Wednesday, December 10, 2025
Wednesday, December 10, 2025
Home » വൈകാശി വിശാഖം തിങ്കളാഴ്ച; സുബ്രഹ്മണ്യനെ ഭജിച്ചാൽ ഇരട്ടിഫലം

വൈകാശി വിശാഖം തിങ്കളാഴ്ച; സുബ്രഹ്മണ്യനെ ഭജിച്ചാൽ ഇരട്ടിഫലം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗള ഗൗരി
വിശാഖം നാളിലാണ് സുബ്രഹ്‌മണ്യസ്വാമി അവതരിച്ചതെന്നാണ് വിശ്വാസം. മലയാള പഞ്ചാംഗം അനുസരിച്ച് ഇടവത്തിലെ വിശാഖം നാളിൽ വരും ഇത് . ഈ വര്‍ഷത്തെ വൈകാശി വിശാഖം തിങ്കളാഴ്ച, ജൂണ്‍ 9 നാണ്. ഈ ദിവസം സുബ്രഹ്‌മണ്യസ്വാമിയെ ഭജിക്കുന്നത് ഐശ്വര്യപ്രദമാണ്.

പരമശിവന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്നും അവതരിച്ച മൂർത്തിയാണ് മുരുകൻ. മുരുകനെ ശിവകുമാരൻ എന്നും ഗണപതിയുടെ ഇളയസഹോദരൻ, ഇന്ദ്രന്റെ മരുമകൻ, അഗസ്ത്യമുനിക്ക് തമിഴ് വ്യാകരണം പഠിപ്പിച്ചവൻ, അവ്വൈയ്ക്ക് ഞാവൽപഴത്തിലൂടെ തത്ത്വജ്ഞാനം നൽകിയവൻ, പിതാവായ ശിവന് തന്നെ പ്രണവമന്ത്രപ്പൊരുൾ ഉപദേശിച്ചവൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട്. മുരുകപ്രീതിക്കായി ഭക്തർ ഇടവമാസത്തിൽ വൈകാശിവിശാഖ മഹോത്സവം നടത്തുന്നു.  ഇടവത്തിലെ വിശാഖംനക്ഷത്രം വരുന്ന ദിവസം മുരുകനെ യഥാവിധി പൂജിച്ച് പ്രാർത്ഥിച്ചാൽ ഏറ്റെടുക്കുന്ന ഏത് പ്രവൃത്തിയിലും വിജയം സുനിശ്ചിതമെന്നാണ് വിശ്വാസം.
തിരുപ്പുറം കുൻട്രത്തെ ആദ്യപടൈവീടായും തിരുച്ചെന്തൂരിനെ രണ്ടാം പടൈ വീടായും തിരുആവിനംകുടി എന്ന പഴനിയെ മൂന്നാം പടൈ വീടായും തിരുവേരകം എന്ന സ്വാമിമലയെ നാലാം പടൈ വീടായും തിരുത്തണിയെ അഞ്ചാം പടൈ വീടായും പഴമുതിർചോലയെ ആറാം പടൈവീടായും കരുതപ്പെടുന്നു. അതുകൊണ്ട് മുരുകനെ അറുപടൈ വീട് അഴകൻ എന്നും പറയുന്നു. ഇടവത്തിലെ വിശാഖം നാളിൽ മുരുകനെ ആരാധിച്ച് വ്രതമനുഷ്ഠിക്കുന്നത് അതിശ്രേഷ്ഠമെന്ന് പുരാണങ്ങൾ. അന്നേദിവസം മുരുകന് പഴം, അപ്പം എന്നിവ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നിത്യജീവിതം സന്തുഷ്ടപ്രദമാവുന്നു. ദു:ഖദുരിതങ്ങളെല്ലാം വാതിൽപ്പടിക്ക് പുറത്തു നിൽക്കും എന്നാണ് വിശ്വാസം. അതാത് ദൈവങ്ങളുടെ നക്ഷത്രദിനം തിരഞ്ഞെടുത്ത്‌വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുമ്പോൾ ദു:ഖദുരിതങ്ങളകന്ന് ഭയരഹിതമായ ജീവിതം നമുക്ക് ലഭിക്കുമെന്നാണ് പൂർവ്വികർ പറഞ്ഞുവച്ചിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ വിശാഖം മുരുകന്റെ നക്ഷത്രമാണ്. അതിൽത്തന്നെ ഇടവമാസത്തിലെ വിശാഖനക്ഷത്രത്തിൽ  മുരുകനെ വ്രതമനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ ഭൂമിയിൽ സമൃദ്ധിയും സന്തോഷവും നിറഞ്ഞ  ജീവിതം ലഭിക്കുന്നു. ഭാവിയും ശോഭനമാകും. ഈ ദിവസം മുരുകന്റെ സന്നിധിയിൽ ഇരുന്ന്‌ സ്‌കന്ദഷഷ്ഠി കവചം, ഗുഹസ്തവം, കരാവലംബ സ്തോത്രം തുടങ്ങിയവ പാരായണം ചെയ്താൽ കാര്യവിജയം സിദ്ധിക്കുന്നു. ക്ഷേത്ര ദർശനം നടത്താൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ പൂജാമുറിയിലിരുന്ന് പ്രാർത്ഥിക്കുക. ഈ ദിവസം മുരുകഭക്തർ നിശ്ചയമായും ജപിക്കേണ്ട ഒന്നാണ് ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം. ഈ കീർത്തനം എന്നും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർ എന്ത് ആഗ്രഹിച്ചാലും അതെല്ലാം കൈവരുമെന്ന് അതിൻ്റെ ഫലശ്രുതിയിൽ പറയുന്നുണ്ട്. എന്നും
സുബ്രഹ്മണ്യ പഞ്ചരത്നം 6 തവണ കേട്ടാൽ ഗ്രഹദോഷങ്ങളകന്ന് എല്ലാ ആനന്ദവും ആസ്വദിക്കാം. വൈകാശി വിശാഖം, സ്കന്ദഷഷ്ഠി, തൈപ്പൂയം, ഷഷ്ഠി, ചൊവ്വാഴ്ച ദിവസങ്ങളിൽ ജപിച്ചാൽ ഇരട്ടിഫലം അതിവേഗം ലഭിക്കും. 12 ചൊവ്വാഴ്ച വ്രതംനോറ്റ് ജപിച്ചാൽ വിവാഹ തടസ്സവും കടവും സഹോദര ദോഷവും വിഷാദ രോഗവും ചൊവ്വാ ദോഷവും ഒഴിയും, മേടം, വൃശ്ചികം, ധനു, കർക്കടകം ലഗ്നം, ജന്മരാശി ആയവർക്ക് ജന്മദോഷം അകറ്റാൻ ജപിക്കാൻ ഏറ്റവും ഉത്തമം. വ്രതവും മന്ത്രോപദേശവും നിർബന്ധമില്ല. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം കേൾക്കാം :

Story Summary: Significance of Subrahmanya Swami Worshipping on Vikashi Vishakam

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?