Wednesday, December 10, 2025
Wednesday, December 10, 2025
Home » മാളികപ്പുറത്തമ്മയ്ക്ക് പട്ടും താലിയും ചാർത്തിയാൽ വിവാഹ തടസങ്ങൾ നീങ്ങും

മാളികപ്പുറത്തമ്മയ്ക്ക് പട്ടും താലിയും ചാർത്തിയാൽ വിവാഹ തടസങ്ങൾ നീങ്ങും

by NeramAdmin
0 comments

ശബരിമല അയ്യപ്പദർശനം ശേഷം മാളികപ്പുറത്തമ്മയെ തൊഴുത് വലം വയ്ക്കുമ്പോഴാണ് തീർത്ഥാടനം പൂർത്തിയാകുക. അയ്യപ്പദർശനം നടത്തുന്ന മിക്കവാറും എല്ലാ ഭക്തജനങ്ങളും മാളികപ്പുറത്തും ദർശനം നേടുമെങ്കിലും പലർക്കും ജഗദീശ്വരിയുടെ സന്നിധിയിലെ ചിട്ടകളും വഴിപാടുകളും ഫലസിദ്ധിയും അറിയില്ല.
പ്രധാന ദേവതയായ മാളികപ്പുറത്തമ്മയെ കൂടാതെ കൊച്ചുകടുത്ത സ്വാമി, മലദൈവങ്ങൾ, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ എന്നീ സന്നിധികളും മാളികപ്പുറത്തുണ്ട്. മാളികപ്പുറം മേൽശാന്തിയായിരുന്ന തുരുത്തി, പുതുമന മനുനമ്പൂതിരി മാളികപ്പുറത്തെ പ്രത്യേകതകൾ പറയുന്നു:

മാളികപ്പുറത്തെ പ്രധാന വഴിപാടുകൾ ?
മാളികപ്പുറത്തമ്മയ്ക്ക് പുഷ്പാഞ്ജലി, പായസം, പട്ട്ചാർത്തുക, ത്രിമധുരം, പട്ടും താലിയും നടയ്ക്ക് വയ്ക്കുക എന്നിവ പ്രധാന വഴിപാടുകളാണ്. കൊച്ചുകടുത്തസ്വാമിക്ക് ഉടയാട ചാർത്തുകയാണ് പ്രധാനം. നാഗദൈവങ്ങൾക്ക് മഞ്ഞൾപ്പൊടി അഭിഷേകവും മലദൈവങ്ങൾക്ക് വറപൊടി നിവേദ്യവും പ്രധാനമാണ്. നവഗ്രഹങ്ങൾക്ക് നവഗ്രഹപൂജയും പുഷ്പാഞ്ജലിയും വിശേഷമാണ്.

വഴിപാടുകളുടെ ഫലസിദ്ധി എന്താണ്?
മാളികപ്പുറത്തമ്മയ്ക്ക് പട്ടും താലിയും ചാർത്തുന്നത് വിവാഹ തടസം നീങ്ങുന്നതിനും പെട്ടെന്നുള്ള
മംഗല്യസിദ്ധിക്കും ഇഷ്ടവിവാഹത്തിനും ഏറ്റവും നല്ലതാണ്. മലദൈവങ്ങളുടെ വഴിപാട് ശാപദോഷം, ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവ മാറ്റുന്നതിനാണ്. നാഗശാപം, ത്വക്‌രോഗം എന്നിവ മാറാൻ നാഗദൈവങ്ങൾക്ക് വഴിപാട് നടത്തണം. നവഗ്രഹ പൂജ കാലദോഷം, തടസം എന്നിവ മാറ്റും. മാളികപ്പുറത്ത് നാളികേരം ഉരുട്ടുന്നത് ശത്രുദോഷം, കാലദോഷം, ദൃഷ്ടിദോഷം എന്നിവയ്ക്ക് പരിഹാരമാണ്.

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ
എന്തൊക്കെയാണ് ചിട്ടകൾ?

രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് അഭിഷേകം അലങ്കാരം, ഗണപതിഹോമം. 7 മണിക്ക് ഉഷപൂജ 11 മണിക്ക് ഉച്ച പൂജ 1 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് നട തുറക്കും. 6.45 ന് ദീപാരാധന, 7 ന് ഭഗവതിസേവ 8 ന് അയ്യപ്പസന്നിധിയിലേക്ക് പോയി കിഴിപ്പണം സമർപ്പിക്കും. തുടർന്ന് തന്ത്രിയെ കണ്ട് ഭഗവതി സേവയുടെ പ്രസാദം നൽകണം. അതാത് ദിവസത്തെ ഓരോ കാര്യങ്ങളും തന്ത്രിയുമായി ചർച്ച ചെയ്യുന്ന പതിവുമുണ്ട്. ക്ഷേത്രത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അതാത് ദിവസം തന്നെ തന്ത്രിയുമായി ആലോചിച്ച് ചെയ്യണം. 9 മണിക്ക് അത്താഴപൂജകഴിഞ്ഞ് 10 മണിക്ക് നട അടയ്ക്കും. മണ്ഡലകാലത്തും വിശേഷപൂജാദിവസങ്ങളിലും സമയം മാറും. മണ്ഡലകാലത്ത് വെളുപ്പിന് 3 മണിക്ക് നട തുറന്ന് ഉച്ചക്ക് 2 മണിക്ക് അടയ്ക്കും. ഉച്ചക്ക് 3 ന് തുറന്ന് തന്ത്രി 11 ന് അടയ്ക്കും. രാത്രി അയ്യപ്പസന്നിധിയിലെപ്പോലെ മാളികപ്പുറത്തും ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുന്നത്.

(പുതുമന മനുനമ്പൂതിരി എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, പമ്പാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, ചങ്ങനാശേരി കാവിൽ ഭഗവതി ക്ഷേത്രം, മങ്കൊമ്പ് ഭഗവതിക്ഷേത്രം, തിരുവല്ലം
പരശുരാമ ക്ഷേത്രം എന്നിവിടങ്ങളിലും മേൽശാന്തി ആയിരുന്നിട്ടുണ്ട് )

ALSO READ

Story Summary: Sabarimala Malikappuram Temple offerings and Benefits

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?