മംഗളഗൗരി
ഭൂമിയുടെ സംരക്ഷകനാണ് വരാഹമൂർത്തി; വരാഹം എന്നാൽ പന്നി. ഭൂലോകത്തെ മോഷ്ടിച്ച് കടലിൽ ഒളിച്ച
ഹിരണ്യാക്ഷനെ നിഗ്രഹിക്കാൻ പന്നിയുടെ രൂപത്തിൽ വിഷ്ണുഭഗവാൻ സ്വീകരിച്ചതാണ് വരാഹാവതാരം.
ദശാവതാരങ്ങളിൽ മൂന്നാമത്തേതാണിത്. വരാഹമായി വന്ന് ഭഗവാൻ ഭൂമിയെ സംരക്ഷിച്ചു – ഇതാണ് ഐതിഹ്യം.
വരാഹമൂർത്തി ക്ഷേത്രങ്ങൾ
വരാഹമൂർത്തിക്ക് ധാരാളം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് ശ്രീവരാഹം എന്ന സ്ഥലത്ത് കുടികൊള്ളുന്ന ക്ഷേത്രം ചിരപുരാതനവും, അത്ഭുത ശക്തിയുള്ളതുമാണ്. പട്ടാമ്പിക്കടുത്ത് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രവും പ്രസിദ്ധമാണ്.
വരാഹാവതാര തത്വം
ഭൂമിയുടെയും ആശ്രിതരായ ഭക്തരുടെയും സംരക്ഷണത്തിന് ഭഗവാൻ ഏതുവേഷവും സ്വീകരിക്കും, എന്തും ചെയ്യും. ഭഗവാനിൽ വിശ്വസിച്ച് ഏതൊരു കാര്യവും നമുക്ക് ചെയ്യാം. ഈ കഥയിലെ വരാഹമൂർത്തി അസുരനെ സംഹരിച്ചതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. എത്രയും പെട്ടെന്ന് തന്റെ ഭക്തനെ വൈകുണ്ഠത്തിൽ തിരിച്ചുകൊണ്ട് പോകണം എന്നതായിരുന്നു ലക്ഷ്യം.
ജയവിജയന്മാർ
വരാഹമൂർത്തി സംഹരിച്ച ഹിരണ്യാക്ഷൻ വെറും അസുരനായിരുന്നില്ല. അതിന്റെ ഐതിഹ്യം ഇങ്ങനെ: വൈകുണ്ഠത്തിലെ കാവൽക്കാരാണ് ജയനും വിജയനും. ഒരിക്കൽ സനകാദി മഹർഷിമാർ വിഷ്ണു ദർശനത്തിന് വന്നപ്പോൾ ജയവിജയന്മാർ അവരെ അപമാനിക്കുകയും തടയുകയും ചെയ്തു. ക്രുദ്ധനായ സനകാദികൾ ജയവിജയന്മാരെ ശപിച്ചു. അസുരന്മാരായി മാറിയ ജയവിജയന്മാർ വിഷ്ണുവിന്റെ കൈകൊണ്ട് വധിക്കപ്പെട്ട് തിരികെ വൈകുണ്ഠത്തിൽ എത്താം എന്നതാണ് ശാപപരിഹാരം. തപസിലൂടെ ഏഴ് ജന്മം കൊണ്ടും വിദ്വേഷ ശത്രുതയിലൂടെയാണെങ്കിൽ 3 ജന്മം കൊണ്ടും തിരിച്ചുവരാം. എത്രയും പെട്ടെന്ന് വൈകുണ്ഠത്തിൽ തിരിച്ചെത്താനായി ജയവിജയന്മാർ സ്വീകരിച്ച ജന്മമാണ് ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നിവ. പിന്നീട് രാവണനും കുംഭകർണ്ണനും ശിശുപാലനും ദന്തവക്ത്രനുമായി ഇവർ ജനിച്ചു. വരാഹം, നരസിംഹം, ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നീ അവതാരങ്ങളിലൂടെ ഭഗവാൻ ഇവരെ സംഹരിച്ചു. തിരികെ വൈകുണ്ഠത്തിൽ സ്വീകരിക്കുകയും ചെയ്തു.
ഭൂദോഷങ്ങൾ നീക്കും
ഭൂമിലാഭത്തിനും അളവറ്റ ധനത്തിനും സ്ഥിരമായ സമ്പത്തിനും ഐശ്വര്യാഭിവൃദ്ധിക്കും ഭാഗ്യവർദ്ധനവിനും ശ്രീവരാഹ മൂർത്തിയെ ഭജിക്കണം. ഭൂമി വാങ്ങാനും വീട് വയ്ക്കാനും ഗൃഹനിർമ്മാണ തടസ്സങ്ങൾ മാറാനും
വരാഹമൂർത്തി ഉപാസന അത്ഭുതഫലസിദ്ധി പ്രദാനം ചെയ്യും. ഭൂമിസംബന്ധമായ എല്ലാ ദോഷങ്ങളും നീക്കി ശാന്തിയും സമാധാനവും നൽകാനും ഭൂമി വില്പനയിൽ നേരിടുന്ന തടസങ്ങൾ അകറ്റാനും ഭൂമി സംബന്ധമായ കേസുകൾ വേഗം പരിഹരിക്കാൻ വരാഹമൂർത്തി ഭജനം സഹായിക്കും. വിദ്യാവിജയം, ധനലാഭം, സമാധാനം, സന്തോഷം, ആയുരാരോഗ്യം, സമൃദ്ധി, ശത്രുദോഷമുക്തി എന്നിവയെല്ലാം നൽകുന്ന വരാഹമൂർത്തി ഉപാസന
തുടങ്ങാൻ ബുധൻ, വ്യാഴം ആഴ്ചകൾ തൃതീയ, പൗർണ്ണമി തിഥികൾ, തിരുവോണം നക്ഷത്രം തുടങ്ങിയവ വളരെ
ഗുണപ്രദമാണ്. വരാഹമൂർത്തിയുടെ മൂലമന്ത്രം, ധ്യാനം, ഗായത്രി, അഷ്ടോത്തരം തുടങ്ങിയവ പതിവായി
ജപിക്കുന്നത് നല്ലതാണ്. ഭഗവാൻ്റെ അഷ്ടോത്തരം എല്ലാ ദിവസവും ഇത് ജപിക്കാം. യാതൊരു വ്രതവും ജപിക്കുന്നവർക്ക് നിർബന്ധമില്ല. മന്ത്രോപദേശവും വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക.
ശ്രീ വരാഹ മൂലമന്ത്രം
ഓം ഹും നമോ വരാഹായ ഹും ഫൾ
ALSO READ
ശ്രീ വരാഹ ഗായത്രി
ഓം ധനുർധരായ വിദ് മഹേ
വക്രദംഷ്ട്രായ ധീമഹി
തന്നോ വരാഹാ: പ്രചോദയാത്
ശ്രീ വരാഹ ധ്യാനം, അഷ്ടോത്തരം
Story Summary: The Varaha avatar the third incarnations, of the Lord Vishnu, and is depicted as a boar is to rescue the Earth and to confront the oppressive force embodied in the demon Hiranyaksha.
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 riyoceline.com/projects/Neram/. All rights reserved