാണ്. സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ശ്രീരാമ അഷ്‌ടോത്തര ശതനാമാവലി മന്ത്രം നിത്യേന ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ. ആലപിക്കുന്ന ശ്രീരാമ അഷ്ടോത്തര മന്ത്രം കേൾക്കാം:


ALSO READ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

Story Summary: Powerful Sree Rama Sloka and Ashtothram for Luck, Prosperity and Wealth

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?