Wednesday, December 10, 2025
Wednesday, December 10, 2025
Home » ശനൈശ്ചര സ്തോത്രം അർത്ഥം അറിഞ്ഞു ജപിച്ചാൽ ഫലം ഉറപ്പ്

ശനൈശ്ചര സ്തോത്രം അർത്ഥം അറിഞ്ഞു ജപിച്ചാൽ ഫലം ഉറപ്പ്

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ഡോ രാജേഷ് പുല്ലാട്ടിൽ
നന്മചെയ്യുന്നവരുടെ രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനുമായിന്ന് ജ്യോതിഷ വിശ്വാസികൾ കരുതുന്ന ശനിദേവനെ പ്രീതിപ്പെടുത്താൻ ഏറെ നല്ലതാണ് അയോദ്ധ്യാപതിയും ഭഗവാൻ ശ്രീരാമചന്ദ്രദേവൻ്റെ പിതാവുമായ ദശരഥ മഹാരാജാവിനാൽ രചിക്കപ്പെട്ട ശനൈശ്ചര സ്തോത്രം. തൻ്റെ മഹിമകളും സവിശേഷതകളും സരളമായി വർണ്ണിക്കുന്ന ഈ സ്തോത്രം ശനിദേവനെ ഏറെ ആകർഷിച്ചു. അതിനെ തുടർന്ന് ഇത് പതിവായി ജപിക്കുന്നവർ എല്ലാ ശനിദോഷങ്ങളിൽ നിന്നും വേഗം മുക്തരാകുമെന്
ശനിദേവൻ അനുഗ്രഹിച്ചു. സംസ്കൃതത്തിലുള്ള ഈ സ്തോത്രം അർത്ഥം മനസ്സിലാക്കി ജപിക്കുന്നവർക്ക് അതിവേഗം കാര്യസിദ്ധി ലഭിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. അതിനാൽ സ്തോത്രവും ഓരോ ശ്ലോകത്തിൻ്റെയും അർത്ഥവും നോക്കും മുൻപ് ശനൈശ്ചരനെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം:

മെല്ലെ ചരിക്കുന്ന സൂര്യപുത്രൻ
സൂര്യദേവന്റെ രണ്ടാം ഭാര്യ ഛായാദേവിയുടെ പുത്രനാണ്‌ ശനൈശ്ചരൻ എന്ന ശനിദേവൻ. മെല്ലെ ചരിക്കുന്ന ശനിയുടെ പ്രധാന ദിവസം ശനിയാഴ്ചയാണ്. നവഗ്രഹങ്ങളിൽ ഒരു രാശി പിന്നിടാൻ എറ്റവും കൂടുതൽ സമയമെടുക്കുന്ന, ഏകദേശം രണ്ടര വർഷം – ശനിയെ
എല്ലാവർക്കും ഭയമാണ്. എന്നാൽ ജീവിത വിജയത്തിന് അനിവാര്യമായ ക്ഷമയുടെ പ്രസക്തിയും പ്രാധാന്യവും നമ്മെ പഠിക്കുന്ന ഗ്രഹം ശനിയാണ് . വാസ്തവത്തിൽ ശിക്ഷിക്കുകയല്ല ശനി ചെയ്യുന്നത്, ക്ലേശങ്ങളിൽ കൈ പിടിച്ചു നടത്തി ജീവിക്കാനും വിജയിക്കാനും പ്രാപ്തമാക്കുകയാണ്. ക്ഷമാപൂർവം കാത്തിരിക്കേണ്ടത് എങ്ങനെയെന്ന് ഏവരെയും പഠിപ്പിക്കുന്ന ശനിക്ക് നന്മയിലൂടെ സഞ്ചരിക്കുന്നവർക്ക് എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യാനും ദുർമാർഗ്ഗികളിൽ നിന്നും അഭിവൃദ്ധി കവർന്നെടുക്കുവാനും കഴിയും. കറുപ്പ്, നീല ഇവയാണ് ശനൈശ്ചരന്റെ ഇഷ്ടനിറങ്ങൾ. നീല ശംഖുപുഷ്പം ഇഷ്ട കുസുമം. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാനാകും. ശനിദോഷ ദുരിതങ്ങളിൽ നിന്നുള്ള രക്ഷയ്ക്കായി ശനിയാഴ്ചകളിൽ ശനൈശ്ചര സ്തോത്രം, നവഗ്രഹ സ്തോത്രത്തിലെ ശനിദേവ സ്തുതി തുടങ്ങിയവയാൽ ശനിയെ ഭജിക്കുന്നത് വളരെ നല്ലതാണെന്ന് വിശ്വാസം. അന്ന് രാവിലെ സൂര്യോദയം മുതലുള്ള ഒരു മണിക്കൂറിനുള്ളിൽ – ശനിയുടെ കാല ഹോരയിൽ ഇത് ജപിക്കുന്നത് അഭീഷ്ടദായകമാണ്. ഭയപ്പെടാതെ ഭക്തിപൂർവം ഭജിച്ചാൻ ശനി എല്ലാ സൗഭാഗ്യങ്ങളും തരും.

ശനൈശ്ചര സ്തോത്രം
1
നമഃ കൃഷ്ണായ നീലായ
ശിതി ഖണ്ഡ നിഭായ ച
നമോ നീലമയൂഖായ
നീലോത്പല നിഭായ ച
(അർത്ഥം: മയിലിൻ്റെ കണ്ഠം പോലെ കറുപ്പും നീലയും വർണ്ണത്തോട് കൂടിയവനും നീലവർണ്ണ രശ്മിയോട് കൂടിയവനും നീലത്താമര പോലെ ശോഭിക്കുന്നവനുമായ ശനൈശ്ചരന് നമസ്കാരം)
2
നമോ നിർമാംസ ദേഹായ
ദീർഘ ശ്മശ്രു ജടായ ച
നമോ വിശാല നേത്രായ
ശുഷ്കോദര ഭയാനക
(അർത്ഥം: മാംസം കുറഞ്ഞ ശരീരത്തോട് കൂടിയ ദീർഘമായ താടിരോമങ്ങളുള്ള ജടാധാരിയായ വിശാലമായ നേത്രങ്ങളം ശുഷ്കമായ ഉദരവും ഭയം ജനിപ്പിക്കുന്ന സ്വരൂപത്തോട് കൂടിയതുമായ
ശനൈശ്ചരന് നമസ്കാരം)
3
നമഃ പൌരുഷ ഗാത്രായ
സ്ഥൂല രോമായ തേ നമഃ
നമോ നിത്യം ക്ഷുധാർത്തായ
നിത്യതൃപ്തായ തേ നമഃ
(അർത്ഥം: പരുഷമായ ശരീരം നിറയെ രോമങ്ങളോട് കൂടിയ നിത്യവും വിശപ്പ് കൊണ്ട് വലഞ്ഞിരിക്കുന്നവനാണെങ്കിലും എപ്പോഴും തൃപ്തനായ ശനൈശ്ചരന് നമസ്കാരം
4
നമോ ഘോരായ രൌദ്രായ
ഭീഷണായ കരാളിനേ
നമോ ദീർഘായ ശുഷ്കായ
കാലദംഷ്ട്ര നമോസ്തു തേ
(അർത്ഥം: ഭയവും ഭീതിയുമുണ്ടാക്കുന്ന ഘോരവും രൗദ്രവുമായ സ്വരൂപത്തോട് കൂടിയ ദീർഘായുഷ്മാനായ മെലിഞ്ഞ ശരീരത്തോട് കൂടിയ സർവതിനെയും സംഹരിക്കാൻ പര്യാപ്തമായ കാല ദംഷ്ട്രകളോട് കൂടിയവനായ ശനൈശ്ചരന് നമസ്കാരം)
5
നമസ്തേ ഘോരരൂപായ
ദുർനിരീക്ഷ്യായ തേ നമഃ
നമസ്തേ സർവഭക്ഷായ
വലീമുഖാ നമോസ്തു തേ
(അർത്ഥം: ആരാലും നോക്കുന്നതിന് സാധിക്കാത്ത ഘോരരൂപത്തോട് കൂടിയവനും സർവതിനെയും ഭക്ഷിക്കുന്നവനും വലീ മുഖനും, വാനരൻ്റേത് പോലെ മുഖത്തോട് കൂടിയവനും അല്ലെങ്കിൽ വാർദ്ധക്യം മൂലം ചുളുങ്ങിയിരിക്കുന്ന മുഖത്തോട് കൂടിയവനുമായ ശനൈശ്ചരന് നമസ്കാരം)
6
സൂര്യപുത്ര നമസ്തേസ്തു
ഭാസ്കരായ ഭയദായിനേ
അധോദൃഷ്ടേ നമസ്തേസ്തു
സംവർത്തക നമോസ്തുതേ
(അർത്ഥം: സൂര്യപുത്രനും പ്രകാശ കിരണങ്ങൾ നൽകുന്നവനും ഭയം ഉണ്ടാക്കുന്നവനും എപ്പോഴും അധോഭാഗത്തേക്ക് ദൃഷ്ടി ചെയ്തിരിക്കുന്നവനും സർവതിനെയും സംഹരിക്കുന്ന സംവർത്തകൻ എന്ന അഗ്നിയുടെ സ്വരൂപമായിരിക്കുന്നവനായ ശനൈശ്ചരന് നമസ്കാരം)
7
നമോ മന്ദഗതേ തുഭ്യം
നിഷ്പ്രഭായ നമോ നമഃ
തപസാ ദഗ്ദ്ധ ദേഹായ
നിത്യം യോഗ രതായ ച
(അർത്ഥം: മന്ദഗതിയിൽ സഞ്ചരിക്കുന്ന, സർവതിനെയും നിഷ്പ്രഭമാക്കുന്ന തപസ്സു കൊണ്ട് ക്ഷീണിച്ച ശരീരത്തോട് കൂടിയ എപ്പോഴും ധ്യാനത്തിൽ മുഴുകിയ ശനൈശ്ചരന് നമസ്കാരം)
8
ജ്ഞാനചക്ഷുർ നമസ്തേസ്തു
കാശ്യപാത്മജസൂനവേ
തുഷ്ടോ ദദാസി രാജ്യം ത്വം
ക്രുദ്ധോ ഹരസി തത്‍ ക്ഷണാത്
(അർത്ഥം: എല്ലാം അറിയാൻ കഴിയുന്നവനും സൂര്യപുത്രനുമായ അല്ലയോ ശനൈശ്ചരാ അവിടുന്ന് പ്രസാദിച്ചാൽ ഒരുവനെ ഒരു രാജ്യത്തിൻ്റെ അധിപൻ വരെയാക്കിത്തീർക്കുന്നു. അതേ സമയം അവിടുന്ന് കുപിതനായാൽ രാജാവിനെ പോലും തൽ സ്ഥാനത്തു നിന്ന് ഭ്രഷ്ടനാക്കുന്നു.)
9
ദേവാസുര മനുഷ്യാശ്ച സിദ്ധ
വിദ്യാധരോരഗാഃ
ത്വയാവലോകിതാസ്സൌരേ
ദൈന്യമാശു വ്രജംതി തേ
(അർത്ഥം: അനേകം ദേവന്മാരും അസുരന്മാരും മനുഷ്യന്മാരും സിദ്ധന്മാരും വിദ്യാധരന്മാരും ഉരഗങ്ങളും അങ്ങയുടെ അനുഗ്രഹത്താൽ ദു:ഖമോചിതരായി ഭവിച്ചിട്ടുണ്ട് )
10
ബ്രഹ്മാ ശക്രോ യമശ്ചൈവ
മുനയഃ സപ്ത താരകാഃ
രാജ്യഭ്രഷ്ടാഃ പതംതീഹ തവ
ദൃഷ്ട്യാവലോകിതഃ
(അർത്ഥം: അല്ലയോ ശനൈശ്ചരാ അങ്ങയടെ
ഘോരമായ ദൃഷ്ടി പതിച്ചത് കൊണ്ട് ബ്രഹ്മാവും ഇന്ദ്രനും യമനും മുനിമാരും നക്ഷത്രങ്ങളും വരെ സ്ഥാന ഭ്രഷ്ടരായ തളർന്നിട്ടുണ്ട്.)
11
ത്വയാവലോകിതാസ്തേപി
നാശം യാംന്തി സമൂലതഃ
പ്രസാദം കുരു മേ സൌരേ
പ്രണത്വാഹി ത്വമർത്ഥിതഃ
(അർത്ഥം: അങ്ങയുടെ ദൃഷ്ടി പതിഞ്ഞതിനാൽ അവരെല്ലാം സ്വവംശത്തോടു കൂടി നശിച്ചു പോയി. അതുകൊണ്ട് അല്ലയോ സൂര്യപുത്രനായ ശനൈശ്ചരാ അങ്ങയെ പ്രണമിക്കുന്നു. എന്നിൽ പ്രസാദിച്ചാലും)

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശനൈശ്ചര സ്തോത്രം കേൾക്കാം:

ഡോ രാജേഷ് പുല്ലാട്ടിൽ
(മൊബൈൽ: + 91 9895502025)

ALSO READ

Story Summary: Significance, Benefits and Meaning of Sanishwara Stotram by Dhasharatha Maharaj

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?