Wednesday, December 10, 2025
Wednesday, December 10, 2025
Home » മേടസംക്രമം വിഷുക്കണി  നേരത്ത് ; ദീപം തെളിയിച്ച് കണികണ്ട് പ്രാർത്ഥിക്കാം

മേടസംക്രമം വിഷുക്കണി  നേരത്ത് ; ദീപം തെളിയിച്ച് കണികണ്ട് പ്രാർത്ഥിക്കാം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ )

ജോതിഷി പ്രഭാസീന സി പി
സൂര്യന്റെ രാശി മാറ്റമാണ് സംക്രമം. സൂര്യൻ ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ് സംക്രമകാലം. എല്ലാ മലയാള മാസങ്ങളുടെയും അടിസ്ഥാനം സംക്രമമാണ്. സംക്രാന്തി എന്നും ഇത് അറിയപ്പെടുന്നു. മേടം, കർക്കടകം, മകരം, തുലാം എന്നീ സംക്രാന്തികൾക്ക് ഏറെ പ്രാധാന്യമുണ്ട്. സൂര്യസംക്രമം പകലാണെങ്കിൽ ആ ദിവസവും, രാത്രിയാണെങ്കിൽ അടുത്ത ദിവസവും സംക്രമ ദിനമായി ആചരിക്കുന്നു.

മേടമാസത്തിലെ സംക്രമമാണ് വിഷു. ഇത്തവണത്തെ മേട സംക്രമം വിഷുക്കണി നേരത്ത് തന്നെ നടക്കും. വിഷുപ്പുലരിയായ ഏപ്രിൽ 14 പുലർച്ചെ 3:31 മണിക്ക്
ചോതി നക്ഷത്രം ഒന്നാം പാദം തുലാക്കൂറിൽ കൃഷ്ണ പക്ഷ പ്രഥമ തിഥിയിൽ പന്നി കരണം വജ്റ നാമ നിത്യയോഗം എന്നിവ കൂടിയ സമയം ഭൂമി ഭൂതോദയം കൊണ്ടാണ് മേടരവി സംക്രമം. ഈ സമയത്ത് വിളക്ക് കത്തിച്ചു കണി കണ്ട് പ്രാർത്ഥിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും സമാധാനവും നൽകും.

ഗ്രഹപ്പിഴകൾ മാറ്റാം
സംക്രമ സമയത്ത് അവരവരുടെ ഭവനങ്ങളിൽ ദീപം തെളിയിച്ച് നാമജപം നടത്തുന്നത് ഗ്രഹപ്പിഴ കാലങ്ങളിൽ ഏറെ ശ്രേയസ്കരമാണ്. തുടർന്നുവരുന്ന ഒരു മാസം ഐശ്വര്യപൂർണ്ണം ആക്കാൻ ഈ ആചരണം കൊണ്ട് സാധ്യമാണെന്ന് ആചാര്യന്മാർ നിർദ്ദേശിക്കുന്നു. സൂര്യസംക്രമത്തിന് മുമ്പും പിമ്പുമുള്ള 16 നാഴികയാണ് (ഒരു നാഴിക 24 മിനിറ്റ്) സംക്രമ പുണ്യകാലമായി കണക്കാക്കുന്നത്. ഈ സമയത്തെ ബിംബ സംക്രാന്തി എന്നും പറയുന്നു.

സംക്രാന്തി സമയം ശുഭകർമ്മങ്ങൾക്ക് നിഷിദ്ധമാണ്. സാധ്യമാകും വിധം പിതൃശ്രാദ്ധാദികൾ, ദേവപൂജ, ദേവദർശനം, തീർത്ഥസ്നാനം, ദാനം, നാമജപം എന്നിവ ഈ സമയത്ത് നടത്തുന്നത് ഗൃഹപ്പിഴ കാലങ്ങളിൽ ഏറെ ഗുണകരമാണ്. ഇടവം, കർക്കടകം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിലെ സംക്രാന്തിയുടെ ആദ്യം പുണ്യകാലവും, വിഷു സംക്രമ മധ്യം പുണ്യകാലവും, മിഥുനം കന്നി ധനു മീനം മകരം എന്നീ മാസങ്ങളിലെ സംക്രാന്തിയുടെ അന്ത്യം പുണ്യകാലവുമാണ്.

ALSO READ

അച്യുതാഷ്ടകം ജപിക്കാം
ആദിശങ്കരാചാര്യരുടെ അതിമനോഹരമായ രചനകളിലൊന്നായാണ് അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം …. എന്ന് തുടങ്ങുന്ന അച്യുതാഷ്ടകം വിഷു സംക്രമ വേളയിൽ ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നത് പുണ്യകരമായി കരുതുന്നു. മഹാവിഷ്ണുവിനെയും അവതാരങ്ങളായ കൃഷ്ണനെയും രാമനെയും ഭജിക്കുന്നതിലൂടെ ഈ പ്രപഞ്ചസൃഷ്ടാവിനെ തന്നെയാണ് ആരാധിക്കുന്നത്. സർവവ്യാപിയായ, സർവശക്തനായ, സർവരക്ഷകനായ മഹാ
വിഷ്ണുവിനെ അച്യുതാഷ്ടകം ചൊല്ലി ആരാധിച്ചാൽ നമ്മുടെ ബോധത്തെ പരമാത്മാവിന്റെ തലത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അച്യുതാഷ്ടകം ജപിക്കുന്നവർ ജീവിതത്തിൽ വഴി തെറ്റിപ്പോകില്ല. അവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സ്വാധീനിക്കാനാകും. അവരുടെ എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കും. അവസാനം മോക്ഷവും ലഭിക്കും. അച്യുതാഷ്ടകം നിത്യവും ജപിക്കുന്നത് നല്ലതാണ്. വിശേഷാൽ ഭജിക്കാൻ മേടവിഷുവും ചിങ്ങമാസത്തിലെ അഷ്ടമിയും ദീപാവലിയും ധനുവിലെ ആദ്യ ബുധനാഴ്ച വരുന്ന കുചേലദിനവും ബുധനാഴ്ചകളും വ്യാഴാചകളും രോഹിണി, തിരുവോണം നക്ഷത്രവും അത്യുത്തമമാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം കേൾക്കാം:

ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)

Story Summary: Significance of Meda Vishu Sankranti

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?