Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ ബുധനാഴ്ച തുളസീപൂജ നടത്തൂ ; രോഗമുക്തി, സർവൈശ്വര്യം ഫലം

ഈ ബുധനാഴ്ച തുളസീപൂജ നടത്തൂ ; രോഗമുക്തി, സർവൈശ്വര്യം ഫലം

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി
ചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശിയായ കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം അർച്ചിക്കുന്നത് ശ്രേഷ്ഠമാണ്. പാപമോചനം നൽകി വ്യക്തിയെ പവിത്രീകരിച്ച് ഒടുവിൽ വിഷ്ണു ഭഗവാൻ മോക്ഷം തന്നെ പ്രദാനം ചെയ്യും. 2024 ജൂലായ് 31 ബുധനാഴ്ചയാണ് കാമിക ഏകാദശി .

മഹാവിഷ്ണുവിന്റെ പത്നിയായ തുളസിദേവിയെ തുളസിമന്ത്രം ജപിച്ച് ആരാധിച്ചാൽ പുത്രലാഭം, രോഗമുക്തി, ബന്ധുജനലാഭം, കുടുംബത്തിൽ ഐശ്വര്യം, സർവപാപശമനം, വാസ്തു ദോഷശമനം, സന്തോഷം,
സർവൈശ്വര്യ സിദ്ധി, മോക്ഷം എന്നിവയെല്ലാം ലഭിക്കും. തുളസിച്ചെടി കാണുന്നത് പോലും പുണ്യമാണെന്ന് കരുതുന്നു.

ഭഗവാൻ വിഷ്ണുവിന്റെയും ഭഗവാൻ കൃഷ്ണന്റെയും പൂജയ്ക്ക് തുളസിപൂവ് നിർബന്ധമായും വേണം. തുളസി പലതരത്തിൽ കാണപ്പെടുന്നുണ്ട്. കൃഷ്ണതുളസിയാണ് സാധാരണ കൂടുതൽപേരും നാട്ടുവളർത്തുന്നതും പൂജയ്ക്കെടുക്കുന്നതും. ചിലയിടങ്ങളിൽ രാമതുളസിയും ഇളം പച്ചനിറമുള്ള സീതാതുളസിയും ഒരേ ചെടിച്ചട്ടിയിൽ വളർത്തണമെന്ന് നിഷ്കർഷിക്കുന്നതും കാണാം.

തുളസി ഭഗവാൻ വിഷ്ണുവിന്റെ പത്നി ആയിരുന്നെന്നും ഒരിക്കൽ സപത്നിയായ ഗംഗയുടെ ശാപത്താൽ ഭൂമിയിൽ വൃക്ഷമായി ഏറെക്കാലം ജീവിക്കേണ്ടി വന്നുവെന്നും, പിന്നീടെപ്പോഴോ ശാപമോക്ഷം കിട്ടിയപ്പോൾ ഭൂമിയിൽ അംശാവതാരമായി തുളസിച്ചെടിയെ നിലനിർത്തിയിട്ട് തുളസി ദേവി ഭഗവാന്റെ അടുത്തേക്ക് പോയതായും
ഐതിഹ്യമുണ്ട്.

തുളസി ദേവിയെ നിത്യവും വിളക്കുകൊളുത്തി ധ്യാനിക്കുക, തുളസിച്ചെടിക്ക് പ്രദക്ഷിണം വയ്ക്കുക ഇവ നല്ലതാണ്. തുളസിദേവിയുടെ അവതാര ദിനമായ വൃശ്ചിക മാസത്തിലെ പൗർണ്ണമി തുളസി പൂജയ്ക്ക് ഏറ്റവും നല്ല ദിനമാണ്.

ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളിലെങ്കിലും തുളസിതീർത്ഥം സേവിക്കുന്നത് നല്ലതാണ്. ഒരു തുളസി ഇലയും അൽപം തുളസീതീർത്ഥവും ദിവസവും സേവിക്കണമെന്നും പറയപ്പെടുന്നു. തുളസിയെ ക്കുറിച്ച് ഇവിടെ ചേർക്കുന്ന പ്രാർത്ഥനാ ശ്ലോകം അതിന്റെ മഹത്വം വ്യക്തമാക്കുന്നു:

ALSO READ

പ്രാർത്ഥനാ ശ്ലോകം
തുളസീ ശ്രീസഖേ! ശുഭേ
പാപഹാരിണി, പുണ്യദേ
നമസ്തേ നാരദാമുദേ
നാരായണ മനഃ പ്രിയേ

തുളസി മൂലമന്ത്രം
താഴെ പറയുന്നതാണ് തുളസി ദേവിയുടെ മൂലമന്ത്രം.
ഓം ഹ്രീം ഐം ക്ലീം വൃന്ദാവന്യൈ സ്വാഹാ

തുളസി മന്ത്രം
തുളസിയില നുള്ളുമ്പോൾ താഴെ പറയുന്ന
മന്ത്രം ജപിക്കണമെന്ന് ആചാര്യന്മാർ പറയുന്നുണ്ട്.

നമഃ തുളസി കല്യാണി
നമോ വിഷ്‌ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവി
നമോ സമ്പത്ത് പ്രദായനി

പ്രദക്ഷിണ മന്ത്രം
തുളസിത്തറയ്ക്ക് പ്രദക്ഷിണം വയ്ക്കുമ്പോൾ താഴെ പറയുന്ന മന്ത്രം ജപിക്കണം.

പ്രസീദ തുളസിദേവി
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ് ഭൂതേ
തുളസീ ത്വാം നമാമ്യഹം

തരവത്ത് ശങ്കരനുണ്ണി,+91 9847118340

Story Summary: Significance of Thulasi leaves and Benefits of Thulasi Mantra Chanting

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?