( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
രാഹുവും കേതുവും കഴിഞ്ഞ ഞായറാഴ്ച രാശിമാറി. രാഹുവും കേതുവും എപ്പോഴും പിന്നിലേക്ക് സഞ്ചരിക്കുന്നതിനാല്‍ ഇവര്‍ നില്‍ക്കുന്ന രാശിയുടെ പിന്നിലെ രാശിയിലേക്കാണ് മാറിയത്. രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങം രാശിയിലേക്കുമാണ് മാറിയത്. ഏകദേശം ഒന്നര വര്‍ഷമാണ് രാഹുവും കേതുവും ഒരു രാശിയില്‍ നില്‍ക്കുന്നത്. തുടര്‍ന്ന് 2026 ഡിസംബർ 5 ന് ഇവര്‍ വീണ്ടും രാശിമാറും. അന്ന് രാഹു, മകരത്തിലും കേതു കർക്കടകത്തിലും എത്തും.
പ്രധാന ദുരിതം രോഗങ്ങൾ
രാഹുകേതുക്കളുടെ ദോഷം മൂലം ഉണ്ടാകാവുന്ന
പ്രധാന ദുരിതം രോഗങ്ങൾ തന്നെയാണ്. കൂടാതെ
എല്ലാ വിഷയത്തിലും തീരാത്ത അലച്ചിലും കഷ്ടപ്പാടും ഉണ്ടാകും. ജോലിയും സാമ്പത്തിക ശേഷിയും ഉള്ളവർ പോലും രാഹുകേതു ദുരിതങ്ങൾ മൂലം എന്ത് ചെയ്യണം എന്ന് അറിയാതെ കഷ്ടപ്പെടാറുണ്ട്. നല്ല പദവികളിൽ ഇരിക്കുന്ന വ്യക്തികൾക്കും പതനമുണ്ടാകാം.
ഭാഗ്യത്തിന് രാഹു, വിദേശ യോഗത്തിന് കേതു
ചിലർക്ക് പലവിധ ഭാഗ്യങ്ങളും അടുത്ത് വരെ വന്ന് മാറി പോകാറുണ്ട്. ഈ അവസ്ഥയിൽ നിന്നും രക്ഷനേടാൻ നെയ്‌വിളക്ക് കൊളുത്തി രാഹുവിനെ പ്രാർത്ഥിക്കണം. വിദേശ ജോലിയോ വിദ്യാഭ്യാസമോ ആഗ്രഹിക്കുന്നവർക്ക് കേതു ഭജനം നല്ലതാണ്.
ദോഷ പരിഹാരം
രാഹുദോഷങ്ങൾ നീങ്ങാൻ നാഗങ്ങളെയും ശിവനെയും പ്രാർത്ഥിക്കുക. കേതുവിനെ സംബന്ധിച്ച ദോഷങ്ങൾ ശമിക്കാൻ ഗണപതി, ഭൂവനേശ്വരി എന്നിവരെ ഭജിക്കാം. മഹാലക്ഷ്മി, ഭജനവും ഉത്തമം. അതാത് ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും യഥാശക്തി വഴിപാടുകൾ നടത്തുകയും വേണം. ത്രിമധുരം, നേദിക്കുകയും മാലചാർത്തുകയും ചെയ്യണം. നെയ്‌വിളക്ക് എണ്ണദീപം എന്നിവ നടത്താം. നാഗങ്ങൾക്ക് നൂറും പാലും നടത്തുന്നത് രാഹുദശാദുരിതമകറ്റും കൂവളം, നെല്ലി, തുളസി എന്നിവക്കു സമീപം ഇരുന്ന് ജപിക്കുന്നത് ഏറ്റവും പെട്ടെന്ന് ഫലം നൽകും.
ALSO READ
അപ്രദക്ഷിണം ആവശ്യമില്ല
രാഹു, കേതു ദോഷങ്ങൾ ശമിക്കുന്നതിന് നവഗ്രഹ മണ്ഡപത്തിന് ഒൻപത് പ്രദക്ഷിണമാണ് ചെയ്യേണ്ടത്. എല്ലാ പ്രദക്ഷിണവും സാധാരണപോലെ വലത്തോട്ടാണ് ചെയ്യേണ്ടത്. എന്നാൽ ചിലർ അപ്രദക്ഷിണം ചെയ്തു വരുന്നു. ഇതിന് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല. പ്രദക്ഷിണം സാധാരണപോലെ മതി. അപ്രദക്ഷിണം വേണ്ട. 21 ദിവസം 9 പ്രദക്ഷിണം വീതം ചെയ്യുന്നത് പാപമകറ്റും.
ദാനം ഏറ്റവും നല്ലത്
രാഹുദോഷം മാറുന്നതിന് ദാനം ഏറ്റവും നല്ലതാണ്. കറുത്തവസ്ത്രം, കറുത്തപശു, ഭൂമി, ഇരുമ്പ് എന്നിവ ദാനം ചെയ്യണം. ദശാപഹാരങ്ങൾ കാരണം ഉണ്ടാകുന്ന എല്ലാ തടസങ്ങളും അകലും. ചെടികൾ, പഴവർഗ്ഗങ്ങൾ, അന്നദാനം എന്നിവ ദാനത്തിൽ ഏറ്റവും വിശിഷ്ടമാണ്. കേതുവിന്റെ പ്രീതിക്ക് ധാന്യം, ലോഹം, വസ്ത്രം, അന്നം എന്നിവ ദാനം ചെയ്യുക.
അഷ്‌ടോത്തര ജപം
രാഹുവിന്റെയും കേതുവിന്റെയും അഷ്‌ടോത്തര മന്ത്രങ്ങൾ ജപിച്ചാൽ ക്ഷയിക്കാത്ത ഫലസിദ്ധി ഉണ്ടാകും. ഭൗതിക സുഖങ്ങൾ തരുന്നതിനും ജീവിതാന്ത്യത്തിൽ മോക്ഷം ലഭിക്കുന്നതിനും എല്ലാം ഗുണകരമാണ് അഷ്‌ടോത്തര ജപം.
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
മൊബൈൽ: +91 9447020655
Story Summary: Rahu Ketu dosha effects and it’s remedies
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved