Thursday, December 11, 2025
Thursday, December 11, 2025
Home » എല്ലാ ദു:ഖങ്ങൾക്കും പരിഹാരം മണ്ഡല വിളക്കിന് അയ്യപ്പപൂജ

എല്ലാ ദു:ഖങ്ങൾക്കും പരിഹാരം മണ്ഡല വിളക്കിന് അയ്യപ്പപൂജ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
വൃശ്ചികം ഒന്നിന് തുടങ്ങിയ 41 ദിവസത്തെ മണ്ഡല വ്രതസമാപ്തി കുറിക്കുന്ന അനുഷ്ഠാനമായ ശബരിമല മണ്ഡലപൂജ ഡിസംബർ 26 വ്യാഴാഴ്ച നടക്കും. കലിയുഗ ദുഃഖങ്ങൾ അകറ്റുന്ന മൂർത്തിയായ അയ്യപ്പസ്വാമിയെ ഉപാസിക്കുവാൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നായാണ് മണ്ഡല വിളക്കിനെ കണക്കാക്കുന്നത്.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ നേർച്ചയായ തങ്ക അങ്കി ചാർത്തി ശബരിഗിരീശൻ ഭക്തർക്ക് ദർശനം നൽകുന്ന ദീപാരാധനയാണ് മണ്ഡല പൂജ. ശബരിമലയിൽ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും മണ്ഡലകാല സമാപ്തി അതിവിശേഷമായാണ്
ആചരിക്കുന്നത്. ഗുരുവായൂരപ്പന്റെ ഇഷ്ട വഴിപാടായ കളഭാഭിഷേകം നടക്കുന്ന പുണ്യ ദിനവുമാണിത്. തന്ത്രിയുടെ കാർമ്മികത്വത്തിൽ കണ്ണന് സമർപ്പിക്കുന്ന കളഭാട്ടം തൊഴുതാൽ സർവ്വ സൗഭാഗ്യവും സിദ്ധിക്കും.

മണ്ഡലവിളക്ക് ദിവസം നടത്തുന്ന അയ്യപ്പപൂജയ്ക്ക് അത്ഭുതകരമായ ഫലം ലഭിക്കും എന്നാണ് വിശ്വാസം. അയ്യപ്പഭജനത്തിന് ജാതിയും മതവുമൊന്നും തടസം അല്ല. ഈശ്വരവിശ്വാസികൾക്കെല്ലാം ശ്രീ അയ്യപ്പനെ ആരാധിക്കാം. കലിയുഗത്തിൽ ഈശ്വരകൃപ നേടാനുള്ള എളുപ്പവഴി നാമജപമാണ് . അയ്യപ്പസ്വാമിയെ ശരണം പ്രാപിച്ചാൽ ഏതൊരു ജീവിത ദു:ഖത്തിനും പരിഹാരം കാണം. പ്രത്യേകിച്ച് ശനിദോഷങ്ങൾ കാരണം കഠിനമായ പരീക്ഷണങ്ങൾ നേരിട്ട് തളർന്നവർക്കുള്ള മോചന മാർഗ്ഗമാണ് ശാസ്തൃ പൂജ.

അയ്യപ്പസ്വാമിയെ പ്രീതിപ്പെടുത്താന്‍ ഏറ്റവും ഗുണകരവും അത്ഭുത ശക്തിയുമുള്ള ചില അത്ഭുത മന്ത്രങ്ങളുണ്ട്. ഭക്തിപൂര്‍വ്വം ഈ മന്ത്രങ്ങള്‍ ജപിക്കുന്നതിനൊപ്പം മണ്ഡല വിളക്ക് ദിവസം ക്ഷേത്ര ദർശനവും നടത്തണം. കഴിയുമെങ്കില്‍ ധർമ്മശാസ്താ ക്ഷേത്രദര്‍ശനം തന്നെ നടത്തണം. നെയ്‌വിളക്ക് കൊളുത്തി അതിനു മുന്നിൽ ഇരുന്ന് വേണം മന്ത്രം ജപം. വ്രതനിഷ്ഠയോടെ തികഞ്ഞ വിശ്വാസത്തോടും ശ്രദ്ധയോടും ചെയ്യുന്ന പ്രാര്‍ത്ഥന പൂര്‍ണ്ണഫലം നല്‍കും. വെറും നിലത്തിരുന്ന് ജപിക്കരുത്. ഒരു പലകയിലോ, പായയിലോ ഷീറ്റ് വിരിച്ചോ ഇരിക്കണം. അശുദ്ധിയുള്ളപ്പോള്‍ ജപം പാടില്ല. മന്ത്രോപദേശം നിര്‍ബന്ധമില്ല. ശാസ്താവിന്റെ മൂലമന്ത്രമായ ഓം ഘ്രൂം നമഃ പരായഗോപ്‌ത്രേ എന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു മന്ത്രം. ഇത് എന്നും 108 തവണ ജപിക്കുക. ശനിദോഷം നീക്കുവാൻ ശാസ്തൃഗായത്രി ഉത്തമമാണ്. കണ്ടകശനി, ഏഴരശനി, അഷ്ടമശനി എന്നിവയാൽ വലയുന്നവര്‍ക്ക് അത്ഭുത ഫലങ്ങൾ ശാസ്തൃഗായത്രി ജപത്തിലൂടെ ലഭിക്കും. കുറഞ്ഞത് 108 തവണ 18 ദിവസം ജപിക്കുക. തുടർന്ന് എന്നും 36 തവണ വീതം ജപിക്കണം. ഇതാണ് ശാസ്തൃഗായത്രി:

ഓം ഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹേ
തന്ന: ശാസ്താ പ്രചോദയാത്

ഇനി പറയുന്ന അയ്യപ്പമന്ത്രങ്ങള്‍ ഒരോ ആവശ്യത്തിനും 144 തവണ വീതം ദിവസവും ജപിക്കാവുന്നതാണ്.

ALSO READ

ഓം മഹാ ശാസ്ത്രേ നമഃ (പാപശാന്തിക്ക് )
ഓം ഭവപുത്രായ നമഃ (കാര്യവിജയത്തിന്)
ഓം ശാസ്ത്രേ നമഃ (രോഗദുരിതശാന്തി)
ഓം വീരസേനായ നമഃ (ആരോഗ്യത്തിന്)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655

Story Summary: Significance of Sabarimala Mandala Pooja

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?