Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈയാഴ്ച അപൂർവ്വ ശനി പ്രദോഷം; 12 പ്രദോഷ വ്രതം നോറ്റ ഫലം

ഈയാഴ്ച അപൂർവ്വ ശനി പ്രദോഷം; 12 പ്രദോഷ വ്രതം നോറ്റ ഫലം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

നിത്യജീവിതത്തിലെ ദുരിത ദുഃഖങ്ങളിൽ നിന്നും
മോചനം നേടാൻ സഹായിക്കുന്നതാണ് പ്രദോഷ വ്രതാനുഷ്ഠാനം. ഈ ദിവസം ഉപവസിച്ച് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് ശിവക്ഷേത്രത്തിൽ പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയ വിഷമങ്ങളിൽ നിന്നെല്ലാം മോചനം നേടാം.

ത്രയോദശി സന്ധ്യയിൽ
ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷം ആചരിക്കുന്നത്. ശിവ പാർവ്വതി ക്ഷേത്രങ്ങളിലെല്ലാം വലിയ വിശേഷകരമാണ് ഈ ദിവസം. മാസത്തിൽ രണ്ടു പ്രദോഷമുണ്ട് വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും. ശിവഭക്തർ രണ്ടും ആചരിക്കും. കറുത്തപക്ഷത്തിലെ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. അതിൽ തന്നെ കറുത്ത പക്ഷത്തിലെ ശനിയാഴ്ച ദിവസം വരുന്ന പ്രദോഷ
വ്രത അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതവും അലച്ചിലുകളും അവസാനിപ്പിക്കും.

ശ്രേഷ്ഠം കൃഷ്ണപക്ഷ ശനി പ്രദോഷം
ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന
അപൂർവ്വ പ്രദോഷത്തെ ശനി പ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനി പ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മേയ് 24 ന് ശനി പ്രദോഷമാണ്. പ്രദോഷ വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠം വളരെ അപൂർവ്വമായി വരുന്ന കൃഷ്ണപക്ഷ ശനി പ്രദോഷമാണ്. 12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു കൃഷ്ണപക്ഷ ശനി പ്രദോഷം നോറ്റാൽ ലഭിക്കും.

മന്ത്രം, സ്തോത്രം ജപം പ്രധാനം
പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച്.ക്ഷേത്രദർശനം നടത്തണം. സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. അന്ന് ഓം നമഃ ശിവായ, ശിവ അഷ്ടോത്തരശത നാമാവലി തുടങ്ങി ശിവപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ചൊല്ലണം. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. എന്തായാലും ഓം നമഃ ശിവായ പഞ്ചാക്ഷരി മന്ത്രം, പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം എന്നിവ പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ ശിവ അഷ്ടോത്തരം, പ്രദോഷ സ്തോത്രം, ശിവപഞ്ചാക്ഷര സ്തോത്രം, ലിംഗാഷ്ടകം, ബില്വാഷ്ടകം, വിശ്വനാഥാഷ്ടകം, ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം, വിശ്വനാഥഷ്ടക, ശിവസഹസ്രനാമം, ശിവസ്വരൂപ വർണ്ണനയായ ശങ്കരധ്യാന പ്രകാരം തുടങ്ങിയവ ജപിക്കുന്നത് നല്ലതാണ്. ശിവലീലകൾ അടങ്ങുന്ന ശിവപുരാണം പാരായണം ചെയ്യാൻ ഏറ്റവും നല്ല ദിവസവുമാണിത്. മഹാദേവന്റെ അതി മനോഹരമായ സ്വരൂപ വർണ്ണനയായ ശങ്കരധ്യാന പ്രകാരം 11 പ്രദോഷ നാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണ്.

ALSO READ

പ്രദോഷപൂജ കണ്ട് തൊഴണം
പ്രദോഷ പുണ്യദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും പാടില്ല. അസ്തമയസന്ധ്യാ സമയത്ത് നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യണം. പ്രദോഷ ദിവസം ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ മിതമായി മാത്രം ഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷസമയമായി കണക്കാകുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴണം. പ്രദോഷപൂജയുടെ തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

എന്ത് ചോദിച്ചാലും കിട്ടുന്ന സമയം
ത്രയോദശിയിലെ പ്രദോഷസന്ധ്യയിൽ പാർവ്വതി ദേവിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് സകല ദേവഗണങ്ങളും ശിവ സന്നിധിയിലെത്തും എന്നാണ് വിശ്വാസം. അപ്പോൾ പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയ മുഹൂർത്തമായാണ് പ്രദോഷ സമയം. കാലകാലനാണ് ശിവൻ. അതായത് കാലന്‍റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദോഷ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്‍റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടുതന്നെ എല്ലാ മൃത്യു ദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവൻ അത്യധികം സന്തോഷവാനാകുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. അതിനാൽ ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിനും പ്രാർത്ഥനകൾക്കും പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. അന്ന് ക്ഷേത്രത്തിൽ പോകാൻ കഴിയുമെങ്കിൽ സന്ധ്യയ്ക്ക് മുൻപ് ദർശനം നടത്തി പ്രദോഷ പൂജയിൽ പങ്കെടുക്കണം. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്. ശിവൻ്റെ അനുഗ്രഹത്തിന് അസംഖ്യം ഭക്തർ നിത്യവും ജപിക്കുന്ന സ്തുതിയായ ലിംഗാഷ്ടകം കേൾക്കാം. ആലാപനം, മണക്കാട് ഗോപൻ:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Significance of Krishna Paksha Shani Pradosham on May 24, 2025

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?