Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ 12 മന്ത്രങ്ങൾ ജപിക്കൂ ടെൻഷനും കലഹവും അകറ്റാം

ഈ 12 മന്ത്രങ്ങൾ ജപിക്കൂ ടെൻഷനും കലഹവും അകറ്റാം

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഭഗവാൻ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമായാണ് സൗമ്യ മൂർത്തിയായ
ശ്രീകൃഷ്ണനെ കണക്കാക്കുന്നത്. അഭയം പ്രാപിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത ആശ്രിതവത്സലനായ ശ്രീകൃഷ്ണനെ ഭജിച്ചാൽ എന്ത് വിഷമത്തിനും പരിഹാരം ലഭിക്കും.
മനമുരുകി വിളിച്ചാൽ വിളിപ്പുറത്ത് ഓടിയെത്തും. കഠിനവ്രതങ്ങളും മറ്റ് ചിട്ടകളും ഒന്നുമില്ലാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കാം.

വിശ്വപ്രസിദ്ധമായ ഗുരുവായൂർ, ഗുജറാത്തിലെ ദ്വാരക, കർണ്ണാടകത്തിലെ ഉഡുപ്പി എന്നിവ ഏറ്റവും പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളാണ്. അഷ്ടമി രോഹിണി, വിഷു, ഏകാദശി എന്നിവയാണ് ശ്രീകൃഷ്ണ ഭഗവാന്റെ പ്രധാന ആഘോഷങ്ങൾ . ജാതകത്തിൽ ബുധന്റെ ദേവതയായ നീലക്കാർവർണ്ണനെ ശ്രീകൃഷ്ണ ദ്വാദശ നാമാവലി ജപിച്ച് ഭജിച്ചാൽ ഏത്ര കടുത്ത മാനസിക സംഘർഷത്തിൽ നിന്നും നമുക്ക് മുക്തി ലഭിക്കും. ഏതെങ്കിലും രീതിയിലുള്ള കലഹങ്ങൾ, കേസുകൾ മറ്റ് ദുരിതങ്ങൾ എന്നിവ കാരണം മന: സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിനും നല്ലതാണ് ശ്രീകൃഷ്ണ ദ്വാദശ നാമാവലി ജപം. ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ മാറുന്നതിനും ഐശ്വര്യത്തിനും ഇത് ജപിക്കാം.

ഈ 12 മന്ത്രങ്ങളും ദിവസവും 21 തവണ വീതം 21, 41 ദിവസം തുടർച്ചയായി ജപിക്കുക. എല്ലാവിധ വിഷമങ്ങളും മാറും. പെട്ടെന്ന് തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കും.

ഓം ഹരയേ നമഃ
ഓം കേശവായ നമഃ
ഓം പത്മനാഭായ നമഃ
ഓം വാമനായ നമഃ
ഓം വേദ ഗർഭായ നമഃ
ഓം മധുസൂദനായ നമഃ
ഓം വാസുദേവായ നമഃ
ഓം വരാഹായ നമഃ
ഓം പുണ്ഡരീകാക്ഷായ നമഃ
ഓം ജനാർദ്ദനായ നമഃ
ഓം കൃഷ്ണായ നമഃ
ഓം ശ്രീധരായ നമഃ

ALSO READ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(മൊബൈൽ: + 91 94470 20655 )

Story Summary: Powerful Sri Krishna Mantras for Removing Tension

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?