മംഗള ഗൗരി
കലിയുഗ വരദനായ ശ്രീ ധർമ്മ ശാസ്താവിൻ്റെ മൂലമന്ത്ര ജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. വലിയ കഷ്ടപ്പാടുകൾ പോലും മാറും. 41 ദിവസം മുടങ്ങാതെ ഗൃഹത്തിൽ വച്ചും ക്ഷേത്രത്തിൽ നിന്നും ജപിക്കാം. ദർശനം നടത്തുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും യഥാശക്തി മൂലമന്ത്രജപം നല്ലതാണ്. ജപവേളയിൽ വെളുത്ത വസ്ത്രമോ കറുത്ത വസ്ത്രമോ ധരിക്കാം. ജപം 41 ദിവസം എത്തുമ്പോഴേക്കും മാറ്റം അനുഭവിച്ചറിയാൻ കഴിയും. സ്ത്രീകൾക്കും പുരുഷന്മാർക്കും ജപിക്കാം. ജാതിയും മതവും ലിംഗഭേദവും ഇല്ലാത്ത ഭഗവാനാണ് കലിയുഗ വരദൻ. അതുപോലെ തന്നെ ധർമ്മ ശാസ്താവിൻ്റെ അഷ്ടോത്തര ജപം ഏതൊരു വിഷയത്തിലെയും തടസം അകറ്റുന്നതിനും ഇഷ്ടകാര്യ വിജയത്തിനും നല്ലതാണ്.
ശനിയാഴ്ചകളിൽ ശാസ്താ / അയ്യപ്പ ക്ഷേത്രങ്ങളിൽ ഇനി പറയുന്ന വഴിപാടുകൾ നടത്തുന്നത് കാര്യസിദ്ധിക്ക്
അത്ഭുത ഫലം നൽകും: തൊഴിൽ രംഗത്തെ തടസ്സങ്ങൾ മാറി അഭീഷ്ട സിദ്ധിക്ക് എള്ളുപായസം, ധനത്തിനും ഐശ്വര്യത്തിനും നെയ് വിളക്ക്, ഇഷ്ട കാര്യസിദ്ധിക്ക് നീരാജനം, വിദ്യാവിജയത്തിന് ഭസ്മാഭിഷേകം, പ്രണയ തടസ നിവാരണത്തിനും ദാമ്പത്യ ഭദ്രതയ്ക്കും മുല്ലമാല ചാർത്തൽ, സുഖസമൃദ്ധിക്കും ഐശ്വര്യത്തിനും താമരമാല ചാർത്തൽ, സമൃദ്ധിക്കും പാപശമനത്തിനും നെയ്യഭിഷേകം എന്നിവയാണ് ശാസ്താ സന്നിധിയിലെ വഴിപാടുകളിൽ പ്രധാനം. ഇതിൽ ആവശ്യമുള്ള വഴിപാട് 3,5,7,9,12 തവണ കഴിവിനും സൗകര്യത്തിനും അനുസരിച്ച് ആവർത്തിച്ച് ചെയ്യുക. തുടർച്ചയായി നടത്താം. അല്ലെങ്കിൽ എല്ലാ ശനിയാഴ്ചയും നടത്താം
അയ്യപ്പ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ
ഭവ പുത്രായ ധീമഹി
ധർമ്മശാസ്താ അഷ്ടോത്തരം
ALSO READ
Story Summary: Significance of Dharma Shastha worshipping on Saturdays
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 riyoceline.com/projects/Neram/. All rights reserved