Wednesday, December 10, 2025
Wednesday, December 10, 2025
Home » ശൃംഗപുരത്ത് ശ്രീവിദ്യ മഹായാഗം21 ന് തുടങ്ങും; ഭക്തർക്ക് പൂജ നടത്താം

ശൃംഗപുരത്ത് ശ്രീവിദ്യ മഹായാഗം21 ന് തുടങ്ങും; ഭക്തർക്ക് പൂജ നടത്താം

by NeramAdmin
1 comment

അശോകൻ
കൊടുങ്ങല്ലൂർ ക്ഷേത്രം പാരമ്പര്യ മേൽശാന്തി ത്രിവിക്രമൻ അടികളുടെ നേതൃത്വത്തിലുള്ള ശ്രീവിദ്യ പ്രതിഷ്ഠാനത്തിന്റെ 16-ാം വാർഷിക മഹായാഗം, ശ്രീവിദ്യാ മഹായാഗമായി ഡിസംബർ 21 മുതൽ 25 വരെ ശൃംഗപുരം ശിവക്ഷേത്ര പരിസരത്ത് നടക്കും.

ലോകമാതാവായ കൊടുങ്ങല്ലൂരമ്മയുടെ തട്ടകത്തിൽ, ഋഷ്യശൃംഗൻ മഹാതപസ്സനുഷ്ഠിച്ച ശ്യംഗപുരം ശിവക്ഷേത്രത്തിൽ ഡിസംബർ 21 ന് വൈകിട്ട് 4.30-ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മേൽശാന്തി ഗോവിന്ദ അഡിക മഹായാഗത്തിന് ദീപം തെളിക്കും. ഉദ്ഘാടന സഭയിൽ റിട്ട ഡി.ജി.പി. ഡോ അലക്സാണ്ടർ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തും. രൂപ രവീന്ദ്രനും കൂട്ടരും ദേവിദുർഗ്ഗ എന്ന നൃത്തശില്പം അവതരിപ്പിക്കും. പഞ്ചേന്ദ്രീയങ്ങൾക്കും മനസ്സ്, ആത്മാവ് എന്നിവയ്ക്കും ജ്ഞാനവും വിജ്ഞാനവും അതുല്യമായ അനുഭവവും സമ്മാനിച്ച് ആത്മസാക്ഷാത്ക്കാര നിർവൃതിയിലൂടെ മനുഷ്യജീവിതം സഫലമാക്കുകയാണ് ശ്രീവിദ്യാ മഹായാഗത്തിൻ്റെ ലക്ഷ്യം.

ശ്രീവിദ്യാ മഹായാഗത്തിൽ പങ്കെടുക്കുന്നവർക്ക്
അസാധാരണമായ ആത്മീയ അനുഭവത്തിലൂടെ ഒരു ദിവ്യാനുഭൂതി തന്നെ ലഭിക്കും. യോഗം, ഉപാസനകൾ, അചഞ്ചലമായ ഭക്തി, കർമ്മാനുഷ്‌ഠാനം എന്നിവയോട് കൂടിയ ഈ മഹായാഗം, ആത്മീയ പ്രബോധനം ആത്മസാക്ഷാത്ക്കാരം എന്നിവയവക്ക് ഒരു ദിശാബോധം തന്നെ നൽകുമെന്ന കാര്യം ഉറപ്പാണ്.

ശ്രീലളിതാ സഹസ്രനാമത്തിൽ ആദിപരാശക്തിയെ പഞ്ചകോശാന്തരസ്‌ഥിത എന്ന വിശേഷണത്തോടെ സ്തുതിക്കുന്നു. പഞ്ചകോശ തത്ത്വപ്രകാരം ദേഹം അഞ്ചു കോശങ്ങളായ അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയ കോശങ്ങളായി വിഭജിക്കുന്ന ഈ പ്രാചീന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഉള്ളതാണ് ശ്രീവിദ്യാ മഹായാഗം. അതിന് അനുസൃതമായി ഭാരതത്തിൽ ആദ്യമായി പഞ്ചകോശ തത്ത്വത്തെ പ്രതിനിധീകരിച്ച് തീർത്ത യജ്ഞമണ്ഡപത്തിലാണ് ഈ വിശിഷ്ടമായ ശ്രീവിദ്യാ മഹായാഗം നടത്തപ്പെടുന്നത്.

വളരെ അപൂർവ്വമായ ഒരു ആചാരം കുടിയാണ് ശ്രീവിദ്യാ മഹായാഗം. പഞ്ചകോശ യാഗമണ്ഡപത്തിലെ എല്ലാ ആചാരങ്ങളും ദേവിയെ പഞ്ചകോശതത്വത്തിൽ അനുഭവപ്പെടുന്നതിനായി ഉള്ളതാണ്. ദൈവികതയുടെ കിരണങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ അന്തരീക്ഷത്തിൽ നിന്ന് ഉത്ഭവിക്കുന്ന അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഭക്തർ ആർജ്ജിക്കാൻ ലഭിക്കുന്ന അതിവിശിഷ്ടമായ ഒരവസരവും കൂടിയായിരിക്കും ഇത്.

കാഞ്ചി കാമകോടി പീഠാധിപതി ജഗദ് ഗുരു ശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമികളാണ് ഈ യാഗത്തിൻ്റെ മുഖ്യ രക്ഷാധികാരി. പ്രസിദ്ധ പ്രത്യുംഗിര , കാളി ഉപാസകൻ തഞ്ചാവൂർ ഗണപതി സുബ്രഹ്മണ്യ ശാസ്ത്രികളാണ് യജ്ഞാചാര്യൻ. രണ്ടായിരത്തിലധികം ചണ്ഡികാ ഹോമങ്ങളും പ്രത്യുംഗിര യജ്ഞങ്ങളും മുന്നൂറിലധികം ശതചണ്ഡി യജ്ഞങ്ങളും നാല്പതോളം സഹസ്രശതചണ്ഡി യജ്ഞങ്ങളും നിരവധി ശ്രീ വിദ്യാ യജ്ഞങ്ങളും ഗുരുജി തഞ്ചാവൂർ ഗണപതി സുബ്രഹ്മണ്യ ശാസ്ത്രികളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.

ALSO READ

22 ന് രാവിലെ 6 മുതൽ വിവിധ ഹോമങ്ങൾ നടക്കും. ബ്രഹ്മശ്രീ ചെന്നൈ രമേഷ് കുറ്റിക്കാട്ട് ശ്രീവിദ്യാനുഷ്ഠാനം പ്രഭാഷണം നടത്തും. പോണ്ടിച്ചേരി രാജ്‌കുമാർ ഗുരുജിയുടെ ശ്രീവിദ്യോപാസന പ്രഭാഷണം ഉച്ചതിരിഞ്ഞ് നടക്കും. ഡോ. ധനുഷ സന്യാൽ കാളീനാടകം ആടും. 23 ന് രാവിലെ ശ്രീചക്ര നവാവരണ പൂജ തുടങ്ങും. തുടർന്ന് സമൂഹ ലളിതസഹസ്രനാമ പാരായണം, ചണ്ഡികാഹോമം, തെലുങ്കാന ശങ്കർ സ്വാമി, സന്യാസി കൃഷ്ണയോഗ എന്നിവരുടെ പ്രഭാഷണം, കണ്ണകി നൃത്തശില്പം എന്നിവയുണ്ടാകും . 24 ന് മഹാസാമ്രാജ്യ ലക്ഷ്മിഹോമം, രാജമാതംഗി, വാരാഹി പൂജ എന്നിവയും മോഹൻജി, സ്വാമി നന്ദാത്മജാനന്ദ എന്നിവരുടെ പ്രഭാഷണം, ശ്രീഎമ്മിൻ്റെ സദ്‌സംഗം, ഭഗവതി നാനെയുടെ നൃത്തശില്പം എന്നിവയുണ്ടാകും. 25 ന് ദശമഹാവിദ്യാ ദേവതാഹോമം, മഹാപൂർണാഹുതി, സമാപന യോഗം എന്നിവയാണ് നടക്കുന്നത്. വിജി തമ്പിയാണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. വൈസ് ചെയർമാൻ: സത്യധർമ്മൻ അടികൾ, മൊബൈൽ: +91 9847858007, ജനറൽ കൺവീനർ: വേണുഗോപാലൻ മാസ്‌റ്റർ, മൊബൈൽ: 9544056984, കൺവീനർ: രാജീവ് രാമൻ കർത്ത: +91 7994 687 182, യദു കൃഷ്‌ണൻ: +91 8281140836, പി ആർ ഒ , സജീവൻ: +91 9961999111, ശ്രീനിവാസൻ. ആർ: 91 9446232355, അജീഷ് എൻ +91 7902 791 791 , യാഗത്തിന് ദക്ഷിണ സമർപ്പിക്കാനും പൂജകൾക്കും കമ്മറ്റിയുമായി ബന്ധപ്പെടണം.

Story Summary : Srividya Maha Yagam conducted by Srividya Pratishthanam to be held on December 21 to 26, 2024 at Srigapuram Shiva temple premises

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

1 comment

Ramakumar M December 22, 2024 - 6:55 pm

can we participate in lalitha sahastranamam on line on 23rd Dec taking place at Kodungallur

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?