Wednesday, December 10, 2025
Wednesday, December 10, 2025
Home » ബുധനാഴ്ച മീനത്തിലെ കൃഷ്ണ പഞ്ചമി ; ശ്രീ വാരാഹി ദേവിയെ ഭജിച്ചാൽ ഉടൻ ഫലം

ബുധനാഴ്ച മീനത്തിലെ കൃഷ്ണ പഞ്ചമി ; ശ്രീ വാരാഹി ദേവിയെ ഭജിച്ചാൽ ഉടൻ ഫലം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

മംഗള ഗൗരി
അഖിലാണ്ഡേശ്വരിയായ ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ ശ്രേഷ്ഠമായ ദിവസമാണ് പഞ്ചമി തിഥികൾ. ഈ മീനമാസത്തിലെ കൃഷ്ണ പഞ്ചമി 2025 മാർച്ച് 19 ബുധനാഴ്ച ആണ്. അന്ന് രാത്രി 12:37 വരെ കൃഷ്ണ പഞ്ചമിയാണ്.

ഉഗ്രശക്തിയുള്ള ദേവതയാണ് പഞ്ചമി ദേവിയെന്ന പേരിലും പ്രസിദ്ധയായ വാരാഹി ദേവി. തികച്ചും പവിത്രമായ മനസ്സോടെ പഞ്ചമി ദേവിയെ ഉപാസിക്കുന്ന ഭക്തരെ എല്ലാ രീതിയിലും അമ്മ കാത്തുരക്ഷിക്കും. ഭയം, സങ്കടം, വിഘ്നങ്ങൾ, പക, ചഞ്ചല മനസ്സ് എന്നിവയൊന്നും അവരെ തീണ്ടില്ല. ശത്രുക്കളെയെല്ലാം നശിപ്പിച്ച് തൻ്റെ ഭക്കർക്ക് ചുറ്റും ഒരു വജ്റപഞ്ജരം തന്നെ തീർക്കും. വാരാഹി ദേവിക്ക് വിവിധ രൂപങ്ങളുണ്ട്. അതിനനുസരിച്ച് ഉപാസകർ നേടുന്ന ഫലത്തിലും വ്യത്യാസമുണ്ട്. ലളിതാ ദേവിയുടെ സേനാനായികയായ വാരാഹി ദേവി അഞ്ചു കോണുള്ള ചക്രത്തിലിരുന്ന് ഭരിക്കുന്നു. പഞ്ചമി, അഷ്ടമി ദിനങ്ങളിൽ സന്ധ്യയ്ക്ക് ഏഴുമണിക്ക് ശേഷം ഈ ദേവിയെ ഭജിക്കുന്നത് അളവറ്റ ഫലം സമ്മാനിക്കുക തന്നെ ചെയ്യും.

വാരാഹി ദേവിയെ ഉപാസിക്കുന്നവർ താമരക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, പനങ്കിഴങ്ങ് തുടങ്ങിയ വിവിധ തരം കിഴങ്ങുകൾ സമർപ്പിക്കാറുണ്ട്. പൊതുവേ എല്ലാത്തരം കിഴങ്ങുകളും വാരാഹി അമ്മയക്ക് പ്രിയങ്കരമാണ്. ഹാരങ്ങളിൽ ഏറ്റവും ഇഷ്ടം ചുവന്ന അരളി മാലയാണ്. കൂവളം, കൃഷ്ണ തുളസി, മുല്ലാ, നീല ശംഖു പുഷ്പം, മല്ലിക എന്നിവയുടെ മാലകളും അമ്മയ്ക്ക് സമർപ്പിക്കാറുണ്ട്. ചെമ്പരത്തി, ചുവപ്പ് അരളി, നീല ശംഖു പുഷ്പം, മല്ലിക പൂക്കളാണ് അർച്ചനയ്ക്ക് എടുക്കുന്നത്. ദീപത്തിന് നല്ലത് പശുവിൻ നെയ്യ്, നല്ലെണ്ണ എന്നിവയാണ്. തേൻ, ഉഴുന്നുവട , അപ്പം, കപ്പപഴം മുതലായവ നല്ല നിവേദ്യങ്ങളാണ്. പായസം, ശർക്കര പൊങ്കൽ, തൈര്, പാൽചോറ്, വെള്ളമൊച്ച
ചുണ്ടൻ കടല, മധുരക്കിഴങ്ങ്, തേൻ മഞ്ഞൾ ചോറ്, എള്ളു ചോറ് എന്നിവയും നല്ലതാണ്. കറുത് മൊച്ച ചുണ്ടൻ കടല സമർപ്പിച്ചാൽ ശത്രു ശല്യം ഒഴിയും. ശർക്കര പൊങ്കൽ നടത്തിയാൽ തടസ്സങ്ങൾക്ക് വേഗം പരിഹാരം കാണാം.

വാരാഹി ദേവിയെ ഭജിക്കുന്നവർ മറ്റുള്ളവരെപ്പറ്റി ദോഷം പറയരുത്. അഥവാ പറഞ്ഞാൽ പറയുന്നത് തെറ്റാണെങ്കിൽ തിരിച്ചടി നേരിടും. സംശയപൂർവം ഒരു കാരണവശാലും ഈ ദേവിയെ ഭജിക്കരുത്. ബീജ മന്ത്രങ്ങൾ ജപിച്ച് ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ കഴിയാത്ത ഭക്തർക്ക് ദ്വാദശ നാമങ്ങളാൽ അമ്മയെ ആരാധിക്കാം. സപ്ത മാതൃക്കളിൽ ഒന്നായ ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ സമയം രാത്രി
7 മുതൽ 9 വരെയാണ്. എല്ലാ ദിവസവും ഈ സമയത്ത് തന്നെ ഉപാസിക്കണം. തന്നിഷ്ടം പോലെ സമയക്രമം മാറ്റരുത്. ഭക്തിക്ക് മുന്നിൽ അതിവേഗത്തിൽ പ്രസാദിക്കുന്ന വാരാഹി ദേവിയുടെ 12 തിരുനാമങ്ങൾ
ശ്രീലളിതോപാഖ്യാനം 11-ാം അദ്ധ്യായത്തിൽ ഉള്ളതാണ്. അതാണ് വാരാഹി ദ്വാദശനാമവും സ്തോത്രവും. ഇതിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഇത് എന്നും രാത്രി ഒരേ സമയത്ത് പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ കവചം ദേവി ഒരുക്കും. ദേവീ പ്രധാന ദിവസങ്ങളിൽ പ്രത്യേകിച്ച് രണ്ട് പക്ഷത്തിലെയും പഞ്ചമിക്ക് ഇത് ജപിച്ചാൽ അതിവേഗം ഫലം കിട്ടുമെന്ന് പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി ധ്യാനവും ദ്വാദശ നാമവും സ്തോത്രവും കേൾക്കാം:

ALSO READ

Story Summary: For Varahi Devi Blessings, Krishna Panchami of Meenam Month on Wednesday March 19

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?