Wednesday, December 10, 2025
Wednesday, December 10, 2025
Home » തടസ്സങ്ങളും ദുരിതങ്ങളും ശനി ദോഷവും നീങ്ങാൻ ഹനുമദ് ഉപാസന

തടസ്സങ്ങളും ദുരിതങ്ങളും ശനി ദോഷവും നീങ്ങാൻ ഹനുമദ് ഉപാസന

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
എന്ത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും നേരിടുന്ന തടസ്സങ്ങളും ദുരിതങ്ങളും നീങ്ങാനും നവഗ്രഹപ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനും പ്രത്യേകിച്ച് കണ്ടകശ്ശനി, ഏഴരശ്ശനി ദശകളിൽ ആശ്വാസം ലഭിക്കാനും ഹനുമാൻ സ്വാമിയെ ഭജിക്കുന്നത് സഹായകമാണ്. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ തടസ്സങ്ങൾ കൂടാതെ നടന്നു കിട്ടുന്നതിനു ഹനുമദ്ദ് ധ്യാനം ഉത്തമമാണ്. അശുദ്ധിയുള്ളപ്പോൾ ഹനുമദ്ദ് ഭജനം ചെയ്യരുത്. ശ്രീരാമനെ സ്തുതിച്ചതിനു ശേഷമേ ഹനുമാനെ സ്തുതിക്കാവൂ. എങ്കിൽ മാത്രമേ നമ്മൾ ജപിച്ച മന്ത്രത്തിന് ശക്തിയും ഹനുമദ് പ്രസാദവും ലഭിക്കുകയുള്ളൂ.

ശ്രീരാമ ധ്യാനം
കാളാംഭോധര കാന്തി കാന്തമനിശം
വീരാസനാദ്ധ്യാസിനം
മുദ്രാം ജ്ഞാനമയീം ദധാനമപരം
ഹസ്താംബുജം ജാനുനി
സീതാം പാർശ്വഗതാം സരോരുഹകരാം
വിദ്യുന്നിഭാം രാഘവം
പശ്യന്തം മകുടാം ഗദാദി വിവിധാ –
കല്പോജ്ജ്വലാംഗം ഭജേ

ഭക്തിയോടുകൂടി ഈ ധ്യാനം ചൊല്ലിയതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ഹനുമദ് ധ്യാനം 21 പ്രാവശ്യം ഭക്തിയോട് കൂടി രണ്ടു നേരവും ചൊല്ലുക. തീർച്ചയായും സർവ്വകാര്യസിദ്ധി
ഉണ്ടാകും. ആഗ്രഹം ന്യായമായിരിക്കണം എന്ന് മാത്രം.

ALSO READ

ഹനുമദ് ധ്യാനം
ഖ്യാത: ശ്രീരാമദൂത: പവനതനുഭവ:
പിംഗളാഭ ശിഖാവാൻ സീതാശോകാപഹാരീ
ദശമുഖവിജയീ ലക്ഷ്മണ പ്രാണദാതാ
ആ നേതാ ഭേഷ ജാദ്രേ: ലവണ ജലനിധേ:
ലംഘനേ ദീക്ഷിതോ യ: വീരശ്രീമാൻ
ഹനുമാൻ മമമനസി വസന്
കാര്യസിദ്ധിം തനോതു

അസാദ്ധ്യസാധക സ്വാമിൻ അസാദ്ധ്യം തവകിംവദ
രാമദൂത കൃപാസിന്ധോ മത്കാര്യം സാധയ പ്രഭോ

ഇത് ചൊല്ലിയശേഷം ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന് മൂന്നുപ്രാവശ്യം ചൊല്ലുക.

ഈ ശ്രേഷ്ഠ ധ്യാനങ്ങൾ ഭക്തിപൂർവ്വം നിത്യവും ജപിക്കുന്നവർക്ക് ശ്രീരാമന്റെയും ശ്രീരാമക്തനായ ഹനുമാൻ സ്വാമിയുടെയും അനുഗ്രഹം ലഭിക്കും. ദോഷങ്ങൾ, ആപത്തുകൾ ഇവയിൽ നിന്നും മുക്തിയും ലഭിക്കും.

പ്രാർത്ഥനയോടൊപ്പം ക്ഷേത്രത്തിൽ വഴിപാട് കൂടി നടത്തി ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ പത്തിരട്ടി ഫലം കിട്ടുന്നു. അഭിഷേകം, ചന്ദനച്ചാർത്ത്, നിവേദ്യം, അർച്ചന, വിളക്ക് എന്നിങ്ങനെ ആറ് രീതിയിലുള്ള വഴിപാട് ഹനുമാന് നടത്തിയാൽ സർവ്വകാര്യസിദ്ധിയും ഉദ്ദിഷ്ടഫലപ്രാപ്തിയും ലഭിക്കും.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 9847118340

Story Summary: Powerful Hanuman Mantras for Removing Obstacles and Shani Dodham

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?