Wednesday, December 10, 2025
Wednesday, December 10, 2025
Home » രാഹു, കേതുക്കളുടെ  രാശിമാറ്റം 2025; എല്ലാവർക്കും ചെയ്യാവുന്ന പരിഹാരങ്ങൾ

രാഹു, കേതുക്കളുടെ  രാശിമാറ്റം 2025; എല്ലാവർക്കും ചെയ്യാവുന്ന പരിഹാരങ്ങൾ

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

ഡോ ജയ എൽ , ഹരിപ്പാട്
രൂപമില്ലാത്ത ഛായാഗ്രഹങ്ങളായ രാഹുവും കേതുവും ഇക്കഴിഞ്ഞ ദിവസം രാശി മാറി. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ് പ്രവേശിച്ചത്. ഈ രാഹു മാറ്റം മേടം, കന്നി, ധനു കൂറുകാർക്ക് നല്ലതാണ്. മറ്റ് കൂറുകാർക്ക് ഈ രാഹു മാറ്റത്താൽ സമ്മിശ്രഫലമാണ്
കൂടുതൽ കാണുന്നത്. ഇതേസമയം കേതു മാറ്റം തുലാം, മീനം, മിഥുനം കൂറുകാർക്കാണ് ഗുണകരമായി ഭവിക്കും. മറ്റ് കൂറുകളിൽ ജനിച്ചവർക്ക് സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്.

പരിഹാരമാർഗ്ഗങ്ങൾ
രാഹുകേതു ഗോചരഫലം മൂലമുള്ള ദോഷങ്ങൾ കുറയ്ക്കുവാൻ എല്ലാ രാശിക്കാർക്കും ഒരേപോലെ ചെയ്യാവുന്ന പരിഹാരമാർഗ്ഗങ്ങൾ പറയുന്നു: സാഹസികപ്രവർത്തികളിൽ നിന്നും ദുശീലങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. മുതിർന്നവരെ ബഹുമാനിക്കുക, അസമയത്ത് ഉള്ള സഞ്ചാരം അന്യഗ്രഹവാസം, പുറത്ത് നിന്നുള്ള ഭക്ഷണം ഇവ കഴിവതും നിയന്ത്രിക്കുക. കേതു അനിഷ്ടസ്ഥാനത്ത് നിൽക്കുമ്പോൾ താൻ തന്നെയാണ് തനിക്ക് ശത്രുവായി മാറുന്നത്. സ്വന്തം സ്വഭാവം ശീലം, പെരുമാറ്റം ഇവ സ്വയം നാശത്തിന് വഴിതെളിക്കുന്നു. ദോഷഫലങ്ങൾ കുറയ്ക്കുവാനായി ദിവസവും അവരവരുടെ മതത്തിന്റെ പുണ്യഗ്രന്ഥങ്ങൾ വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുക. ഈശ്വരനാമം കഴിയുന്നത്ര ജപിക്കുക. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ക്ഷേത്ര ദർശനം നടത്തുക. അർഹതപ്പെട്ടവർക്ക് യഥാശക്തി ദാനം ചെയ്യുക. എല്ലാ ജീവികളോടും കരുണയോടെ പെരുമാറുക മറ്റു ജീവജാലങ്ങളുടെ ശാപം ഏറ്റുവാങ്ങാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. കൂടാതെ കുടുംബദേവതയുടെയും ഇഷ്ടദേവതയുടെയും അനുഗ്രഹവും എല്ലാ പ്രതികൂല ഫലങ്ങളെയും ഇല്ലാതാക്കും.

പുറകോട്ട് സഞ്ചരിച്ച് രാശി മാറ്റം
മറ്റു ഗ്രഹങ്ങൾ മുൻപോട്ട് സഞ്ചരിച്ച് രാശിമാറുമ്പോൾ രാഹുവും കേതുവുമാകട്ടെ പുറകോട്ട് സഞ്ചരിച്ച് രാശി മാറുന്നു. ജ്യോതിഷപ്രകാരം നവഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ആകർഷണബലമുള്ള ഗ്രഹങ്ങളാണിത്. രാഹുവിനും കേതുവിനും അടുത്ത് എത്തുന്ന മറ്റു ഗ്രഹങ്ങളുടെ ശക്തിയെ വളരെയേറെ സ്വാധീനിക്കുവാൻ കഴിയുന്നത് കൊണ്ടും സൂര്യനെയും ചന്ദ്രനേയും വരെ മറയ്ക്കുവാനും നിഷ്പ്രഭരാക്കുവാനും കഴിവുള്ളവരായത് കൊണ്ടും രാഹുവിനും കേതുവിനും ജ്യോതിഷം ഗ്രഹപദവി നൽകി ആദരിച്ചിരിക്കുന്നു. ജ്യോതിശാസ്ത്ര പ്രകാരം ഭൂമി സൂര്യനെ വലം വയ്ക്കുന്ന ക്രാന്തിവൃത്തവും ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന വിഷുവത്‌ വൃത്തവും എപ്പോഴും 180 ഡിഗ്രി വ്യത്യാസമുള്ള ഈ രണ്ടു കേന്ദ്രങ്ങളിൽ സംഗമിക്കുന്നു. അതിശക്തമായ കാന്തിക മണ്ഡലങ്ങളാണ് ഈ കേന്ദ്രങ്ങൾ രണ്ടും.

അസുരന്റെ തലയും ഉടലും
നമ്മുടെ പുരാണങ്ങളിൽ സൈംഹികേയനെന്ന അസുരന്റെ തലയും ഉടലുമായിട്ടാണ് രാഹുവിനെയും കേതുവിനെയും കണക്കാക്കുന്നത്. പാലാഴി മഥനം കഴിഞ്ഞ് ദേവന്മാർക്ക് അമൃത് വിളമ്പുന്ന സമയത്ത് സൈംഹികേയൻ വേഷപ്രശ്ചന്നനായി ദേവന്മാരുടെയിടയിൽ കടന്നിരുന്നു. സൂര്യചന്ദ്രന്മാർ മഹാവിഷ്ണുവിനെ വിവരം ധരിപ്പിക്കുകയും ഭഗവാൻ ഉടനെ തന്നെ ചക്രായുധം കൊണ്ട് അസുരന്റെ തല ഛേദിക്കുകയും ചെയ്തു. പക്ഷേ അതി അതിനകം സൈംഹികേയന്റെ കഴുത്തിന് താഴെ വരെ അമൃത് എത്തിയിരുന്നതിനാൽ തലയും ഉടലും വേർപെട്ടെങ്കിലും രണ്ടിലും ജീവൻ നഷ്ടപ്പെട്ടില്ല. അസുരന്റെ വേർപെട്ട തല സർപ്പത്തിന്റെ ഉടലുമായി ചേർന്നു. അതാണ് രാഹു. വേർപെട്ട ഉടൽ സർപ്പത്തിന്റെ തലയുമായി ചേർന്നു. ഇതാണ് കേതു. തങ്ങളെ കാണിച്ചു കൊടുത്ത സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നുവാനായി ഇവർ സഞ്ചരിക്കുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്.

ജാതക ഗ്രഹനിലയും ഗോചരവും
ഒരു വ്യക്തിയുടെ ഈ ജന്മത്തെ അനുഭവങ്ങൾ തീരുമാനിക്കുന്നത് ജനനസമയത്തെ ഗ്രഹനിലയും അത് അനുസരിച്ചുള്ള ദശയും അപഹാരവുമാണ്. പക്ഷേ ഒരു അനുഭവം കൃത്യമായി പ്രവചിക്കുവാൻ തൽസമയത്തെ ഗ്രഹനിലയും കൂടി കണക്കാക്കണം. ഇത് ജന്മക്കൂറിനെ അഥവാ ചന്ദ്രലഗ്‌നത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ജന്മനക്ഷത്രം ഏത് രാശിയിൽ വരുന്നുവോ അതാണ് ജന്മക്കൂറ്. ഇങ്ങനെ ജന്മക്കൂറിനെ അല്ലെങ്കിൽ ജന്മരാശിയെ അടിസ്ഥാനപ്പെടുത്തി ഗ്രഹങ്ങൾ രാശി മാറുന്നതിനെയാണ് ഗോചരം എന്ന് പറയുന്നത്. ശനിയുടെ ഗോചരം കഴിഞ്ഞാൽ സാധാരണ വിശ്വാസികൾ ഏറ്റവും ഭയക്കുന്നത് രാഹുവിന്റെ ഗോചരമാണ്. എന്നാൽ ഗോചരഫലത്തെ അത്രയധികം ഭയക്കേണ്ട കാര്യമില്ല. നമ്മുടെ ജീവിതരീതികൾ കുറച്ചു ചിട്ടപ്പെടുത്തിയാൽ മിക്ക ദോഷഫലങ്ങളും മറികടക്കുവാൻ സാധിക്കും.

ALSO READ

ഗോചരഫലം വലിയ ദോഷം ചെയ്യില്ല
രാഹുവിനെയും കേതുവിനെയും നൈസർഗ്ഗിക പാപന്മാരായിട്ടാണ് ജ്യോതിഷം കണക്കാക്കുന്നത്. എന്നാൽ നല്ല ഭാവങ്ങളിലെ സ്ഥിതി, നിൽക്കുന്ന രാശിയുടെ അധിപന്റെ ബലം, ശുഭഗ്രഹങ്ങളുടെ ദൃഷ്ടി, യോഗം എന്നിവ മൂലം ഇവരുടെ പാപത്വം ഇല്ലാതാകുകയും ശുഭഗ്രഹങ്ങളെക്കാൾ കൂടുതൽ ഗുണഫലങ്ങൾ നൽകുകയും ചെയ്യും. രാഹുവും
കേതുവും ഏത് രാശിയിൽ നിൽക്കുന്നുവോ, ആ രാശിയുടെ അധിപന്റെ ഫലം കൂടി നൽകും. വരുന്ന ഒന്നര വർഷക്കാലം ദശയും അപഹാരവും അനുകൂലമാണെങ്കിൽ രാഹു കേതു മാറ്റത്തിൻ്റെ ദോഷഫലങ്ങൾ ഒന്നും തന്നെ അനുഭവിക്കേണ്ടി വരില്ല. ദശയും അപഹാരവും ഗോചരവും ഒരുപോലെ പ്രതികൂലമായാൽ മാത്രമേ ദുരിതം ഉണ്ടാവുകയുള്ളൂ. ജനനഗ്രഹനിലയിൽ രാഹുവും കേതവും ബലവാന്മാരായി അനുകൂലസ്ഥാനങ്ങളിൽ നിൽക്കുന്നു ആളുകൾക്കും ഗോചരഫലം വലിയ ദോഷം ചെയ്യില്ല.

ഡോ.ജയ എൽ, ഹരിപ്പാട്, ആലപ്പുഴ
(മൊബൈൽ: 9746850653)

Story Summary: Rahu, Ketu Transit 2025: Significance, Myth and Remedies

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?