Wednesday, December 10, 2025
Wednesday, December 10, 2025
Home » കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക്നല്ല കാലം; 1199 ഇടവം നിങ്ങൾക്കെങ്ങനെ ?

കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക്നല്ല കാലം; 1199 ഇടവം നിങ്ങൾക്കെങ്ങനെ ?

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി

2024 മേയ് 14, മേടം 31 ചൊവ്വാഴ്ച വൈകിട്ട് 5 മണി 56 മിനിട്ടിന് കർക്കടകക്കൂറിൽ ആയില്യം നക്ഷത്രം ഒന്നാം പാദത്തിലാണ് ഇടവ സംക്രമം. വൈകിട്ട് ഇടവസംക്രമം നടക്കുന്നതിനാൽ ബുധനാഴ്ചയാണ് ഇടവമാസം തുടങ്ങുക. ഇടവം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് വേണം കൃത്യമായ ഗുണദോഷഫലങ്ങൾ വിലയിരുത്തേണ്ടത്. ഗോചരാൽ ഈ സംക്രമം കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:

മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഔദ്യോഗിക തലത്തിൽ ഉണ്ടായിരുന്ന അധികാരങ്ങൾ കുറയും. പ്രതികൂല സാഹചര്യങ്ങൾ തന്മയത്വത്തോടെ അതിജീവിക്കുക. ഗൃഹാന്തരീക്ഷവും മനസ്സും അല്പം അശാന്തി ജനകമായി അനുഭവപ്പെടും. മുൻകോപവും ക്ഷമയില്ലായ്മയും പല ദോഷങ്ങൾക്കും ഇടവരുത്തും. ബന്ധുജനങ്ങളുമായോ സുഹൃത്തുക്കളുമായോ അല്പം അകൽച്ച അനുഭവപ്പെടാം. ചെലവിനങ്ങളിൽ കർശന നിയന്ത്രണം വേണം.

ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പൊതുവെ ദേഷ്യം വർദ്ധിച്ചുള്ള അവസ്ഥ സംജാതമാകും. ചിലവുകൾ അധികരിച്ചു വരും. വാഹന ഉപയോഗം ശ്രദ്ധിച്ച് ചെയ്യുക. വിവാദങ്ങളിൽ ചെന്നു ചാടരുത്. അത്ര സുഖകരമായ സമയമായി അനുഭവപ്പെട്ടില്ല. തൊഴിലിൽ ആയാസം വർദ്ധിക്കും. സാമ്പത്തികമായി ലാഭമുള്ള ബിസിനസ്സുകൾ കൈവിട്ടു പോവാതെ സൂക്ഷിക്കണം. ക്രമാതീതമായ യാത്രകൾ കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.

മിഥുനക്കൂറ്
(മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവർത്തനങ്ങളിൽ ഉൻമേഷം തോന്നുമെങ്കിലും അസരങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടും. ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ വളരെ ശ്രദ്ധിചില്ലെങ്കിൽ വിഷമങ്ങൾ അനുഭവപ്പെടും. മറ്റുള്ളവരുടെ ചതിയിലൂടെ അപകടങ്ങൾ പറ്റാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. നേട്ടങ്ങൾക്കായി കഠിന പ്രയത്നം വേണ്ടിവരും. എടുത്തു ചാട്ടം വേണ്ട.

കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം, ആയില്യം)
കഠിന വിഷമങ്ങൾ അകന്നു നിൽക്കും സാമ്പത്തിക ആരോപണങ്ങളിൽ നിന്നും രക്ഷനേടും വളരെ ഗുണാനുഭവങ്ങളെ ലഭിക്കാൻ സാധ്യതകൾ കാണുന്നുണ്ട് .. വിവിധങ്ങളായ കർമ്മമണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും ഉന്നത വ്യക്തികളിൽ നിന്നും സഹായം ലഭിക്കും അസൂയാലുക്കളെ കരുതിയിരിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4 )
ഗൃഹനിർമ്മാണത്തിന് ആഗ്രഹിക്കുന്നവർക്കും പരിശ്രമിക്കുന്നവർക്കും അതിന് അനുകൂല സമയം. തൊഴിൽ രംഗം വളരെ ശോഭനം. വിദ്യാർത്ഥികൾക്കും മത്സരാർത്ഥികൾക്കും ഈ സമയം ധാരാളമായി ഗുണാനുഭവങ്ങളുടെ ലഭ്യത കാണുന്നു. കച്ചവടക്കാർക്കും മറ്റ് വാണിജ്യ വ്യാപാര, ബിസിനസ്സ് തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഭേദപ്പെട്ട കാലമായിരിക്കും. പ്രയോഗിക വിജ്ഞാനം പ്രവർത്തനക്ഷമത കൂടുന്നതിന് കാരണമാകും.

ALSO READ

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കുകയാവും നല്ലത് സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത് അനാവശ്യ ചിന്തകളും വ്യർത്ഥമായ വ്യാമോഹങ്ങളും വാക്കുകളും ഒഴിവാക്കുക രക്ത സമ്മർദ്ധ – കരൾ – മൂത്രാശയ രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുക.

തുലാക്കൂറ്
(ചിത്തിര 1/2,ചോതി, വിശാഖം 3/4 )
പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ മാതാപിതാക്കളുടെ വാക്കുകൾ ഉപകരിക്കും. ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ദ നിർദ്ദേശം സ്വീകരിക്കുകയാവും നല്ലത് ഒദ്യോഗികമായി അദ്ധ്വാനഭാരവും യാത്രാ ക്ലേശവും വർദ്ധിക്കും. അപ്രധാന പരമായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തി ഉണ്ടാകും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം , ത്യക്കേട്ട)
ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടിവരും. വൈദ്യ നിർദ്ദേശത്താൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

ധനുക്കൂറ്
(മൂലം,പൂരാടം,ഉത്രാടം 1/4)
വിദ്യാർത്ഥികൾ അലസത വെടിയണം നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. വെറുതെ ഒട്ടും
സമയം കളയരുത് കഠിനാദ്ധ്വാനത്താൽ ജീവിത നിലവാരം വർദ്ധിക്കും ഉദര സംബന്ധമായ രോഗങ്ങൾ ശല്യം ചെയ്തേക്കാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത കാണുന്നു.

മകരക്കൂറ്
(ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
ചിലവുകൾ നിയന്ത്രണ വിധേയമാക്കണം. മക്കളുടെ പല വിധത്തിലുള്ള ആവശ്യങ്ങൾക്ക് പ്രയത്നം കൂടുതൽ വേണ്ടി വരും. ആരോഗ്യ കാര്യങ്ങളിൽ വളരെ നന്നായി ശ്രദ്ധിക്കുക. ഉദര സംബന്ധമായ രോഗങ്ങൾ ഏറെ ശല്യം ചെയ്തേക്കും. മേലധികാരികളുടെ കോപത്തിന് പാത്രീഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അശ്രദ്ധയാൽ അനർത്ഥങ്ങളെ ക്ഷണിച്ചു വരുത്തരുത്.

കുംഭക്കൂറ്
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
മെഷീൻ ജോലികൾ ചെയ്യുന്നവർ വളരെ ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. ബന്ധുക്കളെ കൊണ്ടോ പരിസരവാസികളെ കൊണ്ടോ സംഘർഷവസ്ഥകളെ നേരിടേണ്ടതായി വരും. ആത്മീയമായ ഉണർവ്വുകൾ മാത്രമെ ഈ കാലത്തിന്റെ അതിജീവനത്തിന് മുതൽ കൂട്ടാകൂ. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യണം.

മീനക്കൂറ്
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ഇഷ്ടപ്പെട്ട പങ്കാളിയുമായുള്ള വിവാഹം തീരുമാനിക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ ഫലം ലഭിക്കും. സഹോദരസ്ഥാനീയരുടെ സഹായം കൈപ്പറ്റും. പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. പിതൃസ്വത്ത് കൈവശം വരും.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month for you

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?