Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യ ക്ലേശങ്ങൾ മാറാൻ തിരുവാതിരയ്ക്ക് കരിക്ക് ധാര

ദാമ്പത്യ ക്ലേശങ്ങൾ മാറാൻ തിരുവാതിരയ്ക്ക് കരിക്ക് ധാര

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന ധനുമാസത്തിലെ തിരുവാതിര നാളിൽ വ്രതമെടുത്ത് ശിവപാർവതിമാരെ ഉപാസിച്ചാൽ ദീർഘമാംഗല്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. പ്രത്യേക കാരണങ്ങളാൽ തിരുവാതിര നാളിൽ വ്രതം നോൽക്കാൻ കഴിയാത്തവർ ശിവക്ഷേത്രം നടത്തി വഴിപാടുകളും പ്രാർത്ഥനയും നടത്താൻ മറക്കരുത്. കരിക്ക് കൊണ്ടുള്ള ധാരയാണ് തിരുവാതിര നാൾ മഹാദേവന് നടത്താവുന്ന അതിവിശിഷ്ടമായ വഴിപാട്. ഈ വ്രതാനുഷ്ഠാനം നടത്തുന്ന സ്ത്രീകളുടെ ജീവിതത്തിൽ നിന്നും ദാമ്പത്യ ക്ലേശം ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.

കുടുംബ ജീവിതം ഭദ്രമാക്കുന്നതിനും ഇഷ്ട വിവാഹം അതിവേഗം നടക്കുന്നതിനും സന്താനങ്ങളുടെ എല്ലാവിധ അഭിവൃദ്ധിക്കും ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ് ശിവപാർവതി പ്രീതി നേടുന്നത് ഉത്തമമാണ്.
2025 ജനുവരി 13-ാം തീയതിയാണ് ഈ വർഷത്തെ ധനു മാസത്തിരുവാതിര. ശിവന്റെ തിരുന്നാളായി സങ്കല്പിക്കുന്ന ഈ ദിവസത്തെ വ്രതാനുഷ്ഠാനം സ്ത്രീകളുടെ കുത്തകയാണ്. പരമ്പരാഗത വിശ്വാസ പ്രകാരം അശ്വതി മുതൽ ശുദ്ധിയും വൃത്തിയും പാലിച്ച് ശിവ, പാർവതി പ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ക്ഷേത്ര ദർശനവും വഴിപാടുകളും മറ്റ് ആചാരങ്ങളും പാലിച്ച് വേണം വ്രതാനുഷ്ഠാനം. അതിന് കഴിയാത്തവർ രോഹിണി, മകയിരം, തിരുവാതിര ദിവസങ്ങളിൽ അതായത് ജനുവരി 11,12, 13 തീയതികളിൽ എങ്കിലും വ്രതം പാലിക്കണം. രാത്രിയിൽ തിരുവാതിര നക്ഷത്രമുള്ള ജനുവരി 12 ന് ഉറങ്ങരുത്. മൂന്ന് ദിവസവും മത്സ്യമാംസാദിഭക്ഷണം, അരിയാഹാരം ത്യജിക്കണം. തിരുവാതിരയോട് അനുബന്ധിച്ച ആചാരങ്ങളില്ലാതെ വ്രതം മാത്രം നോൽക്കുന്നവർക്ക് ഡിസംബർ 13 ന് മാത്രമായും ആചരിക്കാം; തിരുവാതിര വ്രതം കുടുംബഭദ്രതക്ക് വേണ്ടി സ്ത്രീകൾ നോൽക്കുന്ന വ്രതമാണെങ്കിലും പുരുഷൻമാർക്കും എടുക്കാം.

ക്ഷേത്രദർശന ശേഷം കഴിയുന്നത്ര ശിവപാർവതി നാമങ്ങൾ ജപിച്ച് കഴിയണം. കഴിയുന്നവർ തിരുവാതിര കളി, ദശപുഷ്പം ചൂടൽ, തിരുവാതിര പുഴുക്ക് തുടങ്ങിയ ആചാരങ്ങൾ പാലിക്കണം. അവിവാഹിതർക്ക് ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനും മംഗല്യവതികൾക്ക് കുടുംബത്തിന്റെ ഭദ്രതയ്ക്കും തിരുവാതിരവ്രതം ഉത്തമമാണ്. ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രവും ഓം ഹ്രീം നമഃ ശിവായ എന്ന ശക്തിപഞ്ചാക്ഷരി മന്ത്രവും ഉമാ മഹേശ്വര സ്തോത്രവും ശിവാഷ്ടോത്തരവും കഴിയുന്നത്ര ജപിക്കുകയും വേണം. ശിവസഹസ്രനാമവും ശിവപുരാണവും ഹാലാസ്യ മാഹാത്മ്യവും യഥാശക്തി മറ്റ് കീർത്തനങ്ങളും പാരായണം ചെയ്യുന്നതും നല്ലതാണ്.
ഉമാമഹേശ്വര സ്തോത്രം കേട്ട് ജപിക്കാൻ:


ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017


Story Summary: Importance Rules and Rituals of Thiruvathira Vritham

ALSO READ

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?